Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഹമാസിനെ വിറപ്പിച്ച് കരയുദ്ധത്തിലേക്ക് ഇസ്രയേല്‍;ഒരുലക്ഷം റിസര്‍വ് സൈനികരെ ഇസ്രയേല്‍ വിന്യസിച്ചു,മണിക്കൂറുകള്‍ക്കകം ഗാസ പിടിച്ചടക്കുമെന്ന് സേന,അമേരിക്കന്‍ പൗരന്മാരേയും കൊന്നൊടുക്കിയ ഹമാസിനെ തീര്‍ക്കാന്‍ അമേരിക്കയും ഇറങ്ങി,ഭീകര കൂട്ടത്തിന്റെ അന്ത്യം അടുത്തെന്ന് ബെഞ്ചമിന്‍ നെതന്യാഹു

09 OCTOBER 2023 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ആകാശത്തൂടെ തീമഴ പെയ്യിച്ച് ഹമാസിനെ വിറപ്പിക്കുന്ന ഇസ്രയേല്‍ ഇനി കരയുദ്ധത്തിലേക്ക്. 48 മണിക്കൂറിനകം ഗാസയില്‍ പ്രവേശിക്കും എന്ന് ഇസ്രയേല്‍ സേനയുടെ പ്രഖ്യാപനം. ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ ഇസ്രയേല്‍ വിന്യസിച്ചു. അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. നിലവില്‍ മൂന്നിടത്തായി ഹമാസും ഇസ്രയേലും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കരയിലും കടലിലും ആകാശത്തും ഹമാസിനെ വരിഞ്ഞ് മുറുക്കുകയാണ് ഇസ്രയേല്‍. തീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞു ഹമാസ്. ഇനി യുദ്ധത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ഇസ്രയേല്‍. ഭീകരര്‍ക്ക് ഓടിയൊളിക്കാം അതേ നിവര്‍ത്തിയുള്ളു.

ഹമാസിനെ മുച്ചൂടും മുടിക്കാന്‍ ഇസ്രയേലിന് അമേരിക്കയുടെ പൂര്‍ണ പിന്തുണ. ഹമാസിന്റെ ആക്രമണം ഉണ്ടായ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നും 260 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് കണക്ക്. അമേരിക്കന്‍ പൗരന്മാരെ ഹമാസ് വധിച്ചതില്‍ കലിയിളകി നില്‍ക്കുകയാണ് ബൈഡന്‍ ഭരണകൂടം. 100 പേരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇതില്‍ അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികളുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. അമേരിക്കന്‍ പൗരന്മാരേയും ബന്ധികളാക്കിയിട്ടുണ്ടെങ്കില്‍ ഹമാസിന്റെ കാര്യത്തില്‍ തീരുമാനം ആകും. അല്ലെങ്കില്‍ തന്നെ തീരുമാനം ആയിരിക്കുകയാണ്. ഹമാസിന്റെ പൊടി പോലും ഇനി ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഇറങ്ങിയിരിക്കുകയാണ് മൊസാദ്. കൂടാതെ അമേരിക്ക ഇസ്രയേലിന് യുദ്ധക്കപ്പലുകളും അയച്ച് കഴിഞ്ഞു.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ തുടക്കത്തില്‍ ഇസ്രയേല്‍ ഞെട്ടിയിരുന്നു. എന്നാല്‍ ഞെട്ടല്‍ മാറി ശക്തമായി തിരിച്ചടിച്ച് തു
ടങ്ങി. ഹമാസിന്റെ അന്ത്യം അടുത്തു എന്ന തരത്തിലുള്ള പ്രസ്താവനകളാണ് പുറത്തുവന്നത്. ഗാസയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യവും ഈ അവസരത്തില്‍ ഇസ്രയേല്‍ പുറത്തെടുക്കും. നിരപരാധികളെ ഹമാസ് കൊന്നുതള്ളുകയാണെന്നാണ് ഇസ്രയേല്‍ ഭരണകൂടം പ്രതികരിച്ചത്. വന്‍ സുരക്ഷാ സംവിധാനം ഉണ്ടായിട്ടും മൊസാദ് കാര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും ഇസ്രയേലില്‍ കടന്നു കയറി ഹമാസ് ആക്രമിച്ചത് വിശ്വസിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ രാജ്യം യുദ്ധത്തിലാണെന്നും തിരിച്ചടിക്കുമെന്നുമാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഹമാസ് സംഘം ഒട്ടേറെ സൈനികരെയും കമാന്‍ഡര്‍മാരെയും കൊലപ്പടുത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.

ഓപ്പറേഷന്‍ അയണ്‍ സോര്‍ഡ് എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചത്. ഹമാസ് തുടങ്ങിവച്ച ആക്രമണം ഇസ്രയേല്‍ അവസരമാക്കി മാറ്റുമോ എന്നാണ് മറ്റു രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, മരുന്ന്, ഇന്ധന വിതരണം എന്നിവ ഇസ്രയേല്‍ നിര്‍ത്തിവച്ചു. ഹമാസിന്റെ സൈനിക, ഭരണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ പൂര്‍ണതോതിലുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. പൂര്‍ണ തോതിലുള്ള ആക്രണം നടത്തി ഗാസയിലെ ഹമാസിനെയും മറ്റ് തീവ്രസംഘങ്ങളെ തുടച്ചു നീക്കാനുള്ള നടപടികളും അണിയറയില്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എട്ട് കേന്ദ്രങ്ങളില്‍ ഹമാസുമായി രക്തരൂഷിതമായി പോരാട്ടം നടക്കുകയാണ്. ഹമാസ് സംഘം നിലയുറപ്പിച്ച ഇസ്രയേല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീട് തകര്‍ത്തുവെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇസ്രയേലില്‍ കടന്ന 400 ഹമാസുകാരെ വധിച്ചുവെന്നും സൈന്യം അറിയിച്ചു. ഇതിനിടെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍ റോക്കറ്റ് ആക്രമണം നടത്തി ലബനനും ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു. ലബനന്‍ അതിര്‍ത്തിയിലെ പോസ്റ്റ് തകര്‍ത്ത് ഇസ്രയേല്‍ തിരിച്ചടിച്ചു. ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി ഞായറാഴ്ച അടിയന്തര യോഗം ചേര്‍ന്നു. പലസ്തീന്‍ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഈജിപ്ത് സൗദി അറേബ്യയോടും ജോര്‍ദാനോടും ചര്‍ച്ച നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (11 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (28 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (37 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (51 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (59 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends