തുര്‍ക്കിയിലും സിറിയയിലുമായി മരണം 25,000 കടന്നു; തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

തുര്‍ക്കിയിലും സിറിയയിലുമായി മരണം 25,000 കടന്നു; തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി.
ദുരന്തത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനാണ് ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാള്‍ സ്വദേശിയായ വിജയ്കുമാര്‍(35). കിഴക്കന്‍ അനറ്റോളിയ മേഖലയിലെ മലാട്യ നഗരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒരു പ്രോജക്ടിനായി ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ്‌സ് ഇന്ത്യ എന്ന കമ്പനിയില്‍ എന്‍ജിനീയറായ വിജയ്കുമാര്‍ ജനുവരി 23ന് ആണ് തുര്‍ക്കിയിലെത്തിയത്.
മറ്റൊരാളെയാണ് ഈ ദൗത്യത്തിനായി കമ്പനി കണ്ടെത്തിയിരുന്നെങ്കിലും വിജയ്കുമാര്‍ താല്‍പര്യമെടുത്ത് തുര്‍ക്കിയിലേക്കു പോകുകയായിരുന്നു. അടുത്തയാഴ്ച ജോലിയെല്ലാം തീര്‍ത്ത് ഇന്ത്യയിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പ് നടത്തവേയാണ് ദുരന്തമെത്തിയത്.
വിജയ്കുമാര്‍ താമസിച്ച ഹോട്ടല്‍ ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും ബാഗും കിട്ടിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇപ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായി തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി ശ്രമങ്ങള്‍ തുടരുന്നു.
https://www.facebook.com/Malayalivartha























