കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും... വയനാട് ഉപതിരഞ്ഞെടുപ്പില്‍ കമ്മിഷന്റെ നിലപാടും ഇന്നറിയാം...

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും... രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ തുടര്‍ന്ന് വയനാട് ഉപതിരഞ്ഞെടുപ്പില്‍ കമ്മിഷന്റെ നിലപാടും ഇന്നറിയാന്‍ സാധിക്കും. ഇന്ന് രാവിലെ 11.30ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാവുക.
224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കുകയാണ്. മേയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. 224 സീറ്റുകളില്‍ 150 സീറ്റുകളെങ്കിലും നേടുകയെന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. കോണ്‍ഗ്രസും ജെ ഡി എസും 124, 93 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു.
മോദി പരാമര്‍ശത്തില്‍ അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭാ സെക്രട്ടേറിയറ്റ് അസാധാരണ തിടുക്കത്തില്‍ അയോഗ്യനാക്കിയതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സാദ്ധ്യത തെളിയുന്നത്.
ശിക്ഷാ വിധിക്ക് സ്റ്റേ വന്നില്ലെങ്കിലാണ് വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവുക. രാഹുലിന് രണ്ടു വര്‍ഷം ശിക്ഷ അടക്കം എട്ടു വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല. 2024, 2029 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയാതെ വരും.
"
https://www.facebook.com/Malayalivartha