Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പട്ടിണിയും ദാരിദ്ര്യവും പാകിസ്താനെ മൂടി കഴിഞ്ഞു..സാമ്പത്തികമായും രാഷ്ട്രീയമായും തകർച്ച നേരിടുന്ന പാക്കിസ്ഥാനിൽ ജനം ജീവിക്കുന്നത് ഇരട്ട പ്രതിസന്ധിയിൽ...ദുരിതക്കാറ്റ് വീശിയടിക്കുന്നു..

11 FEBRUARY 2023 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഓരോ ദിവസം കഴിയും തോറും പാകിസ്ഥാൻ കൂടുതൽ രൂക്ഷമായ അവസ്ഥയിലേക്ക് പോയ്കൊണ്ട് ഇരിക്കുകയാണ്,,, പട്ടിണിയും ദാരിദ്ര്യവും പാകിസ്താനെ മൂടി കഴിഞ്ഞു..സാമ്പത്തികമായും രാഷ്ട്രീയമായും തകർച്ച നേരിടുന്ന പാക്കിസ്ഥാനിൽ ജനം ജീവിക്കുന്നത് ഇരട്ട പ്രതിസന്ധിയിൽ. ശ്രീലങ്കയെയും വെനസ്വെലയേയും പോലെ കടത്തിൽ മുങ്ങിയിരിക്കുകയാണു പാക്കിസ്ഥാനും. നാണ്യപ്പെരുപ്പം 48 വർഷത്തെ ഏറ്റവും ഉയരത്തിലാണ്. ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമായ പാക്കിസ്ഥാനിൽ ദുരിതക്കാറ്റ് വീശിയടിക്കുന്നു.രാജ്യാന്തര നാണ്യനിധിയാണ് (ഐഎംഎഫ്) പാക്കിസ്ഥാന്റെ ഏക പ്രതീക്ഷ. 7 ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം കിട്ടാൻ പക്ഷേ കടുത്ത നിബന്ധനകളാണ് ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിബന്ധനകൾ നടപ്പാക്കുമ്പോൾ രാജ്യത്ത് 170 ബില്യൻ രൂപയുടെ നികുതിവർധന ഏർപ്പെടുത്തേണ്ടി വരുമെന്ന് പാക്ക് ധനമന്ത്രി ഇസഹാഖ് ധർ പറഞ്ഞു.

സർക്കാരും ഐഎംഎഫുമായുള്ള ചർച്ച തുടരുകയാണ്. ഐഎംഎഫ് സംഘം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നേരിട്ടെത്തിയാണു ചർച്ചകളിൽ പങ്കെടുത്തത്.നടുവൊടിഞ്ഞിരിക്കുന്ന ജനങ്ങൾക്ക് അധിക നികുതിഭാരം താങ്ങാനാകില്ലെന്നും തെരുവിലെ പ്രക്ഷോഭം ശക്തിയാർജിക്കുമെന്നും സർക്കാരിന് അറിയാം. സാധാരണക്കാരെ നേരിട്ടു ബാധിക്കാത്ത തരത്തിൽ നികുതിനിർദേശം നടപ്പാക്കാനാണു ശ്രമിക്കുന്നതെന്നാണു ധനമന്ത്രി പറയുന്നത്.നികുതി ഈടാക്കുന്നതിനായി ധനബില്ലോ ഓർഡിനൻസോ കൊണ്ടുവരാനാണു സർക്കാരിന്റെ ആലോചന. ആശങ്കപ്പെടാനില്ലെന്നും എല്ലാം നേരെയാകുമെന്നും സർക്കാർ പറയുമ്പോഴും ജനം ആ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നില്ല.വിവിധ ജനവിഭാഗങ്ങളുമായി ബ്ലൂംബെർഗ് ന്യൂസ് നടത്തിയ അഭിമുഖങ്ങൾ പാക്കിസ്ഥാനിലെ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നു.

ജീവിതം വഴിമുട്ടിയ കഥകളാണ് ഏവരും പങ്കുവച്ചത്. ഈ ശൈത്യകാലത്ത് കച്ചവടം 50 ശതമാനം കുറഞ്ഞെന്നു കറാച്ചിയിലെ സീഫുഡ് റസ്റ്ററന്റ് ഉടമ മുഹമ്മദ് റാഷിദ് പറഞ്ഞു. മധ്യവർഗത്തിൽപ്പെട്ട ജനം കടയിലേക്കു വരുന്നത് കുറഞ്ഞു. ബിസിനസ് ക്ലാസിൽപ്പെട്ടവർ മാത്രമാണ് ഭക്ഷണം കഴിക്കാൻ വരുന്നത്. രാജ്യത്തെ പ്രതിസന്ധിയിൽ സമ്പന്നർക്കു കുഴപ്പമില്ലെന്നും റാഷിദ് ചൂണ്ടിക്കാട്ടി.കുതിക്കുന്ന ഇന്ധനവിലയും ജനജീവിതം താറുമാറാക്കി. കഴിഞ്ഞമാസം 262 പാക്ക് രൂപയിലേറെയാണ് ഡീസലിനു ലീറ്ററിന് കൂട്ടിയത്. ഇതോടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പമ്പുകളിൽ തിരക്കില്ല. കറാച്ചിയിലെ തിരക്കേറിയ ടോട്ടൽ പാർകോ പാക്കിസ്ഥാൻ ലിമിറ്റഡ് ഗ്യാസ് സ്റ്റേഷനിലെ മാനേജർ ഇർഫാൻ അലിയുടെ വാക്കുകൾ: ‘‘പെട്രോൾ ലീറ്ററിന് 200 രൂപയുള്ളപ്പോൾ ദിവസവും 15,000 ലീറ്റർ വിറ്റിരുന്നു. പെട്രോൾ വില 250 രൂപയായതോടെ വിൽപന 13,000 ലീറ്ററായി കുറഞ്ഞു. നാണ്യപ്പെരുപ്പം തീർച്ചയായും തൊഴിലില്ലായ്മ കൂട്ടിയിട്ടുണ്ട്’’.സാമ്പത്തിക–ഭക്ഷ്യ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ 2022‌ൽ വിലക്കയറ്റം 25% വരെ വർധിച്ചെന്നാണു സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോർട്ട്.

അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കു വില കുത്തനെ കൂടി.ചില പച്ചക്കറികൾക്ക് 500% വരെ വില കയറി. കഴിഞ്ഞ വർഷം ജനുവരി 6ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കിൽ ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് 220.4 രൂപയായി. രാജ്യത്തു ചിലയിടങ്ങളിൽ ഒരു കിലോ ധാന്യപ്പൊടിക്ക് 3,000 രൂപ വരെയാണ് വില. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ജനങ്ങൾ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണ ട്രക്കുകൾക്കു പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends