പാകിസ്താനില്‍ ബസ് അപകടത്തില്‍പ്പെട്ട് 13 മരണം.... നിരവധി പേര്‍ക്ക് പരുക്ക്

പാകിസ്താനില്‍ ബസ് അപകടത്തില്‍പ്പെട്ട് 13 പേര്‍ മരിച്ചു. ഇതില്‍ അഞ്ച് പേര്‍ സ്ത്രീകളും മൂന്ന് പേര്‍ കുട്ടികളുമാണ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
ലാഹോറില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 25ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചനകള്‍.
ബസില്‍ 34 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നുമെന്നും സൂചനകള്‍.
"
https://www.facebook.com/Malayalivartha




















