അമേരിക്കയിലെ ടെക്‌സസിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടു പേരില്‍ ഇന്ത്യക്കാരിയായ യുവ എന്‍ജിനീയറും...

അമേരിക്കയിലെ ടെക്‌സസിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടു പേരില്‍ ഇന്ത്യക്കാരിയായ യുവ എന്‍ജിനീയറും. 27കാരിയായ ഐശ്വര്യ തതികോണ്ടയാണ് കൊല്ലപ്പെട്ടത്.
ടെക്‌സസിലെ പെര്‍ഫെക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്‌സില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു. ടെക്‌സസിലെ മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു ഐശ്വര്യ. രണ്ടു വര്‍ഷമായി ഇവിടെയാണ് ഐശ്വര്യ ജോലി ചെയ്യുന്നത്. മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ കുടുംബം ശ്രമം തുടങ്ങി
അതേസമയം, 33-കാരനായ മൗറീഷ്യോ ഗാര്‍സിയ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ മാളില്‍വെച്ച് തന്നെ പൊലീസ് കൊലപ്പെടുത്തിയിരുന്നു.
രംഗറെഡ്ഡി ജില്ലാ ജഡ്ജിയുടെ മകളാണ് ഐശ്വര്യ. സംഭവത്തിന് കുറച്ചുമുമ്പ് ഐശ്വര്യ നാട്ടിലേക്ക് വിളിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















