സുഡാനില്‍ ഇരു സേനകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

സുഡാനില്‍ ഇരു സേനകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
ഇന്ന് വൈകുന്നേരത്തോടെ എത്തിക്കുമെന്നാണ് വിവരം ലഭിച്ചതെന്ന് കുടുംബം . ഏപ്രില്‍ പതിനാലിനാണ് ഖാര്‍ത്തൂമിലെ ഫ്ലാറ്റില്‍ വെച്ച് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആര്‍ബര്‍ട്ട് അഗസ്റ്റിന്‍ (46) വെടിയേറ്റ് മരിച്ചത്.
ആല്‍ബര്‍ട്ടിനൊപ്പം ഈസ്റ്റര്‍ ആഘോഷത്തിന് എത്തിയ ഭാര്യ സൈബല്ലയുടെയും മകളുടെയും കണ്മുന്നില്‍ വെച്ചാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഭാര്യ സൈബല്ല സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിട്ടുണ്ടായിരുന്നു.
ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനായി കഴിഞ്ഞത്. ഓംഡര്‍മാനിലെ ടീച്ചിങ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം സൈബല്ലയേയും മകളേയും എംബസി രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചിരുന്നു.
https://www.facebook.com/Malayalivartha




















