ക്ലീനിങ് ജോലിക്ക് എത്തിയവർ റസ്റ്റോറന്റ് തുറക്കാതെ കിടക്കുന്നത് കണ്ടതോടെ പന്തികേട് തോന്നി, വിവരമറിച്ചതോടെ പോലീസ് എത്തി വാതിൽ തുറന്നപ്പോൾ കണ്ടത്...സ്‍കോട്‍ലന്‍ഡില്‍ ഒറ്റയ്ക്ക് താമസിച്ചുവന്ന മലയാളിയായ റസ്റ്റോറന്റ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി

സ്‍കോട്‍ലന്‍ഡില്‍ ഒറ്റയ്ക്ക് താമസിച്ചുവന്ന മലയാളിയായ റസ്റ്റോറന്റ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജി (45) നെ ഫോര്‍ട്ട് വില്യമില്‍ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തിന് പനിയും മറ്റു അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഉറക്കത്തിനിടെ സുനിൽ മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ റസ്റ്റോറന്റില്‍ ക്ലീനിങ് ജോലിക്ക് എത്തിയവർ ആണ് വിവരം അറിയുന്നത്. റസ്റ്റോറന്റ് തുറക്കാതെ കിടക്കുന്നത് കണ്ടു. നിരവധി തവണ വിളിച്ചു. എന്നാൽ തുറന്നില്ല. തുടർന്ന് പരിസരത്തുള്ളവരെ വിവരം അറിയിച്ചു. പിന്നീട് പോലീസ് എത്തി വാതിൽ തുറന്നു. അപ്പോഴാണ് സുനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സുനിലിന്റെ അമ്മയും അച്ഛനും കാനഡയിൽ ആണ് ഉള്ളത്. മരണവിവരം അറിയിച്ചതിനെ തുടർന്ന് ഇവർ കാനഡയിൽ നിന്നും സ്‍കോട്‍ലന്‍ഡിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.
യു.കെയിലെ റെഡിങില്‍ താമസിച്ചിരുന്ന ഇദ്ദേഹം രണ്ട് വര്‍ഷം മുമ്പ് ഭാര്യ അര്‍ബുദം ബാധിച്ച് മരിച്ച് മരിച്ച ശേഷമാണ് സ്‍കോട്‍ലന്‍ഡിലേക്ക് താമസം മാറിയത്. ഇവിടെ എത്തി സ്വന്തമായി ഒരു റസ്റ്റോറന്റ് തുടങ്ങുകയായിരുന്നു. റസ്റ്റോറന്റില്‍ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ ഒറ്റക്കാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha























