Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..


ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...


സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത...കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്...മഴ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സംസ്ഥാനത്ത് താപനില വർദ്ധിയ്ക്കാൻ സാധ്യത.. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്...


യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മയ്ക്ക് അനുമതി..11 വർഷത്തിന് ശേഷമാണ് പ്രേമ കുമാരി മകളെ കാണുന്നത്.. മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്..


സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയില്‍.. ടി.ജി.നന്ദകുമാറിന്റെ ആരോപണത്തിന് ഇന്ന് തിരിച്ചടി കിട്ടും...

തുർക്കിയും സിറിയയും നാശത്തിന്റെ വക്കിലേക്ക്.... 1500ലധികം പേർ മരിച്ചു! പാഞ്ഞടുത്ത് ഇന്ത്യയും... സംഭവിച്ചിരിക്കുന്നത് മഹാദുരന്തം

06 FEBRUARY 2023 11:51 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!

തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ.... കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്...

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...

തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന. തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി 1000ത്തിലധികം ആളുകൾ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്കിലേക്ക് കടക്കാൻ പ്രയാസമാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നത്. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തുർക്കിയിൽ 912 പേരും സിറിയയിൽ 326 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിൽ 1,000 പേർക്കും തുർക്കിയിൽ 5,383 പേർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കാണ് ആഴം കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടത്.

കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ തുര്‍ക്കിയിലുണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണിതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത്.

നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തകർന്നുവീണ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

തുർക്കിയിലെ മലത്യ നഗറിൽ 23പേർ കൊല്ലപ്പെട്ടതായി ഗവർണർ അറിയിച്ചു. 420പേർക്ക് പരിക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഉർഫയിൽ 17പേരും ഉസ്മാനിയയിൽ ഏഴുപേരും ദിയർബാകിറിൽ ആറുപേരുമാണ് മരിച്ചത്. മരണ സംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു

സിറിയയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ കുറഞ്ഞത് 42 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. 200 പേർക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.

വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങി കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. പുലര്‍ച്ചെ സമയത്ത് ആളുകള്‍ ഉറക്കത്തിലായതിനാല്‍ താമസസ്ഥലങ്ങളില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലര്‍ക്കും ലഭിച്ചില്ല.

ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തുര്‍ക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഇരുരാജ്യങ്ങളിലേയും നൂറുകണക്കിന് കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി. ഇതിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരേയും കണ്ടെത്താന്‍ ഏറെ സമയമെടുത്തേക്കും. മഞ്ഞുവീഴ്ച മൂലമുള്ള ഗതാഗത തടസവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചു നിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ 6 തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഭൂകമ്പം വലിയ നാശം വിതച്ചതിന് പിന്നാലെ ഡാമുകളില്‍ വിള്ളലുണ്ടോയെന്ന് പരിശോധിക്കാന്‍ തുര്‍ക്കി അക്കാദമി സയന്‍സിലെ ഭൂകമ്പ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഡാമുകള്‍ക്ക് കേടുപാടു സംഭവിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ വലിയ അപകടം ഒഴിവാക്കാന്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കേണ്ടി വരും. നിലവില്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെടുന്ന ലെവല്‍ 4 മുന്നറിയിപ്പിലുള്ള ദുരന്തമാണ് തുര്‍ക്കിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയെ അയക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണത്തിനായി ലഭ്യമാക്കേണ്ട അടിയന്തരസഹായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

നൂറുപേരടങ്ങുന്ന രണ്ടുസംഘത്തെയാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയയ്ക്കുക. പ്രത്യേക പരിശീലനം നല്‍കിയ നായകളും സംഘത്തിന്റെ ഭാഗമാകും. വൈദ്യസംഘത്തേയും അയക്കാന്‍ തീരുമാനമായിട്ടുണ്ട്. തുര്‍ക്കി സര്‍ക്കാരും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചായിരിക്കും ദുരന്തനിവാരണ സഹായങ്ങള്‍ എത്തിക്കുക.

യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, അഭ്യന്തര- പ്രതിരോധ- വിദേശകാര്യ- സിവില്‍ ഏവിയേഷന്‍- ആരോഗ്യ മന്ത്രാലയങ്ങളുടേയും എന്‍.ഡി.ആര്‍.എഫിന്റേയും എന്‍.ഡി.എം.എയുടേയും പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. അതോടൊപ്പം തുർക്കിയിലെ ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്ത് വന്നു.

ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും വേദനിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കിയിലെ ജനങ്ങളെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം അറിയിച്ചു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ അനുശോചനം അറിയിക്കുകയും ഇന്ത്യൻ ജനത ഭൂകമ്പബാധിതർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2020 ജനുവരിയില്‍ 6.8 തീവ്രതയുള്ള ഭൂകമ്പം എലസിംഗ് മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. നാല്‍പത് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2020 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഏഗന്‍ തീരമേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 114പേരാണ് കൊല്ലപ്പെട്ടത്. 2022 നവംബറില്‍ വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (2 minutes ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (3 minutes ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (10 minutes ago)

ഇന്ന് മഴയും കനത്ത ചൂടും  (19 minutes ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (23 minutes ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (25 minutes ago)

അമിത് ഷാ കേരളത്തിൽ  (31 minutes ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (32 minutes ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (40 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 360 രൂപയുടെ വര്‍ദ്ധനവ്  (44 minutes ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍.... ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്  (58 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്...  (2 hours ago)

ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു....  (2 hours ago)

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റ  (2 hours ago)

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends