Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

ഭൂമി രണ്ടായി പിളർന്ന് ജനങ്ങൾ താഴേക്ക് ! ആയിരങ്ങൾ മരിച്ചു വീണു! ലോകം തന്നെ ഞെട്ടലിൽ

07 FEBRUARY 2023 12:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്

ഭക്ഷണത്തിനായി കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന കരടി

ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

ഇസ്രായേല്‍ വ്യവസായിയുടെ കപ്പല്‍ ഇറാന്‍ സൈന്യം ഹെലികോപ്ടറിലെത്തി പിടിച്ചെടുത്തതിനു പിന്നാലെ പശ്ചിമേഷ്യയില്‍ പോരാട്ടം ശക്തം; പശ്ചിമേഷ്യയിലെ വിവിധ ഇസ്ലാമിക ശക്തിരാജ്യങ്ങളും ഇസ്രായേലുമായി യുദ്ധം തുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഭയാനകമാകും

ഇറ്റലിയിലെ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന....തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് അനൂപ്

തുർക്കിയിൽ 912 പേരും സിറിയയിൽ 326 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിൽ 1,000 പേർക്കും തുർക്കിയിൽ 5,383 പേർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കാണ് ആഴം കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടത്.

കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ തുര്‍ക്കിയിലുണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണിതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത്.

നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തകർന്നുവീണ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

തുർക്കിയിലെ മലത്യ നഗറിൽ 23പേർ കൊല്ലപ്പെട്ടതായി ഗവർണർ അറിയിച്ചു. 420പേർക്ക് പരിക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഉർഫയിൽ 17പേരും ഉസ്മാനിയയിൽ ഏഴുപേരും ദിയർബാകിറിൽ ആറുപേരുമാണ് മരിച്ചത്. മരണ സംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു

സിറിയയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ കുറഞ്ഞത് 42 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. 200 പേർക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.

വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങി കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. പുലര്‍ച്ചെ സമയത്ത് ആളുകള്‍ ഉറക്കത്തിലായതിനാല്‍ താമസസ്ഥലങ്ങളില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലര്‍ക്കും ലഭിച്ചില്ല.

ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തുര്‍ക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (3 minutes ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല് അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തി  (19 minutes ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (29 minutes ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (39 minutes ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (57 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (1 hour ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (1 hour ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (1 hour ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക  (2 hours ago)

ആശ്വാസത്തോടെ പെട്ടുപോയവര്‍... കരുവന്നൂര്‍ തട്ടിപ്പില്‍ ആഞ്ഞടിച്ച് നരേന്ദ്ര മോദി; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന്  (2 hours ago)

ആവേശ കൊടുങ്കാറ്റ്... ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു; 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ഹൈദരാബാദിന്റെ കോട്ട കാത്തു; തിരിച്ചടിച്ച് കാ  (2 hours ago)

അമ്പലമുക്ക് വിനിത കൊലക്കേസ്... പ്രതിക്ക് മേല്‍ കോടതി കുറ്റം ചുമത്തി  (2 hours ago)

കെ-ടെറ്റിന് ഏപ്രില്‍ 17 മുതല്‍ 26 വരെ അപേക്ഷിക്കാം....  (3 hours ago)

Malayali Vartha Recommends