Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പിഴയ്ക്കാത്ത യുദ്ധ തന്ത്രങ്ങളുടെ ചാണക്യൻ ഇസ്രയേൽ!!! അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിന്റെ നില മെച്ചപ്പെടുത്തിയ ആറു ദിനങ്ങൾ നീണ്ടു നിന്ന യുദ്ധത്തിന്റെ കഥ

09 OCTOBER 2023 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ലോകത്തെ വിറപ്പിക്കുന്ന ഇസ്രയേൽ!!! ഇസ്രയേലിനെ ലോകം പിഴയ്ക്കാത്ത യുദ്ധ തന്ത്രങ്ങളുടെ ചാണക്യൻ എന്ന് വിശേഷിപ്പിക്കുന്നു . അതിനു പിന്നൽ ഉള്ള കാരണമെന്താണ്. ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറ്റം നടത്തി ,അവിടുത്തെ ജനതയുടെ മേൽ തൊട്ടു കളിച്ചത് അവരുടെ വിശുദ്ധ ദിവസത്തിൽ. ലോകം ഒന്നടങ്കം ചോദിക്കുന്നു ഇസ്രായേൽ വാഴ്ത്തിയ മൊസാദ് എവിടെ പോയി? അവധി ദിവസമായത് കൊണ്ട് മൊസാദ് അവധി ആയിരുന്നോ? ഇത്രയും ശക്തരായിരുന്നിട്ടും എന്ത് കൊണ്ട് മൊസാദിന്റെ കണ്ണ് വെട്ടിച്ച് ഹമാസ് ഇത്രയും ആ രാജ്യത്ത് ചെയ്തു.

കുറച്ച് ദിവസങ്ങളായി ലോകം ചോദിക്കുന്ന ചോദ്യമാണിത്. ഇസ്രായേലിനെ മുൾമുനയിൽ നിർത്തിയ ചോദ്യങ്ങൾ. എന്നാൽ വൈകാതെ തന്നെ ഇസ്രായേൽ തിരിച്ചടി തുടങ്ങി .യുദ്ധത്തിൽ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു . ഇസ്രയേൽ രാജ്യത്തിന്റെ പക്ഷ്ത്തിലേക്ക് അമേരിക്ക എന്ന വമ്പൻ അണിചേർന്നു. കട്ട പിന്തുണയുമായി ഇന്ത്യയും.

യുദ്ധമുമ്പിൽ ലോകം നിൽക്കുമ്പോൾ എന്ത് കൊണ്ട് ഇസ്രയേലിനെ പിന്തുണച്ച് വമ്പൻ രാജ്യമായ അമേരിക്ക എത്തി . ചുണ്ടക്ക കൊടുത്ത് ഹമാസ് പാവയ്‌ക്ക വാങ്ങിക്കേണ്ടി വരും . ഉടനെ കേൾക്കാം സേവ് ഗാസ എന്ന നിലവിളി തുടങ്ങിയ പ്രതികരണങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. എന്ത് കൊണ്ട് ഇസ്രായേലിന്റെ ശക്തി ഇത്രയധികം വാഴ്ത്തപ്പെടുന്നു. എന്താണ് ഇസ്രയേലിന്റെ ശക്തി കവചം?

ഇസ്രയേലിന്റെനെ കുറിച്ച് പറയുമ്പോൾ ആറുദിനങ്ങൾ നീണ്ടു നിന്ന യുദ്ധത്തെ കുറിച്ച് മനസിലാക്കണം. കാരണം അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിന്റെ നില മെച്ചപ്പെടുത്തിയ യുദ്ധമായിരുന്നു അത്. ആറുദിനങ്ങൾ നീണ്ടു നിന്ന യുദ്ധത്തെ കുറിച്ച് നോക്കാം

1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം . 

1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം ഇസ്രായേലും അയൽക്കാരും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. 1956 ൽ ഇസ്രായേൽ ഈജിപ്റ്റിന്റെ ഭാഗമായ സീനായി ഉപദ്വീപിൽ അധിനിവേശം നടത്തി.

 

1950 മുതൽ ഇസ്രായേൽ തുറമുഖത്തേക്കുള്ള വഴിയിലെ ടിറാൻ കടലിടുക്ക് വീണ്ടും ഈജിപ്റ്റിൽ നിന്ന് തുറന്നുകിട്ടുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ടിറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഉറപ്പുകിട്ടിയതോടെ ഇസ്രായേൽ പിന്മാറാൻ നിർബന്ധിതരായി.

ഇതിന് ശേഷം, എല്ലാ കക്ഷികളും 1949 ലെ സൈനിക കരാറുകൾ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിന് സീനായിൽ ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിക്കാൻ ഈജിപ്ത് സമ്മതിച്ചിരുന്നു.[ അതിർത്തിയിൽ ഒരു ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിച്ചുവെങ്കിലും സേനാ പിന്മാറ്റക്കരാറൊന്നും ഉണ്ടായിരുന്നില്ല. തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലും അറബ് അയൽ രാജ്യങ്ങളും, പ്രത്യേകിച്ച് സിറിയയും തമ്മിൽ നിരവധി ചെറിയ അതിർത്തി സംഘട്ടനങ്ങൾ ഉണ്ടായി.

1966 നവംബർ ആദ്യം സിറിയ ഈജിപ്തുമായി പരസ്പര പ്രതിരോധ കരാർ ഒപ്പിട്ടു. ഇതിന് തൊട്ടുപിന്നാലെ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ) ഗറില്ലാ പ്രവർത്തനത്തിന് മറുപടിയായി, (പി.എൽ.ഒ നടത്തിയ മൈൻ ആക്രമണത്തിലുൾപ്പെടെ മൂന്ന് പേർ മരിച്ചു,) ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ജോർദാനിയൻ വെസ്റ്റ് ബാങ്കിലെ സമു ഗ്രാമത്തെ ആക്രമിച്ചു . ഇതോടെ ജോർദ്ദാൻ സൈന്യം തിരിച്ചടിച്ചു.  സഹായത്തിന് ഈജിപ്ത് എത്തിയില്ലെന്ന് ജോർദാൻ പരാതിപ്പെടുകയും, ഐക്യരാഷ്ട്ര അടിയന്തര സേനയുടെ മറവിൽ ഗമാൽ അബ്ദുൽ നാസർ ഒളിക്കുകയാണെന്ന് വിമർശിക്കുകയും ചെയ്തു.[19]

ജൂൺ 8 ന് ഈജിപ്റ്റും ജോർദാനും ജൂൺ 9 ന് സിറിയയും വെടിനിർത്തലിന് സമ്മതിച്ചു; ജൂൺ 11 ന് ഇസ്രയേലുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. യുദ്ധത്തിന്റെ ഫലമായി 20,000 ഈജിപ്ഷ്യൻ, സിറിയൻ, ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. ആയിരത്തിൽ താഴെ സൈനികരെ ഇസ്രയേലിന് നഷ്ടപ്പെടുകയും ചെയ്തു. ഈജിപ്റ്റിൽ നിന്ന് ഗാസ മുനമ്പും സിനായ് ഉപദ്വീപും പിടിച്ചെടുത്ത ഇസ്രയേൽ, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് ജോർദാനിൽ നിന്നും, ഗോലാൻ കുന്നുകൾ സിറിയയിൽ നിന്നും പിടിച്ചെടുത്തു.

ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാനത്താൽ നാസർ രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.

280,000 മുതൽ 325,000 വരെ പലസ്തീനികൾ പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തത് വലിയ ദുരന്തമായി മാറി.[21] കൂടാതെ ഒരു ലക്ഷത്തിലധികം പേർ ഗോലാൻ കുന്നുകളിൽ നിന്ന് പലായനം ചെയ്തു.[22] അറബ് ലോകത്തുടനീളം, യഹൂദ ന്യൂനപക്ഷ സമുദായങ്ങൾ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു, ജൂത അഭയാർഥികൾ പ്രധാനമായും ഇസ്രായേലിലേക്കാണ് പോയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (11 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (28 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (37 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (51 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (59 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends