Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സൂര്യൻ അവിടെ തന്നെയുണ്ട്..ഒരു ഭാഗം അടർന്നുമാറിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് ശാസ്ത്രജ്ഞർ..സാധാരണ അകന്നുമാറുന്ന ഫിലമെന്റുകൾ ബഹിരാകാശത്തേക്ക് പ്രവഹിക്കുകയാണ് പതിവ്..ചുഴി എന്തുകൊണ്ട് രൂപപ്പെട്ടെന്നോ ഭൂമിയിലെ ജീവജാലങ്ങളെ ഇത് ബാധിക്കുമോയെന്നും വ്യക്തമല്ല..

12 FEBRUARY 2023 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കഴിഞ്ഞ ദിവസങ്ങളിൽ സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം അടർന്നുമാറിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പുറത്തു വന്നിരുന്നു, ഏറെ ഞെട്ടലോടെയാണ് നമ്മൾ അത് കേട്ടതും സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം അടർന്ന് പോയതായാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. ഇതോടെ ഉത്തര ധ്രുവത്തിൽ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സൂര്യനിൽ നിന്ന് അടർന്ന് വീണ ഭാഗം ഉത്തര ധ്രുവത്തെ പ്രദക്ഷിണം ചെയ്യാൻ എട്ട് മണിക്കൂർ വരെയാണ് എടുക്കുന്നത്. ഇതിലൂടെ ചുഴലിക്കാറ്റിന്റെ വേഗത സെക്കന്റിൽ 96 കിലോമീറ്റർ ആണെന്നും ശാസ്ത്രജ്ഞർ പറയുന്നു.


എന്നാൽ ഒരു ഭാഗം അടർന്നുമാറിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് ശാസ്ത്രജ്ഞർ. സൂര്യന്റെ വടക്കൻ ഉപരിതലത്തിന് ചുറ്റും പുറത്തേക്ക് വ്യാപിച്ച് കിടക്കുന്ന പ്ലാസ്മയിൽ നിന്ന് (സോളാർ ഫിലമെന്റ് ) ഒരു ഭാഗം അകന്നുമാറി ഉത്തര ധ്രുവത്തിന് ചു​റ്റും ഭീമൻ ചുഴി പോലെ കറങ്ങിയെന്നാണ് നാസ പറയുന്നത്. ഇത് സൂര്യന്റെ ഒരു ഭാഗം അടർന്നു മാറിയെന്ന രീതിയിൽ പ്രചരിച്ചിരുന്നു. സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി ഈ പ്രതിഭാസത്തിന്റെ ദൃശ്യം പകർത്തി.ഫിലമെന്റിൽ നിന്ന് ഇത്തരത്തിൽ അകന്നുമാറാറുണ്ടെങ്കിലും ചുഴി പോലെ കറങ്ങുന്നത് വളരെ അപൂർവമാണ്. സാധാരണ അകന്നുമാറുന്ന ഫിലമെന്റുകൾ ബഹിരാകാശത്തേക്ക് പ്രവഹിക്കുകയാണ് പതിവ്.ഇപ്പോൾ കണ്ടെത്തിയ ചുഴിക്ക് സൂര്യന്റെ കാന്തിക മണ്ഡലവുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ചുഴി എന്തുകൊണ്ട് രൂപപ്പെട്ടെന്നോ ഭൂമിയിലെ ജീവജാലങ്ങളെ ഇത് ബാധിക്കുമോയെന്നും വ്യക്തമല്ല.സൂര്യന്റെ ഉപരിതലത്തിന് ചുറ്റുമുള്ള ഊർജ്ജ കണങ്ങൾ അടങ്ങിയ മേഘങ്ങളാണ് സോളാർ ഫിലമെന്റുകൾ. സൂര്യനും ഫിലമെന്റും കാന്തികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

