Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ആറു പതിറ്റാണ്ടിനിടയിൽ ആദ്യമായി പടുകുഴിയിലേക്ക്... നശിച്ച് നാറാണക്കല്ലെടുത്ത് ചൈനീസ് ഭരണകൂടം... ഇല്ലാതാക്കിയത് ജനങ്ങൾ തന്നെ!

18 JANUARY 2023 11:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ലോകത്തേക്ക് കൊറോണ വൈറസിനെ പടർത്തി വിട്ടത് ചൈനയാണെന്ന് തന്നെയാണ് ബഹുപൂരിപക്ഷം രാജ്യങ്ങളും ഇപ്പോഴും വിശ്വസിക്കുന്നത്. അതല്ല എന്ന് തെളിയിക്കാൻ ഇതുവരേയും ചൈനയ്ക്ക് ആയിട്ടില്ല. വുഹാൻ ലാബിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ഇപ്പോൽ ചൈനയെ തന്നെ കീഴടക്കുകയാണ്.

മരണപ്പെട്ടവരുടെ ഏകദേശ കണക്കുപോലും ചൈനീസ് സർക്കാർ പുറത്ത് വിടാതെ എല്ലാം ഒളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിന്റെ തിരിച്ചടിയാണ് ആശുപത്രികളിലും സ്മശാനങ്ങളിലും ശവശരീങ്ങൾ കുമിഞ്ഞ് കൂടാനുണ്ടായ കാരണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ സീറോ കൊവിഡ് നയം പിൻവലിച്ചതും വലിയ തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ അതിന് പിന്നാലെ ഇപ്പോൾ ജനങ്ങളും ചൈനെ കൈവിട്ടിരിക്കുന്നു എന്ന് പറയുന്നതാകും ശരി.

എന്തെന്നു വച്ചാൽ ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന ചൈനയിൽ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയിൽ ഇടിവ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായി ചൈനയുടെ ജനസംഖ്യാ നിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 2022ലെ അവസാന പാദ കണക്കുകൾ പ്രകാരം ചൈനയിലെ ആകെ ജനസംഖ്യ 1,411,750,000 (141 കോടിയിലധികമാണ്) ആണ്. 2021ലെ ജനസംഖ്യ നിരക്കിൽ നിന്ന് 8,50,000 (8.5 ലക്ഷത്തിന്റെ ഇടിവ്) എണ്ണത്തിന്റെ കുറവാണ് 2022ൽ സംഭവിച്ചിരിക്കുന്നതെന്ന് നാഷണൽ ബ്യൂറോ ഒഫ് സ്‌റ്റാറ്റിസ്‌റ്റിക്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജനസംഖ്യ ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുമെന്ന വിലയിരുത്തലുളളതിനാൽ ഔദ്യോഗിക കേന്ദ്രങ്ങൾ ഗൗരവത്തോടെയാണ് ഇത് കാണുന്നത്. തൊഴിൽരംഗത്ത് യുവാക്കളേക്കാൾ പ്രായമേറിയവർ കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനെ ബാധിക്കുമെന്നതും വയോജനക്ഷേമപദ്ധതികൾ തുടങ്ങിയവയ്ക്ക് പൊതുഖജനാവിൽ ഇത് സമ്മർദ്ദമുണ്ടാക്കാമെന്നതുമാണ് അതിനു കാരണം.

ചൈന ഒരു വലിയ നാശത്തിന്റെ പാതയിലേക്കാണ് കടന്ന് പോകുന്നത് എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. രാജ്യത്ത് യുവജനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആ രാജ്യത്തിന് വളർച്ച എന്നത് കൈവരിക്കാനാകൂ. പക്ഷേ വയോജനങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ചൈനീസ് സർക്കാർ. എവിടെ തിരിഞ്ഞാലും ചെറുപ്പക്കാരുടെ അഭാവമാണ്. അതുകൊണ്ട് മാനവ വിഭവശേഷിയിൽ ചൈന പിറകിലേക്ക് പോകുമെന്ന ഭയമാണ് ഭരണാധികാരികൾക്കുള്ളത്.

ആ ഭയം ഏറെക്കുറേ സത്യവുമാണ്. അതോടൊപ്പം ഇപ്പോഴത്തെ ചൈനയിലെ മരണത്തിലെ കണക്കുകൾ പുറത്ത് വന്നപ്പോഴും അവരെ ഭയപ്പെടുത്തിയത് വയോജനങ്ങളുടെ മരണമാണ്. കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസ്സായിരുന്നു. മരിച്ചവരിൽ 90 ശതമാനത്തിലധികം പേരും 65 വയസ്സിനു മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ 60 വയസ്സിനു മുകളിലുള്ള ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുക്കാത്തവരാണ്. അതുകൂടാതെ വാക്സിൻ ഒട്ടും ഫലപ്രദമല്ല എന്ന ആരോപണങ്ങളും പുറത്ത് വരുന്നുണ്ട്.

ചൈനയിലെ ജനനനിരക്ക് 9.56 മില്യണും മരണനിരക്ക് 10.41 മില്യണുമാണ്. 1960കളിലാണ് ജനസംഖ്യാ നിരക്കിൽ വൻ വീഴ്‌ച ചൈന നേരിട്ടത്. അന്ന് മാവോ സെ തുംഗിന്റെ കാർഷിക നയങ്ങളെ തുടർന്നുണ്ടായ തകർച്ചയുടെ ഫലമായിട്ടായിരുന്നു അത് സംഭവിച്ചത്. അമിതമായ ജനസംഖ്യാ നിരക്കിനെ ഭയന്ന് 1980കളിൽ 'ഒറ്റക്കുട്ടി' നയം ചൈനീസ് സർക്കാർ നിർബന്ധിതമാക്കി.

പിന്നീട് 2021ൽ മൂന്ന് കുട്ടികൾ വരെയാകാം എന്ന് ഭേദഗതിയും കൊണ്ടുവന്നു. ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാൻ ദമ്പതികൾക്കു മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന നിലയിൽ ജനന നിയന്ത്രണ ചട്ടത്തിൽ 2021 ൽ ചൈനീസ് സർക്കാർ ഇളവ് അനുവദിച്ചിരുന്നു.

അമിത ജനസംഖ്യ ചെറുക്കാൻ 1980 കളിൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു കുട്ടി മാത്രമെന്ന’ കർശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്. എന്നാൽ ജനനനിയന്ത്രണത്തിൽ നൽകിയ ഇളവിലും ജനസംഖ്യയിൽ കാര്യമായ മെച്ചമുണ്ടാകുന്നില്ലെന്ന സൂചനയാണു നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സർക്കാരിന്റെ ആഹ്വാനം ഏറ്റെടുക്കാൻ ചൈനീസ് ജനത മടിക്കുന്നുവെന്നാണ്. മൂന്ന് കുട്ടികൾ ജനിക്കുന്നത് വരെ സാമ്പത്തിക സഹായവും ചൈന നൽകുന്നുണ്ട്. ആദ്യത്തെ കുട്ടിക്ക് 3000 യുവാൻ എന്ന കണക്കിലാണ് നൽകുക. രണ്ടാമത്തെ കുട്ടിക്ക് മാസം 600 യുവാനും നൽകും.

അതേസമയം, 2022 ഡിസംബർ എട്ടിനും 2023 ജനുവരി 12 നും ഇടയിൽ ചൈനീസ് ആശുപത്രികളിൽ 60,000 ത്തോളം ആളുകൾ കൊവിഡ് -19 ബാധിച്ച് മരിച്ചതായി ആരോഗ്യ അധികാരികൾ വെളിപ്പെടുത്തിയതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

പുതിയ വകഭേദം മൂലം കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ പൊതുജനം മരണപ്പെടുന്നതും നിറഞ്ഞു കവിഞ്ഞ ആശുപത്രികളുടെയും അടക്കം വ്യാപനത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഈ കാലയളവില്‍ സാമൂഹ്യ-അന്താരാഷ്ട്ര മാദ്ധ്യമങ്ങളാൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു. ഡിസംബർ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

രാജ്യത്തെ കേസുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയ സമയത്ത് കൊവിഡ് ബാധ പിടിച്ചുകെട്ടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കനത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പൊതുജനം തെരുവിലിറങ്ങിയ സ്ഥിതിവിശേഷം ചൈനയില്‍ ഉടലെടുത്തിരുന്നു. ഒടുവില്‍ വ്യവസ്ഥകളില്‍ അയവ് വരുത്താന്‍ ചൈനീസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരായി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായത്.

കൊവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന പരിഷ്കരിച്ചിരുന്നു, വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കിൽ പെടുത്തൂ എന്നാണ് പറഞ്ഞിരുന്നത്. അപ്പോഴും മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസവും ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു.

ആധുനിക കാലത്ത് ചൈന അതിഭയാനകമായ ക്ഷാമം നേരിട്ട 1960 നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ജനസംഖ്യയിൽ ഇടിവു രേഖപ്പെടുത്തുന്നത്. കാര്യങ്ങൾ ഇങ്ങനെയാക്കെയാണെങ്കിലും ജനസംഖ്യാ വളർച്ചയിൽ അധികം വൈകാതെ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് ഐക്യരാഷ്‌ട്ര സഭ വിലയിരുത്തുന്നത്. അത് ഉടൻ തന്നെ സംഭവിക്കുകയും ചെയ്യും.

ചൈനയുടെ ജനസംഖ്യാനിരക്കിലെ കുറവ് വൈകാതെ തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധര്‍ വിലിയിരുത്തുന്നത്. ഇതോടെ 2050ല്‍ ചൈനയുടെ ജനസംഖ്യാനിരക്കില്‍ 10.9 കോടിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം, ജനസംഖ്യയിലെ കുറവ് ചൈനയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (20 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (27 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (41 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends