Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

നാശം വിതച്ച് ചുഴലിക്കാറ്റും പ്രളയവും; അരലക്ഷം പേർക്ക് വീട് നഷ്ടമായി; ശക്തിപ്രാപിച്ച് ഗബ്രിയേല ചുഴലിക്കാറ്റ്; ചുഴലിക്കാറ്റ് രാജ്യത്താകെ നാശം വിതയ്‌ക്കുന്നതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ആറ് ഇടങ്ങളില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പേടിച്ചു വിറച്ച് പ്രവാസികൾ

14 FEBRUARY 2023 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

വമ്പൻ ചുഴലികാറ്റിൽ നിന്ന് രക്ഷ തേടുകയാണ് ന്യൂസിലാൻഡ്. കനത്ത നാശനഷ്ടമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ് രാജ്യത്താകെ നാശം വിതയ്‌ക്കുന്നതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ആറ് ഇടങ്ങളില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായതിനാലാണ് നടപടി.

ന്യൂസിലൻഡിന്‍റെ വടക്കൻ മേഖലയിലാണ് ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 മേഖലകളെ അക്ഷരാർത്ഥത്തിൽ ചുഴലിക്കാറ്റും കനത്ത മഴയും തകർത്തെറിഞ്ഞു എന്ന് പറയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. 58000 വീടുകളിലാണ് മേഖലയിൽ വൈദ്യുതിബന്ധം താറുമാറായയത്. നിരവധി വീടുകളാണ് ഇവിടെ തകർന്നത്. ഔദ്യോഗിക കണക്ക് പ്രകാരം അമ്പതിനായരത്തോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് അതിലുമേറെ വരുമെന്നാണ് റിപ്പോ‍ർട്ടുകൾ.

തീരമേഖലകളിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി. ഉയർന്ന തിരമാലകൾ കരയിലേക്ക് ഇരച്ച് കയറി. വീടുകൾക്ക് മേൽ പലയിടത്തും കൂറ്റൻ മരങ്ങൾ വീണു. ജീവൻ രക്ഷിക്കാനായി ഇവിടത്തെ ജനങ്ങൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് സർക്കാർ ചുഴലിക്കാറ്റിനെ നേരിടുന്നത് .

നോര്‍ത്ത് ലാന്‍ഡ്, ഓക്‌ലാന്‍ഡ്, തയ്‌റാവ്‌ഹിട്ടി, ബേ ഓഫ് പ്ലന്‍റി, വെയ്‌ക്കാട്ടോ, ഹാവ്‌ക്‌സ് ബേ എന്നീ ആറ് പ്രദേശങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ ന്യൂസിലാന്‍ഡ് മന്ത്രി കിരേണ്‍ മക്‌നൗള്‍ട്ടി ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. അതിന് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി ക്രിസ്‌ ഹിപ്‌കിന്‍സുമായും പ്രതിപക്ഷ വക്താവുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ദേശീയ അടിയന്തരാവസ്ഥ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.. 11.5 മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ അടിയന്തര ധനസഹായം ഈ മേഖലൾക്കായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നും നാളെയും കനത്ത മഴയാണ് ന്യൂസിലാൻഡ് കാലാവസ്ഥാ കേന്ദ്രമായ മെറ്റ് സർവീസ് പ്രവചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗബ്രിയേല ചുഴലികാറ്റ് ഭീഷണി ശക്തമായി തുടരുകയാണ്. അതേസമയം മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചുഴലിഭീഷണിയുള്ള മേഖലയിലെ പൊതുഗതാഗതവും വലിയ ഭീഷണിയിലാണ്. ഒരാഴ്ച മുൻപ് ഓക്ക് ലാൻഡിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാല് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗബ്രിയേല ചുഴലിക്കാറ്റും കനത്ത നാശം വിതയ്ക്കുന്നത്.

'പ്രതികൂലമായ കാലാവസ്ഥ വടക്കന്‍ മേഖലയിലാണ് ഏറ്റവുമധികം നാശം വിതച്ചത്. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചുഴലിക്കാറ്റ് പ്രളയത്തിന് കാരണമാവുകയും രാജ്യത്തെ റോഡുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശം വിതയ്‌ക്കുകയും ചെയ്‌തിരിക്കുകയാണ്'- കിരേണ്‍ മക്‌നൗള്‍ട്ടി അറിയിച്ചു.

'ഇന്ന് കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച(12.02.2023) മുതല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതിന്‍റെ ആവശ്യകത വിലയിരുത്തുന്നതിനായി ഇതുസംബന്ധിച്ച വിഭാഗം ദുരിത ബാധിത പ്രദേശങ്ങളിലെ പ്രാദേശിക സിവിൽ ഡിഫൻസ് എമർജൻസി മാനേജ്‌മെന്‍റ് ടീമുകളുമായി നിരന്തരം ആശയവിനിമയം നടത്തി വരികയായിരുന്നു. ടീമുകള്‍ വിലയിരുത്തല്‍ നടത്തി തനിക്കും പ്രധാനമന്ത്രിയ്‌ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.

'അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ല എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാല്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ദുരിത ബാധിത മേഖലകളില്‍ സഹായം എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും' മക്‌നൗള്‍ട്ടി പറഞ്ഞു

ഉയര്‍ന്ന വിദ്യാഭ്യാസവും പ്രവൃത്തി പരിചയവുമുളളവരുടെ വാഗ്ദത്ത ഭൂമിയായ ന്യൂസിലാൻഡിൽ ഒട്ടേറെ മലയാളികളാണ് ഉള്ളത് .വലിയ രാജ്യമാണെങ്കിലും ആകെ 35 ലക്ഷമാണ് അവിടുത്തെ ജനസംഖ്യ. ഒട്ടേറെ മലയാളികള്‍ ഇവിടേയ്ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ കുടിയേറിയിട്ടുണ്ട് .

ഉയര്‍ന്ന ജീവിത നിലവാരം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, മികച്ച വേതന നിരക്ക്, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ആധുനിക ചികിത്സാ സൗകര്യങ്ങള്‍, നല്ല കാലാവസ്ഥ എന്നിവയൊക്കെ ന്യൂസിലാന്‍ഡിന്റെ സവിശേഷതകളായി പറഞ്ഞിരുന്നു ... പക്ഷെ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിൽ പറന്നുപോകുന്നത് മലയാളി പ്രവാസികളുടെ പ്രതീക്ഷകൾ കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends