Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭൂകമ്പ ദുരന്തം മാറിയാലും സിറിയ ലോകത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട് വരുമോയെന്ന ആശങ്കയുമുണ്ട്. സിറിയന്‍ ജയിലുകളില്‍ കിടന്ന അന്താരാഷ്ട്ര കുറ്റവാളികളാണ് ജയില്‍ ഇടിഞ്ഞ് രക്ഷപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും വേരുകളുണ്ട്. ഇവരെ തിരികെ ജയിലിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ വീണ്ടും ഭീകരതാവളങ്ങളിലേയ്ക്ക തന്നെ ചേക്കേറും

10 FEBRUARY 2023 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഇന്ത്യയെ എന്നും ശത്രു പക്ഷത്ത് നിറുത്തിയിരുന്ന തുര്‍ക്കിയും , സിറിയയും ഇപ്പോള്‍ ഇന്ത്യയുടെ സഹായത്തിനായി നിലവിളിക്കുന്ന കാഴ്ചയാണുള്ളത്. അവരുടെ പ്രതീക്ഷയും ഇന്ത്യ തന്നെയായി മാറുകയാണ്. ഭൂകമ്പം സംഹാരനൃത്തം ചവിട്ടിയ തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 15,000 കടന്നു. 3 ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇക്കൂട്ടത്തില്‍ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. തുര്‍ക്കിയില്‍ മാത്രം 12,300 പേരിലധികം പേര്‍ മരിച്ചു. സിറിയയില്‍ മരണസംഖ്യ 3000 കടന്നു. ഇരു രാജ്യങ്ങളിലുമായി ഒരു ലക്ഷത്തിലേറെ പേര്‍ ചികിത്സയിലുണ്ട്. ഈ സാഹചര്യത്തില്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സാഹായം എത്തിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയും ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയും ഒരോ ഗ്രാമങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തുര്‍ക്കിയിലെ ഉള്‍പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിനു പിന്നാലെ 75 ഇന്ത്യക്കാര്‍ സഹായം അഭ്യര്‍ഥിച്ച് മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയില്‍ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്. എന്നും ഇന്ത്യയെ ശത്രുപക്ഷത്ത് നിറുത്തിയിട്ടുള്ള തുര്‍ക്കിയും , സിറിയയും ഇപ്പോള്‍ ഇന്ത്യയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പാകിസ്ഥാന്‍ പോലും കൈവിട്ട സാഹചര്യത്തില്‍ ഇന്ത്യയും സഹായം അവര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ പോലും ദുരിതാശ്വാസത്തിനായി പത്ത് കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറി കഴിഞ്ഞു.

ഇന്ത്യയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങള്‍ തുര്‍ക്കിയിലെയും സിറിയയിലെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. തുര്‍ക്കിക്കും സിറിയയ്ക്കുമുള്ള ഇന്ത്യയുടെ സഹായദൗത്യത്തിന് 'ഓപ്പറേഷന്‍ ദോസ്ത്' എന്നാണ്‌പേരിട്ടിരിക്കുന്നത്. തുര്‍ക്കിയിലെ ഇസ്തംബുളിലും അദാനയിലും ഇന്ത്യ കണ്‍ട്രോള്‍ റൂം തുറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മരുന്നുകളടക്കം 6 ടണ്‍ വസ്തുക്കള്‍ ഇന്നലെ സിറിയയിലെത്തിച്ചു. റോഡുകള്‍ തകര്‍ന്നതും രാത്രിയിലെ അതിശൈത്യവും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.തുര്‍ക്കിയില്‍ നിന്നും സിറിയയിലേയ്ക്കുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞു കയറ്റ വഴികളും താവളങ്ങളും ഭൂകമ്പത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ആയുധമില്ലാതെ പ്രകൃതി തന്നെ നേരിട്ട് ശിക്ഷ നടപ്പാക്കിയെന്ന് ആശ്വസിക്കുന്നു.

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷില്‍ സംഭവിച്ച ഭൂചലനം വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ സിറിയയിലേക്ക് പലായനം ചെയ്യുന്നത് ഈ പ്രദേശങ്ങളില്‍ നിന്നുമാണ്. ഈ പ്രദേശത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗേറ്റേ് വേ അഥവാ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിന്ന്ും രക്ഷപ്പെട്ടവരും രാജ്യം വിട്ടുട്ടുണ്ടാകാമെന്ന ധാരണയാണുള്ളത്.

തെക്കന്‍ തുര്‍ക്കിയിലെ കഹറാമന്‍മറാഷിലെ പുനരധിവാസകേന്ദ്രം തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താമസിക്കുന്നതിനാല്‍ എര്‍ദോഗനെതിരെ ജനരോഷമുണ്ട്. എന്നാല്‍ തൂര്‍ക്കിയ സിറിയ അതിര്‍ത്തിയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ന്നതോടെ അവിടെത്തെ ജയിലുകളില്‍ പാര്‍പ്പിച്ചിരുന്ന പത്തിലധികം തീവ്രവാദികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കാനായി ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറ്റവും തീവ്രവാദ അക്രമങ്ങളും നടത്തുന്ന സംഘത്തിന് നേതൃത്വം നല്കുന്നവരാണ് രക്ഷപ്പെട്ട തീവ്രവാദികളില്‍ അധികവും എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ആശങ്കകള്‍ക്കിടയിലും ഇന്ത്യ സഹായം എത്തിക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥയും ദുരന്തത്തിന്റെ ആഴവും ദുരിതാശ്വാസ പ്രവര്‍ത്തകരെ പോലും നിരാശരാക്കുകയാണ്. ശേഷിക്കുന്ന ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ അത്യാധുനിക യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് ആഹാരവും വെള്ളവും കിട്ടാത്ത ഇടങ്ങളില്‍ അവ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി കൊണ്ടിരിക്കുന്നു. എന്നാല്‍ ഒട്ടും ആശാവഹമല്ല സിറിയയിലെ കാര്യങ്ങള്‍. ഇസ്‌ളാമിക സ്റ്റേറ്റിന്റെ അംഗങ്ങള്‍ ഭൂകമ്പ അവസരം മുതലാക്കി എതൊക്കെ രാജ്യങ്ങളിലേയ്ക്ക നുഴഞ്ഞു കയറ്റം നടത്തുമെന്ന കാര്യത്തില്‍ സിറിയയില്‍ ആശങ്ക നിലനില്ക്കുകയാണ്.

ഭൂകമ്പ ദുരന്തം മാറിയാലും സിറിയ ലോകത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട് വരുമോയെന്ന ആശങ്കയുമുണ്ട്. സിറിയന്‍ ജയിലുകളില്‍ കിടന്ന അന്താരാഷ്ട്ര കുറ്റവാളികളാണ് ജയില്‍ ഇടിഞ്ഞ് രക്ഷപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും വേരുകളുണ്ട്. ഇവരെ തിരികെ ജയിലിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ വീണ്ടും ഭീകരതാവളങ്ങളിലേയ്ക്ക തന്നെ ചേക്കേറും . നാളിതുവരെ തുര്‍ക്കിയും , സിറിയയും അവര്‍ക്കെതിരെ നടത്തി പോരാട്ടങ്ങളെല്ലാം അസ്ഥാനത്തായി മാറുമോയെന്ന സംശയ നിഴലിലാണ് ലേക രാജ്യങ്ങള്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends