Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പോര്‍വിമാനങ്ങളും ഡ്രോണുകളും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 'ഈഗിള്‍ 44' അണ്ടര്‍ഗ്രൗണ്ട് എയര്‍ഫോഴ്‌സ് ബേസ് തങ്ങള്‍ക്കുണ്ടെന്ന് വെളിപ്പെടുത്തി ഇറാന്‍

09 FEBRUARY 2023 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പോര്‍വിമാനങ്ങളും ഡ്രോണുകളും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 'ഈഗിള്‍ 44' അണ്ടര്‍ഗ്രൗണ്ട് എയര്‍ഫോഴ്‌സ് ബേസ് തങ്ങള്‍ക്കുണ്ടെന്ന് വെളിപ്പെടുത്തി ഇറാന്‍. ഇത്തരത്തിലുള്ള ആദ്യ എയര്‍ഫോഴ്‌സ് ബേസാണിതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. നിരവധി പോര്‍വിമാനങ്ങള്‍ നിറുത്തിയിടാനും പറന്നുയരാനും കഴിയുന്ന വിധത്തിലുള്ളതാണ് എയര്‍ബേസ്. എന്നാല്‍, ഇത് ഏത് മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന വിവരം വ്യക്തമാക്കിയിട്ടില്ല. ബോംബാക്രമണത്തെ ചെറുക്കും വിധം ആഴത്തില്‍ ഭൂമിക്കടിയില്‍ നിര്‍മ്മിച്ച എയര്‍ബേസില്‍ നിന്നുയരുന്ന പോര്‍വിമാനങ്ങള്‍ക്ക് ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ വഹിക്കാനും കഴിയും.


ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ശത്രുക്കള്‍ ആക്രമിച്ചാല്‍ ഈഗിള്‍ 44 ഉള്‍പ്പെടെയുള്ള എയര്‍ബേസുകളില്‍ നിന്നുള്ള പ്രതികരണം അവര്‍ക്ക് കാണാന്‍ കഴിയുമെന്ന് ഇറാന്‍ സേനയുടെ ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് ബാഗേരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കഴിഞ്ഞ മേയില്‍ ഡ്രോണുകളുടെ താവളമായ മറ്റൊരു അണ്ടര്‍ഗ്രൗണ്ട് എയര്‍ബേസിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിരുന്നു. സാഗ്രോസ് പര്‍വ്വതത്തിലെ താവളത്തില്‍ 100 ഡ്രോണുകള്‍ സൂക്ഷിക്കാന്‍ കഴിയുമെന്നും ഇവയില്‍ ക്വേം-9 മിസൈലുകള്‍ വിന്യസിക്കാന്‍ കഴിയുമെന്നും സേനാമേധാവികളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്വേം-9 മിസൈലുകള്‍ അമേരിക്കയുടെ ഹെല്‍ഫയര്‍ എയര്‍ ടു സര്‍ഫെസ് മിസൈലുകളുടെ ഇറാനിയന്‍ രൂപാന്തരമാണ്.

ഇറാന്‍ സേനയുടെ ഡ്രോണുകള്‍ ആ മേഖലയിലെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമാണെന്ന് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ മൗസാവി പറഞ്ഞു.40-44 മിഗ്-29 വിമാനങ്ങളും 41 യു.എസ് ഗ്രമ്മാന്‍ എഫ്-14 ടോംക്യാറ്റ് വിമാനങ്ങളും 24 റഷ്യന്‍ സുഖോയ് എസ്.യു-35 വിമാനങ്ങളും അടങ്ങിയതാണ് ഇറാന്‍ എയര്‍ഫോഴ്‌സ്. ഇത് കൂടാതെ തദ്ദേശീയമായി നിര്‍മ്മിച്ച 20 പോര്‍വിമാനങ്ങളും സേനയുടെ ഭാഗമാണ്. 1979ലെ ഇസ്‌ളാമിക വിപ്‌ളവത്തിന് മുമ്പ് ഇറക്കുമതി ചെയ്തവയാണ് അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍. ഇസ്‌ളാമിക വിപ്‌ളവത്തിന് ശേഷം വാഷിംഗ്ടണ്‍-ടെഹ്‌റാന്‍ ബന്ധം വഷളാവുകയും അമേരിക്ക സൗദി അറേബ്യയുമായി അടുക്കുകയുമായിരുന്നു. അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന കാലത്താണ് ഇറാന്‍ ആുധശേഖരം നടത്തിയിരുന്നത്. ഇറാന്‍ ഇറാക്ക് യുദ്ധകാലത്ത് ഇറാന്റെ ആയുധ ശേഷി വളരെയേറെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിഷയത്തില്‍ ഇറാനെ സൗദിയ പോലും തള്ളിപറഞ്ഞിട്ടും ഇറാന്‍ ഇസ്ലാമിക വിഷയങ്ങളില്‍ ഉറച്ചു നില്ക്കുകയാണ്. സൗദിയയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടും ഇറാന്‍ വീണ്ടും താലിബാനിസത്തിലേയ്ക്ക് നീങ്ങുന്നുവെന്ന ആരോപണങ്ങളാണുയരുന്നത്. ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള ഇസ്‌ളാമിക നിയമങ്ങളെ വിമര്‍ശിച്ച ഹാസ്യ അഭിനേത്രി സെയ്നബ് മൗസാവിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 'എംപ്രസ് ഒഫ് കുസ്‌കൂ' എന്ന പേരില്‍ ഓണ്‍ലൈനില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ ഫോളോ ചെയ്യുന്ന മുപ്പതുകാരിയായ സെയ്നബ് കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റിലായത്. പുരുഷ കേന്ദ്രീകൃതമായ മദ്ധ്യകാലഘട്ടത്തിലെ നിയമങ്ങളില്‍ പെട്ടതാണ് ഹിജാബ് എന്ന വിമര്‍ശനമുയര്‍ത്തി അവതരിപ്പിച്ച കോമഡി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.

25 ദിവസത്തെ ഏകാന്തതടവിന് ശേഷം സെയ്നബിന് ജാമ്യം ലഭിച്ചുവെങ്കിലും ഡിസംബറില്‍ കോടതി രണ്ടു വര്‍ഷം തടവ് വിധിച്ചു. ആ വിധി ശരിവച്ചുകൊണ്ടുള്ളതാണ് അപ്പീല്‍ കോടതിയുടെ ഇന്നലത്തെ വിധി. ഹിജാബ് ധരിക്കാതെ ഭര്‍ത്താവിനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവദമ്പതികളായ അമിര്‍ മുഹമ്മദ് അഹ്മദിയെയും അസ്തിയാ ഹാംഗിഗിയെയും കഴിഞ്ഞ മാസം പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പുരുഷനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത് രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്‌ളാമിക നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള വിമതനീക്കമായി കണ്ടതാണ് ശിക്ഷിക്കാന്‍ കാരണം.

ഹിജാബ് ധരിക്കാത്തതിന് കഴിഞ്ഞ സെപ്തംബറില്‍ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരിയായ മഹ്‌സ അമിനിയെന്ന കുര്‍ദ്ദിഷ് വനിതയുടെ മരണത്തോടെയാണ് ഹിജാബിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് തുടക്കമിട്ടത്.രാജ്യവ്യാപക പ്രതിഷേധമുണ്ടാകുമ്പോഴൊക്കെ ഇസ്ലാമിക നിയമമെന്ന പേര് പറഞ്ഞ് പുരോഗമനവാദികളെയും നിശബ്ദരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ ഇറാന്റെ തെരുവുകളില്‍ ആയിരങ്ങളാണ് കാലഹരണപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയത്. രാജ്യത്തെ ഇത്തരം നിയമങ്ങള്‍ക്കെതിരെ രാജ്യത്തിനകത്ത് മാത്രമല്ല വിദേശരാജ്യങ്ങളിലും എതിര്‍പ്പുയരുന്നുവെന്ന് മനസിലാക്കിയാണ് ഇറാന്‍ തന്റെ രഹസ്യ അറയിലെ ആയുധ ശേഖരങ്ങള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതെന്ന ആരോപണവുമുയരുന്നുണ്ട്.

അണ്ടര്‍ഗ്രൗണ്ടിലെ എയര്‍ഫോഴ്‌സിന്റെ ആയുധങ്ങള്‍ മാത്രമേ ഇറാന്‍ വെളിപ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍ ഇനിയുമേറെ രഹസ്യ കേന്ദ്രങ്ങളുണ്ടെന്നാണ് ഇറാന്റെ വെളിപ്പെടുത്തല്‍ . ഇസ്ലാമിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ആഗോളതലത്തില്‍ ഇറാനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ലോക സമാധാന സംഘടനകളെല്ലാം ഇറാന്റെ മതപീഡനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends