യുക്രൈന്‍-റഷ്യ യുദ്ധം. 24 ന് മഹായുദ്ധം സെലന്‍സ്‌കിയ്ക്ക് യൂറോപ്പിന്റെ മുത്തം.

ഫെബ്രുവരി 24 ന് റഷ്യന്‍ യുക്രൈന്‍ യുദ്ധത്തിന് ഒരു വര്‍ഷം തികയും . ഒറ്റ രാത്രി കൊണ്ട് അടിച്ചമര്‍ത്തി യുക്രൈനെ കാല്‍ചുവട്ടിലാക്കും എന്ന പ്രഖ്യാപനത്തോടെ യുദ്ധമുഖത്തിറങ്ങിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ പല സമയങ്ങളിലും മുട്ടിടിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. സെലന്‍സ്‌കിയെ വീഴ്ത്തുക എളുപ്പമല്ലെന്ന് മനസിലാക്കിയ റഷ്യ ലോകത്തിന്റെ പിന്‍തുണ തേടാന്‍ ശ്രമിച്ചെങ്കിലും ചൈനയൊഴികെ മറ്റൊരു രാജ്യവും റഷ്യയ്‌ക്കൊപ്പം നിന്നില്ല. എന്നാല്‍ സെലന്‍സ്‌കികാകട്ടെ ലോകരാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും പൂര്‍ണ്ണ പിന്‍തുണ ലഭിക്കുകയും ചെയ്തു. ഒരു വര്‍ഷം യുദ്ധത്തിന് പിന്‍തുണയുമായി നിന്ന ബ്രിട്ടന്‍ ജര്‍മ്മനി എന്നിവിടങ്ങളിലും യൂറോപ്യന്‍ യൂണിയനിലും സെലന്‍സ്‌കി നടത്തിയ സന്ദര്‍ശനം യുക്രൈന്‍ യുദ്ധം യൂറോപ്പിനെതിരെയുള്ള റഷ്യയുടെ യുദ്ധമെന്ന പ്രതീതിയുണ്ടാക്കാനായിട്ടുണ്ട്.
പതിനായിരക്കണക്കിനു സൈനികരുടെ ജീവനെടുത്തും അതിലുമെത്രയോ സാധാരണക്കാരുടെ ജീവനും ജീവിതവും ഇല്ലാതാക്കിയും റഷ്യയുക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷം തികയ്ക്കാനൊരുങ്ങുകയാണ്. കോവിഡ് മഹാമാരിക്കു പിന്നാലെ യുദ്ധക്കെടുതിയുടെ ദുരിതത്തിലാണ് ലോകം. യുദ്ധം എന്ന്, എങ്ങനെ അവസാനിക്കുമെന്ന് ആര്‍ക്കുംമറിയില്ല. പക്ഷേ, പോരാട്ടം തീവ്രമാക്കുന്നതിന് കോപ്പുകൂട്ടുകയാണ് ഇരുപക്ഷവും. യുദ്ധം നീണ്ടുപോകുന്നതിനിടെ, സഖ്യകക്ഷികളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെതുടര്‍ന്നു യുക്രെയ്‌ന് അത്യാധുനിക ലെപേഡ്2 യുദ്ധടാങ്ക് നല്‍കാമെന്ന് പറഞ്ഞിരിക്കുകയാണു ജര്‍മനി
റഷ്യയുമായുള്ള യുദ്ധം ഒരു വര്‍ഷം തികയാനിരിക്കെ, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സ് സന്ദര്‍ശിച്ചു. ബുധനാഴ്ച ബ്രിട്ടന്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് സെലെന്‍സ്‌കി ബ്രസല്‍സില്‍ എത്തിയത്. റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുദ്ധവിമാനങ്ങളും മിസൈലുകളും നല്‍കാന്‍ സഹായം അഭ്യര്‍ഥിച്ചായിരുന്നു സെലെന്‍സ്‌കിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം. റഷ്യ-യുക്രെയ്ന്‍ യുദ്ധവാര്‍ഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് സെലെന്‍സ്‌കിയുടെ യുറോപ്യന്‍ യൂണിയന്‍ സന്ദര്‍ശനം.
യുദ്ധവിമാനങ്ങള്‍ ലഭിക്കാന്‍ സഹായം തേടിയുള്ള ബ്രിട്ടന്‍ സന്ദര്‍ശനം ഫലം കണ്ടുവെന്ന് സെലെന്‍സ്‌കി ബ്രസല്‍സില്‍ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, യുദ്ധവിമാനങ്ങള്‍ കൈമാറുന്നതില്‍ പെട്ടെന്നൊരു തീരുമാനം കൈക്കൊള്ളാനാകില്ലെന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ യുദ്ധവിമാനങ്ങള്‍ നല്‍കുന്ന കാര്യം പരിശോധിക്കുകയാണെന്നും ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലിസ് പ്രതികരിച്ചു.യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെയും പാര്‍ലമെന്റ് അംഗങ്ങളെയും അഭിസംബോധന ചെയ്യാനാണ് സെലെന്‍സ്‌കി ബ്രസല്‍സില്‍ എത്തിയത്. എഴുന്നേറ്റുനിന്നും കയ്യടിച്ചുമാണ്, റഷ്യയ്‌ക്കെതിരെ പോരാട്ടം നയിച്ച സെലെന്‍സ്‌കിയെ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വീകരിച്ചത്.
''ആധുനിക ലോകത്തിലെ എറ്റവും വലിയ യുറോപ്പ് വിരുദ്ധ ശക്തിയെയാണ് നാം പ്രതിരോധിക്കുന്നത്. നിങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ യുക്രെയ്‌നികള്‍ പോര്‍ക്കളത്തില്‍ പ്രതിരോധം തീര്‍ക്കുകയാണ്. യുക്രെയ്‌നിലെ സാധാരണക്കാരുടെ ജീവനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി''- സെലെന്‍സ്‌കി പറഞ്ഞു. യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ സെലെന്‍സ്‌കി പരസ്യമായി ആഹ്വാനം ചെയ്തില്ലെങ്കിലും നേതാക്കളോട് വ്യക്തിപരമായി ആവശ്യപ്പെടുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























