Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈനയ്ക്കായി ചോര്‍ത്തിയ വിവരങ്ങള്‍ വെളിപ്പെടുത്തി. ചൈനീസ് ചാരയുടെ കുറ്റസമ്മതം ലാമമാര്‍ക്ക് മുന്നറിയിപ്പ്

01 NOVEMBER 2022 06:24 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞയാഴ്ചയാണ് ഒരു ചൈനീസ് ചാര വനിത ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ഥി കോളനിയായ മജ്‌നു കാടില്ലയില്‍ നിന്നായിരുന്നു അറസ്റ്റ്. നേപ്പാളി വനിതയെന്ന വ്യാജേനെയാണ് ഇവര്‍ വ്യാജ ഐഡി ഉപയോഗിച്ച് തലസ്ഥാനത്ത് താമസിച്ച് പോന്നിരുന്നത്. ലാമകള്‍ക്കൊപ്പം തന്നെയായിരുന്നു ഇവരുടെ സഹവാസവും. ഇവരുടെ പ്രവര്‍ത്തികളില്‍ അസ്വഭാവികത തോന്നിയ ലാമമാരാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ ഇവരെ പൊലീസ് തൂക്കുകയായിരുന്നു. ആദ്യം ഇവര്‍ ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് എത്തിയത് എന്ന നിഗമനത്തിലായിരുന്നു. ആ ഒരു ധാരണയില്‍ തന്നെയായിരുന്നു ചോദ്യം ചെയ്യല്‍ തുടര്‍ന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ ലക്ഷ്യമിട്ടത് ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങള്‍ ചോര്‍ത്താനെന്ന് കണ്ടെത്തുകയായിരുന്നു.

ചൈനീസ് ചാരവനിതകളില്‍ നിന്ന് കിട്ടിയത് അതീവ ഗൗരവമുള്ള വിവരങ്ങളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയത്. ചാരവനിതകള്‍ ലക്ഷ്യമിട്ടത് ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങള്‍ ചോര്‍ത്താനാണന്നും. ഹിമാചലില്‍ അറസ്റ്റിലായ മറ്റൊരു ചൈനീസ് ചാരയുമായി ഇവര്‍ത്ത് ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് ഇവര്‍ രണ്ടുപേരും രണ്ട് വര്‍ഷമായി ദില്ലിയിലും ഹിമാചലിലുമായി കഴിഞ്ഞിരുന്നത്. ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസുകള്‍ എടുത്തിരുന്ന യുവതിയാണ് ഹിമാചലില്‍ പിടിയിലാകുന്നത്.

നേപ്പാളി വനിതയെന്ന വ്യാജേന കഴിയുകയായിരുന്ന കായ് റുവോ ആണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. ദോല്‍മ ലാമ എന്ന പേരില്‍ കാഠ്മണ്ഡു സ്വദേശിനിയെന്ന വ്യാജേനയാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നത്. ഈ പേരിലുള്ള നേപ്പാളി പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇവരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് അറസ്റ്റ്. ഇവര്‍ ചൈനീസ് ചാര വനിതയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മുടി വെട്ടി ചെറുതാക്കി പരമ്പരാഗത കടുംചുവപ്പ് വസ്ത്രം ധരിച്ച് ബുദ്ധ സന്യാസിനിയുടെ വേഷത്തിലായിരുന്നു ഇവരുടെ വാസം. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചതായും 2019ല്‍ ചൈനീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കായ് റുവോ ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലില്‍, ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും അതിനാലാണ് ഇന്ത്യയിലേക്ക് വന്നതെന്നുമാണ് അവര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇം?ഗ്ലീഷ്, മാന്‍ഡറിന്‍, നേപ്പാളി ഭാഷകളും സ്ത്രീ സംസാരിക്കുമെന്ന് പൊലീസ് പറഞ്ഞു. കായ് റുവോയെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് സ്ത്രീകള്‍ പിടിയിലായത്. ഇവര്‍ക്കെതിരെ ഐ.പി.സി 120 ബി (കുറ്റകരമായ ?ഗൂഡാലോചന), ആര്‍ഡബ്ല്യു 417, 420, 467, 474, ഫോറിനേഴ്‌സ് ആക്ട് 14 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends