Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

200 കൊല്ലം ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഇനി ഇന്ത്യക്കാരൻ ഭരിക്കും! ഇന്ത്യക്കിത് ഒരു മധുര പ്രതികാരത്തിന്റെ നിമിഷം; ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി....

24 OCTOBER 2022 06:02 PM IST
മലയാളി വാര്‍ത്ത

200 കൊല്ലം ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഇനി ഇന്ത്യക്കാരൻ ഭരിക്കും. അതെ, ഇന്ത്യക്കിത് ഒരു മധുര പ്രതികാരത്തിന്റെ നിമിഷം കൂടിയാണ്. ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും എന്ന് ഏകദേശം ഉറപ്പായി . മത്സരരംഗത്തുള്ള പെന്നി മൊര്‍ഡാന്റിന് ഇന്ന് വൈകീട്ടോടെ 100 എം.പി.മാരുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഒഴിവാകുകയും ഋഷി പ്രധാനമന്ത്രിയാവുകയും ചെയ്യും. പിന്തുണ ലഭിച്ചാൽ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങും


തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും പഞ്ചാബില്‍ വേരുകളുള്ള നാല്പത്തിരണ്ടുകാരനായ ഋഷി.. പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാര്‍ഥിക്കേ മത്സരിക്കാനാകൂ. ആദ്യം തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച പൊതുസഭാ നേതാവ് പെന്നി മോര്‍ഡന്റിന് നിലവില്‍ 29 എം.പി.മാരേ പരസ്യമായി പിന്തുണച്ചിട്ടുള്ളൂ. മുന്‍ ധനമന്ത്രിയായ ഋഷിക്ക് 142 കണ്‍സര്‍വേറ്റിവ് എം.പി.മാരുടെ പിന്തുണയുണ്ട്.......


2019 ഡിസംബർ മാസം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ബോറിസ് ജോൺസൻ മന്ത്രിസഭാ പുനഃസംഘടനയിൽ അതിപ്രധാനമായ സ്ഥാനങ്ങളിലേക്ക് മൂന്ന് ഇന്ത്യൻ വംശജരെ തിരഞ്ഞെടുത്തിരുന്നു.. . ചാൻസലർ ഓഫ് എക്സ്ചെക്കർ (ധനകാര്യമന്ത്രി), ഹോം സെക്രട്ടറി (ആഭ്യന്തരമന്ത്രി), ബിസിനസ് സെക്രട്ടറി (വാണിജ്യ മന്ത്രി), അറ്റോർണി ജനറൽ (നിയമമന്ത്രി/അറ്റോർണി ജനറൽ) സ്ഥാനങ്ങളിലേക്ക് ബോറിസ് ജോൺസൻ തിരഞ്ഞെടുത്തിരിയ്ക്കുന്നത് ഇന്ത്യൻ വംശജരെയായിരുന്നു.

ബ്രിട്ടീഷ് ധനകാര്യമന്ത്രിയായി (ചാൻസലർ ഓഫ് എക്സ്ചെക്കർ) നിയമിതനായ ഋഷി സുനക് ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായ ധനകാര്യമന്ത്രിയായിരുന്ന ഋഷി സുനാക് ഭഗവത് ഗീതയിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യന്‍സമയം വൈകീട്ട് ആറരവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ബോറിസ് ജോണ്‍സണ്‍ നേരത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. മത്സരിച്ചാല്‍ താന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ പാർട്ടിയില്‍ കെട്ടുറപ്പില്ലാതെ ഫലപ്രദമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്ന തിരിച്ചറിവാണ് തന്റെ പിന്മാറ്റത്തിനുള്ള കാരണമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഋഷിയും ജോണ്‍സണും തമ്മില്‍ ശനിയാഴ്ച രഹസ്യചര്‍ച്ച നടന്നിരുന്നു..

