Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

കരയിലൂടെയും കടല്‍ വഴിയും ആകാശമാര്‍ഗവും ആക്രമിച്ചെത്തി ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസ്; തുറന്നത് നരകത്തിന്റെ വാതിൽ:- സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി മരണം 1200 കടന്നു...

09 OCTOBER 2023 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി മരണം 1200 കടന്നു. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700ആയി. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റിരുന്നു.

ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം.

ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ ടൈംസ് സ്‌ക്വയറിൽ പാലസ്‌തീന് അനുകൂലമായി പതാകയേന്തി നിരവധി പേർ പ്രകടനം നടത്തി. ശനിയാഴ്‌ച പൊടുന്നനെയാണ് പാലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് അപ്രതീക്ഷിതമായി ഇസ്രയേലിലേക്ക് കടന്നു കയറി പട്ടാളക്കാരെ അടക്കം ബന്ദികളാക്കുകയും കനത്ത റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തത്.

മിനുട്ടുകൾക്കകം 5000 റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. കരയിലൂടെയും കടലിലൂടെയും മാത്രമല്ല, പാരാ ഗ്‌ളൈഡേഴ്സിനെ ഉപയോഗിച്ച് ആകാശമാർഗവും കടന്നു കയറുകയായിരുന്നു ഹമാസ്. കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലാനും തുടങ്ങി. ബന്ദികളാക്കിയവരെ ക്രൂരമായി മർദ്ദിക്കുകയും പലരെയും ഗാസയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു. ഇസ്രയേലിലെ പല പട്ടണങ്ങളും ഹമാസ് പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. അവർ ഇസ്രയേലി സൈനികരെ ആക്രമിക്കുകയും സൈനിക വാഹനങ്ങൾക്ക് തീവയ്ക്കുകയും ചെയ്തു.

കരയിലൂടെയും കടല്‍ വഴിയും ആകാശമാര്‍ഗവും ആക്രമിച്ചെത്തി ഇസ്രയേലിനെ ഞെട്ടിച്ചായിരുന്നു ഹമാസിന്റെ ആക്രമണം. പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ തിരിച്ചടിതോടെ സംഘര്‍ഷം കടുത്തു. ഇതിനിടയില്‍ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ ആര്‍മി മേജര്‍ ജനറല്‍ ഗസന്‍ അല്‍യാന്‍ എത്തി. നരകത്തിന്റെ കവാടമാണ് ഹമാസ് തുറന്നിരിക്കുന്നതെന്നാണ് ഇസ്രയേല്‍ ആര്‍മി മേജര്‍ ജനറലിന്റെ വാക്കുകള്‍.

ഹമാസ് ഉപയോഗിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്നും അതിന് മുന്‍പ് താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ഇസ്രായേലിന്റെ ഉന്മൂലനമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്ന കാര്യമല്ലെന്നും ഇസ്രായേൽ പ്രതിരോധ സേന പറയുന്നു. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് നിരപരാധികളായ ഇത്രയും അധികം പേർ നികൃഷ്ടമായ രീതിയിൽ കൊല ചെയ്യപ്പെടുന്നത്. അമേരിക്കയിലെ സെപ്തംബർ 11ന് സമാനമായ സാഹചര്യമാണിത്.

രാഷ്‌ട്രത്തിന്റെ ഉന്മൂലനമാണ് ഹമാസ് ഭീകരരുടെ ലക്ഷ്യം. ഐഎസ്‌ഐഎസിനേക്കാൾ ഭീകരവും പൈശാചിക മുഖവുമാണ് ഹമാസ് ഭീകരർ ഉള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ ഹമാസ് കൊലപ്പെടുത്തി. നൂറു കണക്കിന് ആളുകളെ ബന്ദികളാക്കി. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തവും സുദൃഢവുമായ പ്രതികരണമാണ് ആവശ്യം.

അതാണ് ഇപ്പോൾ തങ്ങൾ ചെയ്യുന്നതെന്നും പ്രതിരോധ സേന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. യുദ്ധത്തിൽ അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങൾ ഇസ്രായേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹമാസ് ഭീകരർക്കെതിരായ യുദ്ധത്തിൽ പങ്കുചേരാൻ അമേരിക്ക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക് അയച്ചു കഴിഞ്ഞു. ഇന്ത്യന്‍ തിര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്‌റോയില്‍ എത്തിക്കാനും ഇതിനിടെ ശ്രമം തുടങ്ങി. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്‌റോയില്‍ എത്തിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (12 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (29 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (38 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (52 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends