Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ബലൂണുകള്‍ യുദ്ധത്തിലേക്കോ... നിരന്തരം അമേരിക്ക ബലൂണുകള്‍ വെടിവച്ചിടുന്നതിന് പിന്നാലെ ആരോപണവുമായി ചൈന; യുഎസ് ബലൂണുകള്‍ ഒരു വര്‍ഷത്തിനിടെ 10 തവണ വ്യോമാതിര്‍ത്തി ലംഘിച്ചു; ആരോപണം നിഷേധിച്ച് വൈറ്റ് ഹൗസ്; ചൈനയിലേക്ക് ചാരബലൂണ്‍ അയച്ചിട്ടില്ല

14 FEBRUARY 2023 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ബലൂണുകള്‍ കാരണം ലോകത്ത് യുദ്ധമുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ചൈനയും അമേരിക്കയും തമ്മില്‍ ചാര ബലൂണുകളെ ചൊല്ലി വലിയ ബഹളത്തിലാണ്. ഇതിനിടെ ചൈനയും രംഗത്തെത്തി. ചൈനീസ് ചാരബലൂണുകള്‍ വെടിവച്ചിട്ടെന്ന് യുഎസും കാനഡയും അവകാശവാദമുന്നയിക്കുമ്പോള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 തവണയെങ്കിലും യുഎസ് ചാര ബലൂണുകള്‍ വ്യോമ മേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന ആരോപണവുമായി ചൈന രംഗത്ത്.

ബൊഹായ് കടലിനോട് ചേര്‍ന്ന് ആകാശത്ത് അജ്ഞാതവസ്തു കണ്ടെത്തിയതായി ചൈന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെയാണ് 2022 ജനുവരി മുതല്‍ ഇതുവരെ 10 തവണ യുഎസ് ചാരബലൂണുകള്‍ ചൈനയുടെ വ്യോമാതിര്‍ത്തിയിലേക്ക് അയച്ചെന്ന ആരോപണം.

യുഎസ് മറ്റു രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ അനധികൃതമായി പ്രവേശിക്കുന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. കഴിഞ്ഞ വര്‍ഷം മുതല്‍ മാത്രം ഞങ്ങളുടെ അനുമതിയില്ലാതെ യുഎസ് ബലൂണുകള്‍ 10 തവണയെങ്കിലും ചൈനയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ഉത്തരവാദിത്തത്തോടും തികച്ചും പ്രഫഷനലായും കൈകാര്യം ചെയ്യുന്നതാണ് ചൈനയുടെ രീതിയെന്നും, യുഎസിനെ ഉന്നംവച്ച് വാങ് വെന്‍ബിന്‍ വിശദീകരിച്ചു. യുഎസ് ബലൂണുകള്‍ അനധികൃതമായി ചൈനയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നതിന്റെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍, അവരോടു തന്നെ ചോദിക്കുന്നതാകും ഉചിതമെന്നും വെന്‍ബിന്‍ പറഞ്ഞു.

റിജാവോ നഗരത്തിനു സമീപത്ത് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവച്ചിടാന്‍ കപ്പലുകളെ വിന്യസിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടലില്‍പ്പോയ മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്തു. വെടിവച്ചു വീഴ്ത്തുന്ന വസ്തു ശ്രദ്ധയില്‍പെട്ടാല്‍ വീണ്ടെടുക്കാന്‍ സഹായിക്കാനും നിര്‍ദേശമുണ്ട്.

അതിനിടെ, കാനഡയുടെ വ്യോമമേഖലയില്‍നിന്നു മൂന്നാമതൊരു ബലൂണ്‍ യുഎസ് സൈന്യം വെള്ളിയാഴ്ച വെടിവച്ചിട്ടു. യുഎസ് വ്യോമസേനയുടെ എഫ്-22 വിമാനം അലാസ്‌കയില്‍ രണ്ടാം ബലൂണ്‍ വെടിവച്ചിട്ടിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച കാനഡയ്ക്ക് മുകളില്‍ കണ്ട ബലൂണ്‍ വീഴ്ത്തിയത്. വെള്ളിയാഴ്ച അലാസ്‌കയില്‍ കണ്ട ബലൂണ്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. ഇതു വ്യോമഗതാഗതത്തിനു ഭീഷണിയുയര്‍ത്തിയതിനാലാണു നടപടിയെന്നാണു വൈറ്റ് ഹൗസ് വിശദീകരണം.

വെള്ളിയാഴ്ച വെടിവച്ചിട്ട ബലൂണിന് ഒരു കാറിന്റെ വലുപ്പമാണുണ്ടായിരുന്നതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച സൗത്ത് കാരലൈന തീരത്ത് വെടിവച്ചിട്ട ചൈനീസ് ബലൂണുമായി ഇതിനു കാര്യമായ വ്യത്യാസങ്ങളുണ്ടെന്നു യുഎസ് സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ബലൂണില്‍ ആശയവിനിമയ സിഗ്‌നലുകളും മറ്റും ശേഖരിക്കാന്‍ കഴിയുന്ന സാങ്കേതിക ഉപകരണങ്ങള്‍ ഉണ്ടായിരുന്നെന്നും യുഎസ് ആരോപിച്ചു.

അതേസമയം ചൈനയില്‍ യുഎസ് ചാരബലൂണുകള്‍ അയച്ചെന്ന ആരോപണം നിഷേധിച്ച് വൈറ്റ് ഹൗസ്. നിരീക്ഷണം നടത്തുന്നതിനായി ചൈനയുടെ പരിധിയിലേക്ക് ബലൂണ്‍ അയച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയെന്‍ വാസ്ടന്‍ ട്വിറ്ററില്‍ അറിയിച്ചു. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബലൂണുകള്‍ ഉപയോഗിച്ചത് ചൈനയാണ്. യുഎസിന്റെയും മറ്റ് 40 രാജ്യങ്ങളുടെയും പരമാധികാരത്തെ ലംഘിച്ചാണ് ചൈന ഇത്തരം ഒരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് ചാരബലൂണുകള്‍ വെടിവച്ചിട്ടെന്ന് യുഎസും കാനഡയും അവകാശവാദമുന്നയിക്കുമ്പോള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 തവണയെങ്കിലും യുഎസ് ചാര ബലൂണുകള്‍ വ്യോമ മേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന ആരോപണവുമായി ചൈന രംഗത്തെത്തിയിരുന്നു. ഇതുമറുപടിയായാണ് വൈറ്റ് ഹൗസ് രംഗത്തെത്തിയത്.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends