Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തനിസ്വഭാവം കാണിച്ചു ...! ചൈനയുടെ കൂടെ കൂടി ഇന്ത്യയെ തേച്ച് റഷ്യ....! പണികൊടുത്ത് യൂറോപ്യൻ യൂണിയൻ

01 MAY 2023 08:12 AM IST
മലയാളി വാര്‍ത്ത

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ കഴിഞ്ഞ കാലങ്ങളേക്കാൾ റെക്കാഡ് ഉയർച്ചയാണ് രേഖപ്പെടുത്തിയത്..ഉക്രെയ്നിലെ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതോടെ പല രാജ്യങ്ങളും റഷ്യൻ എണ്ണയും വാതകവും ഒഴിവാക്കി . എന്നാൽ ഇന്ത്യ റഷ്യൻ എണ്ണയുടെ ഇറക്കുമതി കൂട്ടി ...റഷ്യൻ ക്രൂഡ് വിപണിയിൽ നിന്ന് പ്രത്യേക വിലക്കിഴിവിൽ ആണ് റഷ്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നത്

എന്നാൽ ഇപ്പോൾ ചൈനയുടെ സഹായം ഉറപ്പ് ലഭിച്ചതോടെ ഇന്ത്യയ്ക്കുള്ള ‘സൗജന്യം’ വെട്ടികുറച്ചിരിക്കുകയാണ് റഷ്യ. ചൈന റഷ്യന്‍ എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ റഷ്യ റദ്ദാക്കുകയായിരുന്നു. അടുത്തമാസം മുതല്‍ റഷ്യ അടക്കമുള്ള എണ്ണ കയറ്റുമതി രാജ്യങ്ങള്‍ (ഒപെക് പ്ലസ്) ഉത്പാദനം പ്രതിദിനം 1.16 മില്യണ്‍ ബാരല്‍ വീതം കുറയ്ക്കുമെന്നും അറിയിച്ചിരുന്നു. മേയ് ഒന്ന് മുതൽ ഈ വർഷം അവസാനം വരെയായിരിക്കും നിയന്ത്രണം എന്നാണ് വ്യക്തമാകുന്നത്.

രാജ്യാന്തരവിപണയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഉത്പാദനം കുറയ്ക്കുന്നതെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിശദീകരണം. വിപണിയില്‍ ആവശ്യക്കാര്‍ കുതിച്ച് ഉയരുമെന്ന് കണ്ടാണ് റഷ്യയുടെ ഈ പിന്മാറ്റം. എന്നാല്‍, തുടര്‍ച്ചയായ അഞ്ചാംമാസവും റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവ് എന്ന സ്ഥാനം ഇന്ത്യ ഈമാസവും നിലനിര്‍ത്തിയിട്ടുണ്ട്. വിലയിലെ ആനുകൂല്യം കുറഞ്ഞതോടെ ഫെബ്രുവരിയെ അപേക്ഷിച്ച് ഇറക്കുമതിയിലെ വളര്‍ച്ച ഏപ്രിലില്‍ ഒരു ശതമാനം മാത്രമാണ്. പ്രതിദിനം 1.63 മില്യണ്‍ ബാരലായാണ് ഈമാസം ഇറക്കുമതി വര്‍ദ്ധിച്ചത്.

റഷ്യ-യുക്രെയിന്‍ യുദ്ധം മുറുകിയതോടെ യൂറോപ്പും അമേരിക്കയും റഷ്യന്‍ ക്രൂഡോയിലിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയും ചൈനയുമടക്കമുള്ള വന്‍കിട ഇറക്കുമതി രാജ്യങ്ങളെ ഡിസ്‌കൗണ്ടുമായി റഷ്യ സമീപിച്ചത്. ബാരലിന് 15-20 ഡോളര്‍ വരെ വിലക്കുറവാണ് റഷ്യ ഇന്ത്യയ്ക്ക് ഇന്ധം നല്‍കിയിരുന്നത്. ഇത് പ്രയോജനപ്പെടുത്തി ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ ക്രൂഡോയില്‍ വാങ്ങിക്കുകയും ചെയ്തു. റഷ്യയുമായുള്ള ഇടപാടില്‍ നിന്ന് പിന്‍വാങ്ങണമെന്ന് അമേരിക്കയും യൂറോപ്പും ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇറക്കുമതിയുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു.

ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതിയില്‍ ഏറെ പിന്നിലായിരുന്ന റഷ്യ, ഇതോടെ കഴിഞ്ഞവര്‍ഷം (202223) മറ്റ് രാജ്യങ്ങളെ പിന്തള്ളി ഒന്നാമതുമെത്തി. ഇറാക്കും സൗദിയും ഉള്‍പ്പെടുന്ന ഒപെക്കില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി രണ്ട് ദശാബ്ദത്തിലെ ഏറ്റവും വലിയ താഴ്ചയിലും എത്തിയിരുന്നു. റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ വന്‍തോതില്‍ ക്രൂഡോയില്‍ ലഭിച്ചതില്‍ ഏറ്റവും നേട്ടം കൊയ്തത് ഇന്ത്യയിലെ എണ്ണവിതരണ കമ്പനികളാണ്. നേട്ടമായിട്ടുണ്ട്. ഈ നേട്ടം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിന് മേലെയായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.

ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണ ഉൽപ്പാദനത്തിന്റെ 40 ശതമാനം ഒപെക് ഗ്രൂപ്പിന്റെ സംഭാവനയാണ്. സൗദി അറേബ്യ പ്രതിദിനം 500,000 ബാരലും ഇറാഖ് 211,000 ബാരലും ഉത്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചത്. യു എ ഇ, കുവൈറ്റ്, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം,പ്രതിദിനം അരലക്ഷം ബാരൽ വെട്ടിക്കുറയ്ക്കുന്നത് വർഷാവസാനം വരെ നീട്ടുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്. എണ്ണ വിപണിയുടെ സുസ്ഥിരതയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടിയാണ് ഈ നീക്കമെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.

എണ്ണ ഇറക്കുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യ, ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ഒപെക്കിനെയും അതിന്റെ അനുബന്ധ രാജ്യങ്ങളെയുമാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഇതിനിടയിലാണ് റഷ്യൻ എണ്ണയുടെ വില ഇന്ത്യയിൽ കൂടുന്നത്

അതേസമയം റഷ്യയ്ക്കും തിരിച്ചടി വന്നുകഴിഞ്ഞു ..റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്‍. എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ശതമാനവും നിര്‍ത്തലാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായിരുന്നു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ ആണ് തീരുമാനം പുറത്തുവിട്ടത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലേക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള കരാറായി. റഷ്യയില്‍ നിന്നുള്ള മൂന്നില്‍ രണ്ട് ഭാഗത്തേക്കാളധികം എണ്ണ ഇതില്‍ ഉള്‍പ്പെടും.

ഇതുവഴി റഷ്യയുടെ യുദ്ധ മെഷീന് വേണ്ട സാമ്പത്തിക സ്രോതസില്‍ വലിയ ഇടിവുണ്ടാകും. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക,” എന്ന് ചാള്‍സ് മൈക്കല്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ സ്‌റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇ.യു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (13 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (7 hours ago)

Malayali Vartha Recommends