മഹാത്മാഗാന്ധി മുന്നോട്ട് വെയ്‌ക്കുന്ന അഹിംസയുടെ ആശയവുമായി നാം മുന്നോട്ട് പോകണം; ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജപ്പാനിലെ ഹിരോഷിമയിലേക്ക് പോയിരുന്നു. ജപ്പാനിലെ ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധി മുന്നോട്ട് വെയ്‌ക്കുന്ന അഹിംസയുടെ ആശയവുമായി നാം മുന്നോട്ട് പോകണം പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി . ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
ജപ്പാൻ പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിച്ച ബോധിവൃക്ഷം ഹിരോഷിമയിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു എന്നറിയുന്നത് സന്തോഷം നൽകുന്നു.മഹാത്മാ ഗാന്ധിയോടുള്ള ജപ്പാൻ ജനതയുടെ ആദരവ് ഇവിടെ പ്രകടമാണ്’ പ്രധാനമന്ത്രി വ്യക്തമാക്കി. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി ഹിരോഷിമയിലേക്ക് വന്നത് .
ഹിരോഷ്മയിൽ മെയ് 19 മുതൽ 21 വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്. ഫ്രാൻസ്, യുഎസ്, ബ്രിട്ടൺ, ജർമ്മനി, ജപ്പാൻ , ഇറ്റലി, കാനഡ എന്നീ അംഗരാജ്യങ്ങളാണ് ജി 7-ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ആണവ നിരായുധീകരണം, സാമ്പത്തിക പ്രതിരോധം, സാമ്പത്തിക സുരക്ഷ, പ്രാദേശിക പ്രശ്‌നങ്ങൾ, കാലാവസ്ഥ, ഊർജ്ജം, ഭക്ഷണം, ആരോഗ്യം, വികസനം എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉച്ചകോടിയിൽ ചർച്ച ചെയ്യുന്നത് .
https://www.facebook.com/Malayalivartha




















