ഇന്ത്യ-ചൈനീസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച; ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി

ചൈനയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം പരിശ്രമിക്കുകയാണ് ഇന്ത്യ. ഇന്ത്യ-ചൈനീസ് സൈനിക ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസവും കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് . ലഡാക്കിലെ ദൗലെറ്റ് ബെഗ് ഓൾഡി സെക്ടറിലായിരുന്നു ഇന്ത്യൻ- ചൈനീസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. സൈനികർ കൂടിക്കാഴ്ച നടത്തി , ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി.
സുരക്ഷ നിലനിർത്താനും പരസ്പര ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും കൂടിക്കാഴ്ചയിൽ കൂടുതൽ ഊന്നൽ നൽകിയിരിക്കുകയാണ്. ചർച്ചയുടെ മുഖ്യ ലക്ഷ്യം, നിലവിൽ ഇരു സൈനികരും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതായിരുന്നു.
ഗാൽവാൻ താഴ്വര, പാംഗോങ് ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് നാല് തവണ സൈനികരെ പിരിച്ചുവിട്ടു. പക്ഷേ ഇപ്പോഴും ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾക്ക് 60,000-ത്തിലധികം വീതം സൈനികരാണുള്ളത്. കൂടാതെ നിരവധി ആയുധങ്ങളും സൈനികർക്ക് വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha




















