Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഭാര്യ കടുപിടുത്തം വിട്ടു ചായകോപ്പയുടെ വില കേട്ട് ഞെട്ടി.... നികുതി അടച്ചു കൊള്ളാമെന്ന് അക്ഷത

25 OCTOBER 2022 04:43 PM IST
മലയാളി വാര്‍ത്ത

സൂര്യന്‍ അസ്തമിക്കാത്ത രാജ്യമെന്ന് ഇന്ത്യക്കാര്‍ ചൊല്ലിപഠിച്ചത് ബ്രിട്ടീഷുകാരുടെ രാജ്യത്തെകുറിച്ചായിരുന്നു. ഭൂപടത്തില്‍ ഇന്‍ഡ്യ രൂപപ്പെടുന്നതിന് മുമ്പേ വെള്ളക്കാര്‍ നമ്മുടെ രാജ്യത്ത് എത്തിയിരുന്നു. എന്നാല്‍ അന്ന് ബ്രിട്ടന്‍ സമ്പന്നമല്ലായിരുന്നു. കച്ചവടത്തിനായെത്തിയവര്‍ ക്രമേണ നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികളായി മാറി. 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയെ ഭരിച്ചു. ഇപ്പോഴിതാ ചരിത്രം റിവേഴ്‌സ് ഗിയറില്‍ വരുന്ന കാഴ്ചയാണുള്ളത്. ഇന്‍ഡ്യന്‍ വംശജനായ ഋഷി സുനക് ബിട്ടീഷ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഋഷി സുനക് അധികാരത്തിലെത്തുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെയും സുധനാരായണ മൂര്‍ത്തിയുടെയും മകളാണ് അക്ഷതയാണ് ഋഷിയുടെ ഭാര്യ. ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനത്തിന്റെ നേരവകാശിയായ ഋഷിയുടെ ഭാര്യയുടെ സ്വത്തിനെ കുറിച്ചു വലിയ വിവാദങ്ങളാണ് പൊട്ടിപുറപ്പെട്ടിരിക്കുന്നത്. ബ്രീട്ടീഷ് രാജകുടുംബമാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയെ നിയമിക്കുന്നത്. എന്നാല്‍ ബ്രിട്ടനിലെ പരമാധികാരം ആദ്യമായിട്ടാണ് ഹിന്ദു മതത്തിലുള്ള ഒരാളിന് കൈമാറുന്നതെന്ന പ്രത്യേകതയുമുണ്ട്.ഭഗവത് ഗീതയെ തൊട്ടുവണങ്ങിയാണ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഋഷി നടന്നടുക്കുന്നതെന്നത് ഇന്ത്യയ്ക്കും അഭിമാന നിമിഷമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഋഷിയെ അഭിനന്ദിയ്ക്കുകയും ചെയ്തു.

ഋഷി ബ്രിട്ടന്റെ അധികാരത്തിലേറുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പൗരത്വവും സമ്പത്തും ചോദ്യം ചെയ്യപ്പെടുകയാണ്. അതു മാത്രമല്ല അക്ഷതയും ഋഷിയും വിവാഹിതിരായതും ബാംഗ്ലീരില്‍ വെച്ചാണ്. ഇതൊക്കെ ഉയര്‍ത്തി ഋഷിയ്‌ക്കെതിരെ വംശീയ സ്പര്‍ദ്ധ വരുത്താന്‍ ചില മാധ്യമങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. നാലപ്ത്തിരണ്ട് കാരിയായ അക്ഷതയ്ക്ക് നൂറുകോടിയലധികം ഡോളറിന്റെ നിക്ഷേപം ഇന്‍ഫോസിസില്‍ മാത്രമുണ്ട്. 2021 ലെ സണ്‍ടൈംസിന്റെ ലോകസമ്പന്നരുടെ പട്ടിക പ്രകാരം ബ്രിട്ടീഷ് രാജ്ഞിയുടെ സമ്പത്ത് 46 കോടി ഡോളറാണ്.
പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള പിന്‍തുണ ലഭിച്ചതോടെ അദ്ദേഹം ധനമന്ത്രി സ്ഥാനം രാജിവെച്ചു. അതിന് ശേഷം വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്ഷത ചായയും ബിസ്‌ക്കറ്റും നല്കിയതും വിവാദത്തിലായി. ചായ നല്കിയ കപ്പ് എമ്മലേസി കമ്പനിയുടെ പേര് കൊത്തിയതായിരുന്നു. അക്ഷിത ചായ നല്കുന്നത് ചാനലുകളില്‍ കണ്ടവര്‍ എമ്മലേസിയുടെ വില ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തി. 3624.53 രൂപ അതായത് 38 പൗണ്ടാണ് അതിന്റെ വില. ഇത്രയും രൂപയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് സുഖമായി കഴിയാമെന്ന വാദം ഉയര്‍ത്തിയും ബ്രിട്ടീഷുകാര്‍ രംഗത്തെത്തി. അക്ഷതയ്ക്ക് ബ്രീട്ടനില്‍ സ്ഥിരതാമസ പദവിയില്ല. അതുകൊണ്ട് വിദേശത്ത് നിന്ന് ലഭിക്കുന്ന പണത്തിന് നികുതി നല്‌കേണ്ട ആവശ്യമില്ല. എന്നാല്‍ വിദേശ പണത്തിനും നികുതി നല്കണമെന്ന ആവശ്യപല മേഖലകളില്‍ നിന്നും ഉയര്‍ന്നു. തന്റെ വിദേശ വരുമാനത്തിനനുസൃതമായ തുക നികുതിയായി നല്കാമെന്ന് അക്ഷത സമ്മതിയ്ക്കുകയും ചെയ്തു. അക്ഷതയുടെ നികിതയിളവ് ഋഷി മുതലെടുക്കുകയായിരുന്നെന്നും ലേബര്‍ പാര്‍ട്ടി ആരോപണമുയര്‍ത്തിയിരുന്നു. അച്ഛന്റെയും പിതാവിന്റെയും പേരില്‍ അറിയാപ്പെടാത്ത അക്ഷത ഫാഷന്‍ ലോകത്താണ്. കുട്ടിക്കാലം മുതല്‍ ഫാഷന്‍ ഡൈസിനിംഗ് രംഗത്ത് സജീവമായിരുന്നു. ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കലിയാണ് പഠനം തുടര്‍ന്നത്. സ്റ്റാന്‍ഫോര്‍ഡില്‍ എംബിഎ ചെയ്തു കൊണ്ടിരിക്കുമ്പാഴാണ് ഋഷി സുനകുമായി പ്രണയത്തിലാകുന്നത്. ഋഷി സുനകിനെ നാരായണമൂര്‍ത്തി മകളുട ഭര്‍ത്താവായി സ്വീകരിച്ചു. 2009 ഒഗസ്റ്റ് 13 ന് ബാംഗ്ലൂര്‍ ലീലാ പാലസ് ഹോട്ടലില്‍ വെച്ചാണ് വിവാഹം നടത്തിയത്. രണ്ട കുടുംബവും ഒന്നായതോടെ ബിസിനസ് രംഗത്ത് വന്‍കുതിച്ചുചാട്ടമാണുണ്ടായത്. യുകെയില്‍ ഉള്‍പ്പടെ ആയിരങ്ങള്‍ക്കാണ് തൊഴില്‍ നല്കുന്നത്.
ബ്രിട്ടീഷ് രാജ്ഞിയേക്കാളും വലിയ സമ്പത്തുള്ള അക്ഷിതയും ഭര്‍ത്താവും ബ്രിട്ടനിലെ സാമ്പത്തിക അസമത്വകാലത്താണ് അധികാരത്തിലെത്തുന്നത്. സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ബ്രിട്ടനെ കൈപിടിച്ചുയര്‍ത്തി കൊണ്ടു വരേണ്ടത് പുതിയ പ്രധാനമന്ത്രിയുടെ ദൗത്യമാണ്. പട്ടിണിയുടെ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ് ബ്രിട്ടന്‍. ആഭ്യന്തര ഉല്പാദനം തീരെ കുറഞ്ഞു. ഇറക്കുമതി ഇളവുകള്‍ നല്കിയത് തിരിച്ചടിയായി. നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുകള്‍ വരുന്നുണ്ട്. ബ്രിട്ടന്റെ സാമ്പത്തിക അവസ്ഥ കരകയറണമെങ്കില്‍ ശക്തമായ പോരാട്ടം നടത്തേണ്ടി വരുമെന്ന് ഋഷി സുനക് പറയുന്നുണ്ട്.പ്രധാനമന്ത്രി പദത്തില്‍ 45 ദിവസം മാത്രം ിരുന്ന ലിസട്രസയുടെ രാജി വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കിതയത്. ലിസ ട്രസ പ്രധാനമന്ത്രി പദത്തിലേയ്ക്ക് മത്സരിച്ചപ്പോള്‍ നിരവധി വാഗ്ദാനങ്ങളാണ് രാജ്യത്തിന് നല്കിയിത്. എന്നാല്‍ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഭാവിയിലും കഴിയില്ലെന്ന് ബോധ്യം വന്ന സാഹചര്യത്തിലാണ് ലിസട്രസ രാജി വെച്ചത്. ലിസ് ട്രസ ഋഷി സുനകിനെ തോല്പിച്ചാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. പ്രധാനമന്ത്രയായി എത്തിയ ഋഷിയും അഭിമുഖീകരിക്കുന്നത് ഇത്തരംപ്രശ്‌നങ്ങളെയാണെന്ന് പറയാം.
ഐടി രംഗത്ത് ലോകത്തെ മാറ്റിയെഴുതിയ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയ്ക്കും ഇത് അഭിമാനമൂഹൂര്‍ത്തം തന്നെയാണ്. ഋഷിയെ അഭിനന്ദിക്കുന്നതായും അയ്യാളുടെ വിജയത്തില്‍ അഭിമാനിയ്ക്കുന്നതായും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി പറഞ്ഞു.ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോള്‍ നല്ലതു ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.എട്ട് വര്‍ഷം മുന്‍പ് രാഷ്ട്രീയത്തിലിറങ്ങിയ ഋഷിയുടെ കൈകളില്‍ ബ്രിട്ടന്റെ ഭാവി ഭദ്രമായിരിക്കുമെന്നാണ് വ്യവസായ ലോകവും വിലിയരുത്തുന്നത്. സമ്പന്നരുടെ പട്ടിയില്‍ ഇടംനേടിയ മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തകനായ ഋഷിയ്‌ക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ വ്യവസായ ലോകത്ത് നിന്ന് മറുപടി ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അക്ഷത നികുതി നല്കുന്നില്ലെന്ന വാദം ബ്രിട്ടീഷ് മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. ലോകത്തിന്റൈ എല്ലാ രാജ്യത്തും ബിസിനസുള്ള കമ്പനിയുടെ ഡയറക്ടറായ അക്ഷതയുടെ വരുമാനത്തിന് അനുസൃതമായ നികുതി ബ്രിട്ടന് നല്കാമെന്ന അറിയിപ്പ് വന്നതോടെ പ്രതിക്ഷേധക്കാരും പിന്മാറി

സുനക് പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുമ്പോള്‍, സുരക്ഷാ കോഡുകളുടെ കാര്യം രഹസ്യമാക്കും. മന്ത്രിസഭയുടെ പ്രധാന സ്ഥാനങ്ങള്‍ തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടതാണ് സുനകിന് മുന്നിലെ ഇനിയുള്ള കടമ്പ. 42 വയസ്സിന്റെ യുവത്വവുമായാണ് ബ്രിട്ടന്റെ നേതൃത്വത്തിലേക്ക് സുനക് എത്തുന്നത്. 200 വര്‍ഷത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഋഷി സുനക്. ഒക്ടോബര്‍ 31 ന് മിനി ബജറ്റ് പ്രസ്താവന പുറത്തിറങ്ങും.

2015ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. യോര്‍ക്ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികളിലൂടെ സുനക് പെട്ടെന്ന് ഉയര്‍ന്നു. 'ബ്രെക്‌സിറ്റ്' എന്ന ആഹ്വാനത്തെ പിന്തുണച്ചു. ബോറിസ് ജോണ്‍സന്റെ 'യൂറോപ്യന്‍ യൂണിയന്‍ വിടുക' പ്രചാരണ വേളയില്‍ അദ്ദേഹത്തെ പിന്തുണച്ചവരില്‍ ഒരാളായിരുന്നു ഋഷി.

തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തന്റെ ആദ്യ പ്രസംഗത്തില്‍, രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് തന്റെ മുന്‍ഗണനയെന്ന് ഋഷി സുനക് പറഞ്ഞിരുന്നു. തനിക്ക് ലഭിച്ചിരിക്കുന്ന പദവിയിലും നേട്ടത്തിലും എന്നും രാജ്യത്തോട് കടപ്പെട്ടിരിക്കും എന്നും അദ്ദേഹം പറഞ്ഞു. .രാജ്യത്തെ വംശീയ വിദ്വേഷം ശമിക്കുപ്പിക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ തന്നെ വേണ്ടിവരും. വിദേശത്ത് നിന്ന് കുടിയേറ്റത്തിനായി പ്രത്യേക നിയമങ്ങളും പരിഗണനയിലാണ്. എന്നാലും സാമ്പത്തിക ഉന്നമത്തിനായി ലോകരാജ്യങ്ങളുടെ സഹായം തേടേണ്ടി വരുമെന്നും അനുമാനിക്കുന്നു. ലോക രാജ്യങ്ങളെല്ലാം ഉറ്റുനോക്കുകയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണം. ലിസ ട്രസിന്റെ രാജിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കും സമാപനമാകും. ബ്രിട്ടനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഇന്‍ഡ്യയും പ്രതീക്ഷയോടെയാണ് പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തെ കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends