Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ലോകത്തിന് മുന്നിലേയക്കിറങ്ങിയ ദൈവം..അവള്‍... കരംപിടിച്ച് കയറിയ കുരുന്നുകള്‍. ഭൂകമ്പ ശേഷം.....

11 FEBRUARY 2023 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ലോകത്തിന്റെ മുന്നില്‍ യുദ്ധവും തീവ്രവാദവും കുടിയേറ്റവുമൊക്കെയായി നിറഞ്ഞു നിന്ന തുര്‍ക്കിയും സിറിയയും ഇന്ന ലോകത്തിന്റെ കണ്ണീര്‍ കണമായി മാറിയിരിക്കുന്നു. വര്‍ഷങ്ങളായി തുടങ്ങിയ യുദ്ധങ്ങളും സദാ വന്നു പതിക്കുന്ന മിസൈലുകളും കാരണം ദുരിത ജീവിതത്തിലായ സിറിയ-തുര്‍ക്കി ജനത ലോകത്തിന്റെ മുന്നില്‍ ശാപം പിടിച്ച മണ്ണിലെ ജനങ്ങളായി മാറിയിരിക്കുന്നു. അവരേറ്റുവാങ്ങിയ ശാപം മുഴുവന്‍ ഒറ്റരാത്രി കൊണ്ട് ദൈവം വീട്ടി. അത് ഭൂകമ്പത്തിന്റെ രൂപത്തിലായിരുന്നു. പ്രഭാത സൂര്യനെ കാണാമെന്ന പ്രതീക്ഷയില്‍ കിടന്നുറങ്ങിയ പതിനായിരങ്ങള്‍ ഒന്ന് ഞരങ്ങാന്‍ പോലും അവസരം ലഭിക്കാതെ നിത്യതയിലേയ്ക്ക് ലയിച്ചു. കെട്ടിയുയര്‍ത്തിയ സ്വപ്‌നങ്ങളും കുടുംബവുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നിലംപൊത്തി. ഭൂകമ്പത്തിലെ ഏറ്റവും ദൈന്യതയാര്‍ നേര്‍ക്കാഴ്ചയായി മാറുന്നത് ദുരന്തങ്ങള്‍ക്കിടിയില്‍ നിന്നും കിട്ടിയ ചോര കുഞ്ഞാണ്. പൊക്കിള്‍കൊടി ബന്ധം അറുത്ത് മാറ്റാന്‍ കഴിയാത്ത ദുരന്ത ചിത്രമാണ് അവള്‍. അവള്‍ ഇന്ന് ലോകത്തിന്റെ മകളാണ്. ലോകം അവളെ വിളിക്കുന്ന ആയ.

ആയ'- ദുരിതങ്ങള്‍ക്കിടയിലും ബാക്കിയാവുന്ന പ്രതീക്ഷയുടെ മറുവാക്കാണ് .വടക്കന്‍ സിറിയയില്‍ ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ പിറന്ന പെണ്‍കുഞ്ഞ് ഇനി ഈ പേരില്‍ അറിയപ്പെടും. 'ദൈവത്തിന്റെ അടയാളം', 'വിസ്മയം' എന്നൊക്കെയാണ് 'ആയ' എന്ന വാക്കിനര്‍ഥം.
കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായി 10 മണിക്കൂറിലധികം കഴിഞ്ഞ് ജെന്‍ഡറിസിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അവളുടെ പൊക്കിള്‍ക്കൊടി അമ്മ അഫ്ര അബു ഹാദിയയുടെ ജീവനറ്റ ശരീരത്തില്‍നിന്നു വേര്‍പ്പെട്ടിരുന്നില്ല. അഞ്ചുനില പാര്‍പ്പിട സമുച്ചയത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും 4 സഹോദരങ്ങളും പിറന്നപ്പോഴേ അവള്‍ക്കു നഷ്ടമായിക്കഴിഞ്ഞിരുന്നു. പക്ഷേ, ദുരിതങ്ങള്‍ക്കു നടുവിലേക്കു കണ്‍തുറന്ന  ഈ അനാഥക്കുട്ടിയെ ഏറ്റെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ തയാറായി രംഗത്ത് വന്നിട്ടുണ്ട്..

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സിറിയന്‍ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലാണ് അവള്‍ പിറന്നുവീണത്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അവളുടെ പൊക്കിള്‍ക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തില്‍നിന്നു വേര്‍പ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്. ഭൂകമ്പത്തില്‍ കിടപ്പ് മുറിയിലേയ്ക്ക് കെട്ടിടം തകര്‍ന്നുവീണ സമയത്താകാം ആ അമ്മ പ്രസവിച്ചതെന്ന് കരുതുന്നു. ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആ അമ്മ തന്റെ പൊന്നോമനയെ മരണത്തിന് വിട്ടു കൊടുക്കാതെ കാത്തു നിറുത്തി. രക്ഷയുടെ കരങ്ങളെത്തുന്നതുവരെ അമ്മയുടെ പൊക്കിള്‍ കൊടി അവള്‍ക്ക് ജീവന്‍ പകര്‍ന്നു കൊണ്ടിരുന്നു. ആയ ആ വിസ്മയം ലോകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. എത്ര ഭീകരതയിലും ദൈവത്തിന്റെ ചില കയ്യൊപ്പുകളുണ്ടെന്ന പറയുന്നത ് അത്തരം സംഭവങ്ങള്‍ അറിയുമ്പോഴാണ്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു പിറന്ന് അധിക നേരമാകും മുന്‍പു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവര്‍ത്തകന്റെ വിഡിയോ സിറിയന്‍ മാധ്യമപ്രവര്‍ത്തക സെയ്‌ന എര്‍ഹെയാണു ട്വിറ്ററില്‍ പങ്കുവച്ചത്. അമ്മയ്‌ക്കൊപ്പം കുഞ്ഞിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളുമെല്ലാം കൊല്ലപ്പെട്ടുവെന്നാണു വിവരം. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഭവനരഹിതരായി അഫ്രിന്‍ നഗരത്തിലെ ജെന്‍ഡറസ് പട്ടണത്തില്‍ അഭയാര്‍ഥികളായി കഴിയുകയായിരുന്നു ഈ കുടുംബം. സിറിയന്‍ നഗരമായ അലപ്പോയിലും ഒരു കുട്ടിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു രക്ഷിച്ചു.മാതൃസഹോദരന്‍ സലാ അല്‍-ബദ്രാന്റെ സംരക്ഷണയിലാണ് ആയ ഇപ്പോള്‍. ഇദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തില്‍ തകര്‍ന്നു. 11 പേരടങ്ങുന്ന കുടുംബം ഇപ്പോള്‍ താല്‍ക്കാലിക കൂടാരത്തിലാണു താമസം. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നേരത്തേ ഭയന്നതുപോലെ നട്ടെല്ലിനു പരുക്കില്ലെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

 ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയിലും സിറിയയിലും നിന്നു പുറത്തുവരുന്നത് അതിജീവനത്തിന്റെ വിസ്മയ കഥകളാണ്. ഭൂകമ്പത്തിനുശേഷം ദിവസങ്ങള്‍ പിന്നിടുമ്പോഴും സ്വന്തം ജീവന്‍ ചേര്‍ത്തുപിടിക്കാന്‍ അവര്‍ നടത്തിയ സഹനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ പോലും കണ്ണുകള്‍ നനയിച്ചു. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ 100 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ഒട്ടേറെപ്പേരെ അവര്‍ രക്ഷപ്പെടുത്തി.

 ദക്ഷിണ തുര്‍ക്കിയില്‍ ഹതായിയിലെ അന്താക്യ നഗരത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 5 മണിക്കൂര്‍ നീണ്ട ശ്രമത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍ഡ അഡ്റ്റസ് എന്ന പതിനാറുകാരിയെ പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞരക്കം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു,അന്വേഷണം. നാലാം ദിനം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് മെല്‍ഡയെ കണ്ടെത്തുമ്പോള്‍ അവള്‍ ഒരു മതിലിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.ഭൂകമ്പത്തില്‍ 1ഒരു കോടിയിലധികം പേരുടെ  പാര്‍പ്പിടം നഷ്ടപ്പെട്ട അതിര്‍ത്തി പ്രദേശമായ ഗാസിന്‍ടെപ്പില്‍ നിന്നാണ് 94 മണിക്കൂറുകള്‍ക്കുശേഷം അദ്‌നന്‍ മുഹമ്മദ് കോര്‍കുട്ട് എന്ന പതിനേഴ്കാരന്റെ  വീണ്ടെടുത്തത്. നാവു വരണ്ടപ്പോള്‍ സ്വന്തം മൂത്രം കുടിച്ചാണു ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്ന് അദ്‌നന്‍ രക്ഷാപ്രവര്‍ത്തകരോട് കണ്ണീരോടെ വെളിപ്പെടുത്തി.

ആശങ്കകളുടെ 105 ാം മണിക്കൂറിലാണ് യാഗിസ് കോംസു എന്ന ബാലന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ വാരിയെല്ല് തകര്‍ന്ന നിലയില്‍ അവന്റെ അമ്മ അയ്ഫര്‍ കൊംസുവിനെയും കണ്ടെടുത്തു. കാഴ്ചക്കാര്‍ ബഹളം വച്ചോ കയ്യടിച്ചോ ബാലനെ ഭയപ്പെടുത്തരുതെന്നു രക്ഷാപ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.. അതിജീവനത്തിന്റെ കഥകള്‍ തീരുന്നില്ല, ഇസ്‌കെന്‍ഡൂറുനില്‍ വിള്ളലിനുള്ളില്‍ 109 മണിക്കൂര്‍ ചെലവഴിച്ച ദമ്പതികളെയും കിരിഖാനിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 മണിക്കൂര്‍ നീണ്ട ശ്രമത്തില്‍നിന്ന് ഒരു സ്ത്രീയെയും കഹറാമെന്‍മറാഷില്‍ കൗമാരക്കാരായ  2 സഹോദരിമാരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്കു മടക്കിയെത്തിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends