നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലിന്റെ നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും... മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പ കമല്‍ പുഷ്പചക്രം അര്‍പ്പിക്കും

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലിന്റെ നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം രാജ്യത്തെത്തുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവരെയും പുഷ്പ കമല്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.50ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹമെത്തുന്നത്. മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പ കമല്‍ പുഷ്പചക്രം അര്‍പ്പിക്കും.
ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ചാണ് അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തുന്നത്. ഇന്‍ഡോറിലെ ഒരു പരിപാടിയിലും പുഷ്പ കമല്‍ പങ്കെടുക്കും. അദ്ദേഹം ഉജ്ജയിന്‍ സന്ദര്‍ശിക്കാനും സാധ്യതയേറെയുണ്ട്്. ജൂണ്‍ മൂന്ന് ശനിയാഴ്ച വൈകുന്നേരം 4.20 ന് പുഷ്പ കമല്‍ കാഠ്മണ്ഡുവിലേക്ക് മടങ്ങും.
"
https://www.facebook.com/Malayalivartha





















