ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 20,000 കടന്നു... തുടര്‍ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുന്നു

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 20,000 കടന്നു... തുടര്‍ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുന്നു
പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവര്‍ പോലും മരിക്കാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കെട്ടിടങ്ങള്‍ വന്‍ ശബ്ദത്തോടെ നിലംപതിച്ചപ്പോള്‍ അതിനിടയില്‍ കുടുങ്ങിയവരും പതിനായിരത്തിലേറെ. മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്റെ ഭാരം പേറുന്നു.
ഭൂകമ്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ മങ്ങുന്നു.
സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതല്‍ യുഎന്‍ സഹായം എത്തിത്തുടങ്ങി.5 ട്രക്കുകളിലായി അവശ്യവസ്തുക്കള്‍ എത്തിച്ചു. കൂടുതല്‍ ലോകരാജ്യങ്ങള്‍ തുര്‍ക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തി കഴിഞ്ഞു . ഇതിനിടെ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം സിറിയയിലേക്ക് തിരിച്ചു.
അതേസമയം രണ്ട് രാജ്യങ്ങളിലുമായി 2.3 കോടി ജനങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തുന്നത്. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന താപനിലയോടും ഇടയ്ക്കിടെ പെയ്യുന്ന മഴയോടും മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
"
https://www.facebook.com/Malayalivartha























