യുകെ ഉപപ്രധാനമന്ത്രിയായി ഒലിവര്‍ ഡൗഡനെ നിയമിച്ചു.... ഡൊമിനിക് റാബ് രാജിവച്ച ഒഴിവിലാണ് ഒലിവര്‍ ഡൗഡന്‍ എത്തുന്നത്

യുകെ ഉപപ്രധാനമന്ത്രിയായി ഒലിവര്‍ ഡൗഡനെ നിയമിച്ചു. ഡൊമിനിക് റാബ് രാജിവച്ച ഒഴിവിലാണ് ഒലിവര്‍ ഡൗഡന്‍ എത്തുന്നത്. എംപി അലക്‌സ് ചോക്ക് നീതിന്യായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഉപപ്രധാനമന്ത്രി, നീതിന്യായ മന്ത്രി എന്നീ സ്ഥാനങ്ങള്‍ റാബ് വഹിച്ചിരുന്നു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു റാബിന്റെ രാജി.
ട്വിറ്ററിലൂടെയാണ് രാജിവിവരം റാബ് പുറത്തുവിട്ടത്. റാബിന്റെ രാജി പ്രധാനമന്ത്രി റിഷി സുനക് അംഗീകരിച്ചു. റാബിനെതിരെ ഏറെക്കാലമായി ജീവനക്കാരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha





