കാഴ്ചയിൽ സൗരോപരിതലത്തിൽ നിന്ന് പ്രവഹിക്കുന്ന നാരുകൾ പോലെ തോന്നാം.അതേ സമയം,​ സൂര്യനിൽ അടിക്കടിയുണ്ടാകുന്ന സൗരജ്വാലകൾ, കൊറോണൽ മാസ് ഇജക്ഷനുകൾ, സൗരകൊടുങ്കാറ്റ് എന്നിവ പരിധി കടന്നാൽ ഭൂമിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. സൂര്യന്റെ അന്തരീക്ഷത്തിലെ ശക്തമായ പൊട്ടിത്തെറികളും അതിനെതുടർന്നുണ്ടാകുന്ന ഭീമൻ ഊർജ പ്രവാഹത്തെയുമാണ് സൗരജ്വാല എന്ന് പറയുന്നത്.സൂര്യൻ നിന്ന് ഭൂമിയുടെ ദിശയിലേക്ക് വർഷിക്കപ്പെടുന്ന കാന്തിക കണങ്ങളാണ് സൗരക്കാറ്റ്. ശക്തിയേറിയ സൗരക്കൊടുങ്കാറ്റുകളെ കൊറോണൽ മാസ് ഇജക്ഷൻസ് എന്നാണ് പറയുന്നത്. ഇവ വളരെ അപൂർവമാണ്. ഇത്തരം പ്രതിഭാസങ്ങളിൽ നിന്ന് ഭൂമിയുടെ കാന്തിക കവചം സംരക്ഷണം തീർക്കുന്നു. നിലവിൽ ഇവ കാര്യമായ ഭീഷണി സൃഷ്ടിച്ചിട്ടില്ലെങ്കിലും ഭാവിയിൽ ഉപഗ്രഹ, ആശയവിനിമയ സംവിധാനങ്ങളെ ഗുരുതമായി ബാധിച്ചേക്കാം. ഇതിനാൽ സൂര്യനിലെ ചെറിയ മാറ്റങ്ങൾ പോലും ശാസ്ത്ര ലോകം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

 

സൗരക്കൊടുങ്കാറ്റുകളെ സൂക്ഷിക്കണംസൂര്യനിൽ നിന്നുള്ളസൗരക്കൊടുങ്കാറ്റുകൾ ഭൂമിയിലെത്തുന്നത് ആധുനിക ജനജീവിതത്തെ സ്തംഭിപ്പിച്ചേക്കാമെന്ന മുന്നറിയിപ്പ് ഗവേഷകർ മുമ്പ് നൽകിയിട്ടുണ്ട്.ഇവയ്ക്ക് ഭൂമിയിലെ ഇന്റർനെറ്റ് ശൃംഖലയെ താറുമാറാക്കാൻ കഴിഞ്ഞേക്കാം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തെയും കൂട്ടിയിണക്കിയിരിക്കുന്നത് ഇന്റർനെറ്റും മറ്റ് സാങ്കേതികവിദ്യകളുമാണ്. മിനിറ്റുകൾ കൊണ്ടാണ് ഇവയിലൂടെ രാജ്യാതിർത്തികളും കടന്ന് വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്റർനെറ്റ് ബന്ധത്തിലുണ്ടാകുന്ന തകരാർ അതിനാൽ ജനജീവിതത്തെ ബാധിക്കുമെന്നതിൽ സംശയമില്ല.1859ലും മറ്റൊന്ന് 1921ലും താരതമ്യേന തീവ്രത കൂടിയ സൗരക്കൊടുങ്കാറ്റുകൾ രേഖപ്പെടുത്തിയിരുന്നു. 1859ലെ സംഭവം കാരിംഗ്ടൺ ഈവന്റ് എന്നറിയപ്പെടുന്നു. അന്ന് ഭൂമിയിൽ വലിയ തോതിൽ ഭൗമകാന്തിക പ്രശ്നങ്ങളാണുണ്ടായത്. ടെലിഗ്രാഫ് വയറുകൾ കത്തുകയും ധ്രുവപ്രദേശങ്ങളിൽ മാത്രം ദൃശ്യമായിരുന്ന അറോറ ഭൂമദ്ധ്യ രേഖയ്ക്ക് സമീപമുള്ള കൊളംബിയയിൽ ദൃശ്യമാവുകയും ചെയ്തു.

അതേ സമയം, ചെറിയ സൗരക്കാറ്റുകൾക്കും ചില അവസരങ്ങളിൽ ഭൂമിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാകും. 1989ൽ കനേഡിയിൻ പ്രവിശ്യയായ ക്യൂബെക്കിൽ 9 മണിക്കൂളോളം വൈദ്യുതബന്ധം താറുമാറായത് ഇതിന് ഉദാഹരണമാണ്. എന്നാൽ, ഇന്ന് ശക്തമായ ഒരു സൗരക്കാറ്റ് നേരിട്ട് ബാധിക്കുക ഇന്റർനെറ്റ് ശൃംഖലയെ ആയിരിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. യു.എസിൽ ഒരു ദിവസം മാത്രം ഇന്റർനെറ്റ് മൊത്തത്തിൽ വിച്ഛേദിക്കപ്പെട്ടാൽ കുറഞ്ഞത് ഏകദേശം 700 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends