ബൈഡന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം.... യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും...

ബൈഡന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തും. ബൈഡന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
ഇന്ത്യയു.എസ്. നയതന്ത്രബന്ധത്തില്‍ ഈ വര്‍ഷം നിര്‍ണായകമാണെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു. ക്വാഡ് അംഗരാജ്യങ്ങള്‍ നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത് സന്തോഷമുള്ള കാര്യമാണ്.
ജി20 അധ്യക്ഷപദം ലോകരാജ്യങ്ങള്‍ക്കിടയിലെ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതാണെന്നും അഭിപ്രായപ്പെട്ടു. ഇത്തവണത്തെ അപെക് ഉച്ചകോടിക്ക് അമേരിക്കയാണ് അധ്യക്ഷത വഹിക്കുന്നത്. ജി 7ന് ജപ്പാനും.
അതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള അടുപ്പം ശക്തമാക്കാനായി ഇതുസഹായിക്കുമെന്നും ബൈഡന്റെ ഓഫീസ് പ്രത്യാശ പ്രകടിപ്പിച്ചു.
"
https://www.facebook.com/Malayalivartha





















