ടോയ്‌ലറ്റിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നെങ്കിൽ സൂക്ഷിക്കുക

ടോയ്‌ലറ്റിനുള്ളിലേയ്ക്ക് പോകുമ്ബോള്‍ മൊബൈല്‍ ഫോണ്‍ കൂടെ കരുതുന്നത് ശീലമാക്കിയവർക്കു പണി കിട്ടും. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി ടോയ്‌ലറ്റില്‍ പ്രവേശിക്കുന്ന ഇത്തരക്കാര്‍ ഫോണില്‍ നോക്കിയിരുന്ന് സമയം പാഴാക്കാറാണ് പതിവ്.
എന്നാല്‍ ഇതൊരു ദുഃശീലം തന്നെയാണ്. ടോയ്‌ലറ്റിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് വഴി പല തരത്തിലുള്ള രോഗാണുക്കളുമായി നിങ്ങള്‍ അധികനേരം സമ്ബര്‍ക്കത്തില്‍ വന്നേക്കാം. ഇത് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്ന കാര്യം എടുത്ത് പറയേണ്ടതില്ല.
ടോയ്‌ലറ്റിലെ വാതില്‍, വാതിലിന്റെ ലോക്ക്, ടാപ്പ്, ഫ്ളഷ്, തറ എന്നിവിടങ്ങളിലാണ് കൂടുതലായി രോഗാണുക്കളുമായി സമ്ബര്‍ക്കമുണ്ടാവുക. കൂടാതെ ബാത്ത് റൂം ഫ്ളഷ് ചെയ്ത ശേഷമുള്ള വെള്ള തുള്ളികളും രോഗാണുക്കളെ വഹിക്കുന്നു ഇവയുമായൊന്നും നേരിട്ട് സമ്ബര്‍ക്കത്തില്‍ വന്നില്ലെങ്കില്‍ പോലും അധിക സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നത് വഴി രോഗാണുക്കള്‍ ഫോണില്‍ പറ്റിപ്പിടിക്കാം.
ഇത്തരക്കാര്‍ പുറത്ത് വന്ന ശേഷം കൈകള്‍ മാത്രമായിരിക്കും ശുചിയാക്കുക. അപ്പോഴും ഫോണിലടങ്ങിയ രോഗാണുക്കള്‍ അതേ പടി ശേഷിക്കും. ദിവസം മുഴുവനും കൈയില്‍ കരുതുന്നതിനാല്‍ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഇത് വഴി ഇ-കോളി, സാല്‍മോണെല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ്-എ, മെഴ്സ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍ ടോയ്‌ലറ്റില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് ഒഴിവാക്കേണ്ട ശീലം തന്നെയാണ്.
https://www.facebook.com/Malayalivartha





















