ജപ്പാനില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരു മരണം... 20ഓളം പേര്‍ക്ക് പരുക്ക്, റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി

ജപ്പാനില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരു മരണം. 20ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
5.8 തീവ്രതയില്‍ രാത്രിയോടെ തുടര്‍ചലനവുമുണ്ടായി. ജപ്പാനിലെ ഹോന്‍ഷു മേഖലയിലെ ഇഷികാവയിലാണ് ഭൂചലനമുണ്ടായത്. 50ലേറെ തുടര്‍ചലനവുമുണ്ടായി.
കെട്ടിടത്തില്‍ നിന്ന് വീണാണ് ഒരാള്‍ മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം. നിരവധി കെട്ടിടങ്ങള്‍ തകരുകയും വീടുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു.
a
https://www.facebook.com/Malayalivartha





















