ഇന്ത്യയുടെ വളർച്ചയിൽ കലിപൂണ്ട് ചൈന... G20യിൽ നിന്ന് ഇറങ്ങിയോടി...

ലോകരാജ്യങ്ങൾ ഇന്ത്യയെ അംഗീകരിക്കുകയും അതുപോലെ ലോകനേതാവ് എന്ന പദവിയിലേക്ക് ഇന്ത്യ വളരുമോ എന്ന ഭയവും ചൈനയെ വേട്ടയാടുന്നു. മറ്റു രാജ്യങ്ങളെ ഭയപ്പെടുത്തി നിർത്തുന്ന പോലെ ആ അടവ് നയം ഇന്ത്യയോട് ചിലവാകില്ല എന്ന് പലകുറി നാം തെളിയിച്ച് കൊടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയോടുള്ള വൈരാഗ്യം കാണിക്കാൻ ശ്രമിക്കുന്നത്.
അതിന് ഒരു ഉദാഹരണമാണ് ഞായറാഴ്ച ഉണ്ടായിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ നടന്ന G20 ഉച്ചകോടി ബഹിഷ്‌കരിച്ച് ചൈന. അരുണാചല്‍ പ്രദേശ് ടിബറ്റിന്റെ ഭാഗമെന്ന ചൈനയുടെ അവകാശവാദം ഇന്ത്യ നിഷേധിക്കുന്നതും രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് വ്യക്തമാക്കിയതുമാണ് ചൈനയെ ചൊടിപ്പിക്കാനുള്ള കാരണം.
ചൈന വിട്ടുനിന്നുവെങ്കിലും വളരെ ഭംഗിയായി യോഗം നടന്നു. സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി 50 പ്രധാന നഗരങ്ങളിൽ ആസൂത്രണം ചെയ്ത ഡസൻ കണക്കിന് പരിപാടികളിൽ ഉൾപ്പെടുന്ന യോഗത്തിൽ 50-ലധികം പ്രതിനിധികൾ പങ്കെടുത്തു. നിലവിൽ ജി20 അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്.
ഇറ്റാനഗറില്‍ പരിപാടി നടത്തുന്നതില്‍ ചൈന ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചോ എന്ന് വ്യക്തമല്ല. വിദേശകാര്യ മന്ത്രാലയമോ ചൈനയോ ഇക്കാര്യത്തില്‍ വിശദീകരണവും ഇറക്കിയിട്ടില്ല. സെപ്തംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന G20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം പ്രമുഖ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
വളരെ രഹസ്യാത്മക സ്വഭാവമുള്ളതായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മാധ്യമങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ശാസ്ത്ര സാങ്കേതിക വകുപ്പാണ് യോഗം സംഘടിപ്പിച്ചത്. റിസേര്‍ച് ഇന്നവേഷന്‍ ഇനിഷിയേറ്റീവ്, ഗാദറിംഗ് എന്നതായിരുന്നു യോഗത്തിന്റെ വിഷയം.
യോഗത്തില്‍ പങ്കെടുത്തവര്‍ അരുണാചല്‍ പ്രദേശ് നിയമസഭയും ബുദ്ധ സന്യാസമഠവും ഇതോടൊപ്പം സന്ദര്‍ശിച്ചിരുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അരുണാചല്‍ പ്രദേശിന്റെ സാംസ്‌കാരിക കലാരൂപങ്ങളോടെയാണ് അതിഥികളെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. തനത് ഭക്ഷണവും ഒരുക്കിയിരുന്നു. വളരെ ഭംഗിയായി ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടി മാസങ്ങൾക്കകമാണ് സംഭവം. കിഴക്കൻ ലഡാക്കിൽ മാസങ്ങൾ നീണ്ട അതിർത്തി തർക്കത്തിനിടയിൽ കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും സൈനികർ ഏറ്റുമുട്ടിയിരുന്നു. ചൈന ഏകപക്ഷീയമായി LACയിലെ സ്ഥിതി മാറ്റാൻ ശ്രമിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha