പ്രമുഖ വ്യവസായിയും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി.ഹിന്ദുജ ലണ്ടനില്‍ അന്തരിച്ചു...

പ്രമുഖ വ്യവസായിയും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി.ഹിന്ദുജ (87) ലണ്ടനില്‍ അന്തരിച്ചു. കുറച്ചുനാളായി മറവി രോഗബാധിതനായിരുന്നു. നാല് ഹിന്ദുജ സഹോദരന്മാരില്‍ മൂത്തയാളായിരുന്നു ഇദ്ദേഹം. ശ്രീചന്ദ് പി. ഹിന്ദുജ 1952ലാണ് ഗ്രൂപ്പ് സ്ഥാപകനായ പിതാവ് പി.ഡി. ഹിന്ദുജയ്‌ക്കൊപ്പം ബിസിനസില്‍ ചേര്‍ന്നത്.
ഗോപിചന്ദ്, പ്രകാശ്, അശോക് എന്നിവരാണ് സഹോദരങ്ങള്‍. 2023ല്‍ ഭാര്യ മധു മരിച്ചു. ഷാനു, വിനു എന്നിവരാണ് മക്കള്‍. സ്വീഡിഷ് ആയുധ നിര്‍മാതാക്കളായ ബോഫോഴ്‌സിന് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് കരാര്‍ നേടാനായി വന്‍തുക കോഴ കൈപ്പറ്റിയെന്ന ആരോപണം ഹിന്ദുജ സഹോദരന്മാര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ടായിരുന്നു. കോടതി ഇവരെ കുറ്റവിമുക്തരാക്കി.
1935 നവംബര്‍ 28നാണ് എസ്.പി. ഹിന്ദുജയുടെ ജനനം. പിന്നീട് ബ്രിട്ടീഷ് പൗരത്വം നേടി.ഹിന്ദുജ സഹോദരങ്ങള്‍ ബ്രിട്ടനിലെ അതിസമ്പന്നരില്‍ നാലാം സ്ഥാനത്താണ്.
3200 കോടി യു. എസ്. ഡോളറാണ് ഗ്രൂപ്പിന്റെ ആസ്തി. ആത്മീയകാര്യങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട അദ്ദേഹം ഉദാരമനസ്‌കനായിരുന്നു. ബ്രിട്ടനും ഇന്ത്യയും തമ്മില്‍ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതില്‍ സഹോദരങ്ങള്‍ക്കൊപ്പം അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha




















