തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷം രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി....തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷം രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. ഭൂകമ്പം സര്‍വനാശം വിതച്ച ഹതായില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത്. ഇത് കൂടാതെ രണ്ട് വയസുള്ള പെണ്‍കുട്ടിയും ആറുമാസം ഗര്‍ഭിണിയും 70 വയസുള്ള സ്ത്രീയും ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരില്‍പ്പെടുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സിറിയയിലും തുര്‍ക്കിയിലുമായി മരിച്ചവരുടെ എണ്ണം 29000 കവിഞ്ഞു. തുര്‍ക്കിയില്‍ മാത്രം 24617 പേര്‍ മരിച്ചു. സിറിയയില്‍ 4500 പേര്‍ മരിച്ചിട്ടുണ്ട്. കടുത്ത തണുപ്പും പട്ടിണിയും മൂലം മരണനിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. അതേസമയം ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്ന് പലായനം തുടരുകയാണ്. നിരവധിപേരാണ് വിമാനത്താവളങ്ങളില്‍ എത്തുന്നത്. ഇവര്‍ക്ക് തുര്‍ക്കി എയര്‍ലൈന്‍സും പെഗാസസ് എയര്‍ലൈന്‍സും സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























