പെന്റഗണിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ കാരണക്കാരനായ ഡാനിയേല്‍ എല്‍സ്ബര്‍ഗ് അന്തരിച്ചു

പെന്റഗണിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ കാരണക്കാരനായ ഡാനിയേല്‍ എല്‍സ്ബര്‍ഗ് (92) അന്തരിച്ചു.
പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് ഡാനിയല്‍ എല്‍സ്ബര്‍ഗിന്റെ മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ കെന്‍സിംഗ്ടണിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം .
1971ലാണ് വിയറ്റ്നാം യുദ്ധത്തെ കുറിച്ചുള്ള യു എസ് ഗവണ്‍മെന്റിന്റെ വഞ്ചന മുന്‍ അമേരിക്കന്‍ മിലിട്ടറി അനലിസ്റ്റായ ഡാനിയല്‍ എല്‍സ്ബര്‍ഗ് വെളിപ്പെടുത്തി 'പെന്റഗണ്‍ പേപ്പറുകള്‍' പുറത്തുവിട്ടത്. പെന്റഗണ്‍ പേപ്പേഴ്‌സ് ചോര്‍ച്ച അദ്ദേഹത്തെ 'അമേരിക്കയിലെ ഏറ്റവും അപകടകരമായ മനുഷ്യന്‍' എന്ന് വിളിക്കുന്നതിലേക്ക് അത് നയിച്ചു.
പെന്റഗണിലെ ചരിത്ര ഗവേഷകനായി ജോലി ചെയ്യവേ വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തേക്ക് കൊണ്ടുവന്ന 7000 ത്തോളം സുപ്രധാന വിവരങ്ങളാണ് അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയതും യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതും.
https://www.facebook.com/Malayalivartha




