വിൻചെസ്റ്റർ കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയിരുന്ന ഋഷി ലിങ്കൻ കോളേജ്,ഓക്‌സ്‌ഫോർഡിൽ നിന്നും പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് ബിരുദങ്ങൾ എടുത്തു. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ. എടുത്തിട്ടുണ്ട്. ജൂലൈ 5 നാണു ഋഷി നോമിനേഷൻ കൊടുത്തത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്സിനും ഒരു ഹെഡ്ജ് ഫണ്ടിനും വേണ്ടി പ്രവർത്തിച്ചു, തുടർന്ന് ഒരു നിക്ഷേപ സ്ഥാപനം സ്ഥാപിച്ചു. ജോലിയെടുക്കാൻ പോയ ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിൽ പങ്കാളിയായി മാറിയ ചരിത്രവും ഋഷിക്കുണ്ട്... സുനകിന്റെ അച്ഛൻ യശ് വീർ ഡോക്ടറായിരുന്നു, അമ്മ ഉഷ ഒരു കെമിസ്റ്റ് ഷോപ്പ് നടത്തിയിരുന്നു. മറ്റൊരു ഇന്ത്യൻ അഭിമാനമായ ഇൻഫോസിസ് സ്ഥാപകൻ, കോടീശ്വരൻ നാരായണമൂർത്തിയുടെ മകളായ,സഹപാഠിയായിരുന്ന അക്ഷതാ മൂർത്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ടു പെൺമക്കൾ കൃഷ്ണയും,അനുഷ്കയും..

730 മില്യൺ പൗണ്ടിന്റെ സമ്പാദ്യത്തിനു ഉടമയാണ് ,ഒരിക്കൽ സെക്കൻഡ് ഹാൻഡ് യൂണിഫോം ധരിച്ച് സ്കൂളിൽ പോയിരുന്ന, ഹോട്ടലിൽ വെയിറ്റർ ആയി ജോലിയെടുത്തിട്ടുള്ള ഋഷി. 2019-ല്‍ 357 എം.പി.മാരുമായി അധികാരത്തിലേറിയ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 2024 ഡിസംബര്‍വരെ കാലാവധിയുണ്ട്. അതിനാല്‍, പൊതുതിരഞ്ഞെടുപ്പില്ല. കൺസർവേറ്റിവ് എം.പി.മാരും പാർട്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.74 ലക്ഷം പേരുമാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. പാർട്ടിനേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പാണിത്. പാർലമെന്റിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാണ് പ്രധാനമന്ത്രി

മൂന്നുപേര്‍ മത്സരിക്കാനുണ്ടെങ്കില്‍ എം.പി.മാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി കുറഞ്ഞ വോട്ടുകിട്ടുന്നയാളെ ഒഴിവാക്കും. ആ വോട്ടെടുപ്പിന്റെ ഫലം രാത്രി പത്തരയ്ക്ക് അറിയാം .പിന്നീട് രണ്ടുപേരില്‍ ആരോടാണ് താത്പര്യമെന്നറിയിക്കാന്‍ എം.പി.മാര്‍ക്കിടിയില്‍ വോട്ടെടുപ്പ്. ഇതിന്റെ ഫലം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയെത്തും....... അതിനുശേഷം ഒരാള്‍ പിന്‍മാറാന്‍ തയ്യാറല്ലെങ്കില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയംഗങ്ങള്‍ക്കിടിയില്‍ വോട്ടെടുപ്പ് നടത്തണ്ടി വരും . അതില്‍ കൂടുതല്‍ വോട്ടുനേടുന്നയാള്‍ വോട്ടുനേടുന്നയാള്‍ പാര്‍ട്ടിനേതാവും പ്രധാനമന്ത്രിയും. ആകും * ആ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

ഒരൊറ്റ സ്ഥാനാര്‍ഥിക്കുമാത്രമേ നൂറോ അതിലേറെയോ എം.പി.മാരുടെ പിന്തുണയുള്ളൂവെങ്കില്‍ വോട്ടെടുപ്പേ ഉണ്ടാകില്ല. അയാളെ പാര്‍ട്ടിനേതാവും പ്രധാനമന്ത്രിയുമായി പ്രഖ്യാപിക്കും. 2022 ലെ ദീപാവലി ദിവസം തന്നെ ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടൻ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ചരിത്ര മുഹൂർത്തത്തിന് നമുക്ക് സാക്ഷിയാകാം ... ഒരു ഇന്ത്യൻ വംശജൻ , ലോകം മുഴുവൻ കോളനി ആക്കിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രഥമ പൗരൻ ആകുന്നത് കാണുക എന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends