പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജില്‍ ബൈഡന്റെയും ക്ഷണം സ്വീകരിച്ച് യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി... പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമൂഹം ഊഷ്മള സ്വീകരണം നല്‍കി

പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജില്‍ ബൈഡന്റെയും ക്ഷണം സ്വീകരിച്ച് യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി. ഈമാസം 20മുതല്‍ 24വരെയാണ് പ്രധാനമന്ത്രിയുടെ യു.എസ്. സന്ദര്‍ശനം.
22ന് ബൈഡനും ജില്‍ ബൈഡനും മോദിക്ക് ഔദ്യോഗികവിരുന്ന് നല്‍കും. അന്ന് യു.എസ്. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ മോദി പ്രസംഗിക്കും.
വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അദ്ദേഹം ഇന്ത്യന്‍വംശജരെ കാണും. ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രമേ ഈ ചടങ്ങില്‍ പ്രവേശനമുള്ളൂ.അമേരിക്കയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമൂഹം ഊഷ്മള സ്വീകരണം നല്‍കി.
അതേസമയം വ്യാപാര -നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ടെലികോം, ബഹിരാകാശം, ഉത്പാദനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിലുമായിരിക്കും ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രാധാന്യം നല്‍കുക. റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യം, ഭീകരവാദ ഭീഷണികള്‍, ചൈന ബന്ധം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷയുള്ളത്.
"
https://www.facebook.com/Malayalivartha




















