Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈനയില്‍ ജനങ്ങളുടെ അസാധാരണ നീക്കം ഷീയെ പുറത്താക്കാന്‍ ടോയ്‌ലറ്റ് പ്രതിഷേധം

20 OCTOBER 2022 07:25 PM IST
മലയാളി വാര്‍ത്ത

മൂന്നാം തവണയും ചൈനീസ് പ്രസിഡന്റ് ഷീ ചിങ്ക് പിങ് ചൈനീസ് പ്രസിഡന്റ് കസേര ഉറപ്പിച്ചതോടെ. ചൈനയുടെ സര്‍വ്വാധികാരിയായി എന്നെന്നേയ്ക്കുമായി അവരോധിക്കപ്പെടുകയാണ് ഷീ.. എന്നാല്‍ ഏറ്റവും ഒടുവില്‍ പ്രസിഡന്റ് എടുത്ത നയങ്ങളും കൊണ്ടുവന്ന പദ്ധതികളും ഷീയെ ജനങ്ങളുടെ മനസ്സില്‍ നിന്നും എന്നെന്നേയ്ക്കുമായി അകറ്റി. അവര്‍ പരസ്യമായി തന്നെ അവരുടെ പ്രതിഷേധങ്ങള്‍ അറിയിക്കാന്‍ തുടങ്ങി. എന്നാല്‍ അത്തരത്തില്‍ പ്രതിഷേധിക്കുന്നവരെ വ്യാപകമായി അറസ്റ്റു ചെയ്ത് ജയിലിലടച്ചതോടെ ജനങ്ങള്‍ അവരാല്‍ കഴിയുന്ന രീതിയില്‍ പ്രതിഷേധം അറിയിച്ചു തുടങ്ങിയിരിക്കുകയാണ്.

ഷീയുടെ സീറോകൊവിഡ് നയത്തിനെതിരെയാണ് ചൈനയില്‍ ഏറ്റവും വ്യാപകമായ പ്രതിഷേധം നടക്കുന്നത്. വ്യത്യസ്തമായ രീതിയിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഷീയെ അധികാരത്തില്‍ നിന്ന് നീക്കണമെന്ന് അവശ്യപ്പെട്ട് ഒക്ടോബര്‍ 14 മുതല്‍ ബീജിംഗ് സിറ്റോംഗ് പാലത്തില്‍ വലിയ ബാനറുകള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ശുചിമുറികള്‍ക്കുള്ളിലും സ്‌കൂളുകളിലെ നോട്ടീസ് ബോര്‍ഡുകളിലും ഷീയെ എതിര്‍ത്തുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഷെന്‍ഷെന്‍, ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്ഷു, ഹോങ്കോംഗും ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മിക്ക പൊതു ഇടങ്ങളിലും സുരക്ഷാ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളതിനാലാണ് പ്രതിഷേധത്തിന്റെ പ്രധാന സ്ഥലമായി ശുചിമുറികള്‍ മാറിയത്. പരസ്യമായി പ്രതിഷേധിക്കുന്നവരെ ജയില്‍ ശിക്ഷയ്ക്ക് വിധേയമാക്കും.

ബീജിംഗിലെ ചൈന ഫിലിം അര്‍ച്ചീവ് സ്ഥാപനത്തിന്റെ ശുചിമുറിയിലെ ചുവരുകളിലാണ് ഷീയെ എതിര്‍ത്തുള്ള മുദ്രവാക്യം എഴുതിയത്. അവിടുത്തെ ശുചിമുറിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. യു എസ് , ജപ്പാന്‍,? ദക്ഷിണ കൊറിയ, തായ്‌വന്‍ തുടങ്ങിയ രാജ്യങ്ങളിലും ജിന്‍ പിങിന് എതിരായ മുദ്രാവാക്യങ്ങള്‍ കണ്ടതായി വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷീക്ക് എതിരെയുള്ള മുദ്രവാക്യങ്ങളും ബാനറുകളും ഇന്റര്‍നെറ്റില്‍ വരുന്നത് നിയന്ത്രിച്ചിരിക്കുകയാണ്. ചൈനയിലെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മുദ്രവാക്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ബീജിംഗ് പ്രതിഷേധക്കാരന്‍,സിറ്റോംഗ് ബ്രിഡ്ജ്, ധൈര്യം,ഹീറോ,ബ്രിഡ്ജ്, തുടങ്ങിയ വാക്കുകള്‍ പോലും നിയന്ത്രിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം സീറോ കോവിഡ് നയത്തില്‍ ഇളവുവരുത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഷീ. രണ്ടുമണിക്കൂറില്‍ താഴെ നീണ്ടുനിന്ന പ്രസംഗത്തില്‍ രാജ്യസുരക്ഷയെ കുറിച്ചും വണ്‍ചൈന പോളിസി നടപ്പാക്കുന്നതിനെ കുറിച്ചുമാണ് ഷീ ജിന്‍പിങ് ഉന്നല്‍ നല്‍കിയത്. രണ്ടുമണിക്കൂറില്‍ താഴെ നീണ്ടുനിന്ന പ്രസംഗത്തില്‍ 73 തവണ രാജ്യ സുരക്ഷയെക്കുറിച്ച് പറഞ്ഞ ഷീ സൈനികശക്തി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ പുനരേകീകരണം യാഥാര്‍ഥ്യമാക്കുമെന്നും തായ്!വാനെ ലക്ഷ്യമിട്ട് ഷീ പറഞ്ഞു. പ്രസ്താവന കയ്യടികളോടെയാണ് പ്രതിനിധികള്‍ സ്വീകരിച്ചത്. ഹോങ്കോങ് ജനതയെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമത്തെയും ഷീ ജിന്‍പിങ് ന്യായീകരിച്ചു. ഹോങ്കോങ്ങിനെ കലാപത്തില്‍നിന്ന് സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ നിയമത്തിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ചൈനീസ് ജനതക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായ സീറോ കോവിഡ് പോളിസി തുടരുമെന്ന സൂചനയും ഷീ ജിന്‍പിങ് നല്‍കി. വൈറസിനെതിരായ ജനങ്ങളുടെ പോരാട്ടമാണ് സീറോ കോവിഡ്. ഒട്ടേറെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അത് സഹായിച്ചു. എന്നാല്‍ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചെന്നും ഷീ സമ്മതിച്ചു. 2,296 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഈ മാസം 22 ന് സമാപിക്കും. ഷീ ജിന്‍പിങ്ങിനെ മൂന്നാംതവണയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (9 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends