ഫ്രാന്‍സിസ് മാര്‍പാപ്പയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... അസുഖം എളുപ്പം ഭേദമാകാനുള്ള പ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍

ഫ്രാന്‍സിസ് മാര്‍പാപ്പ (86)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു.
പരിശോധനയില്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയെ സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡ് ഇല്ലെന്ന് വത്തിക്കാന്‍ വക്താവ് ബ്രൂണി പ്രസ്താവനയില്‍ അറിയിച്ചു. കാലിലെ ലിഗ്മെന്റിലുണ്ടായ പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷമായി വീല്‍ചെയറിന്റെ സഹായത്തോടെയായിരുന്നു
അദ്ദേഹം സഞ്ചരിച്ചിക്കുന്നത്. നേരത്തെ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു.
പാം സണ്‍ഡേ കുര്‍ബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റര്‍ ആഘോഷങ്ങളുമെല്ലാം നടക്കാനിരിക്കെ മാര്‍പാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികളിലും മറ്റും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അസുഖം എളുപ്പം ഭേദമാകാനുള്ള പ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍
"
https://www.facebook.com/Malayalivartha
























