Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അയ്യായിരം നാവികരും ഒട്ടേറെ പോർ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാൾഡ് ആർ ഫോർഡ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ്.... മറ്റ് അഞ്ചു യുദ്ധക്കപ്പലുകൾ എത്തിക്കഴിഞ്ഞു....എന്നാൽ സൈന്യത്തെ നേരിട്ടിറക്കില്ലെന്ന് അമേരിക്ക

10 OCTOBER 2023 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ശനിയാഴ്‌ച ആരംഭിച്ച ഇസ്രയേൽ- ഹമാസ് യുദ്ധം തുടരവേ പാലസ്‌തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് റഷ്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റഷ്യൻ മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. സന്ദർശനത്തിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും എന്നാൽ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെന്നും റഷ്യയിലുള്ള പാലസ്തീൻ അംബാസഡറായ അബ്‌ദെൽ ഹാഫിസ് നോഫൽ പറഞ്ഞു.

 

 

അബ്ബാസ് മോസ്‌കോയിൽ എത്തുമെന്നതിന് ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് ക്രെംലിനിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാനായുള്ള കാത്തിരിപ്പിലാണെന്ന് നോഫൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടുവർഷം മുൻപാണ് അബ്ബാസ് അവസാനമായി റഷ്യ സന്ദർശിച്ചത്. കസാഖിസ്താനിൽ കഴിഞ്ഞവർഷം നടന്ന സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അബ്ബാസും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തിനുനേരെയുമുള്ള അക്രമത്തെ റഷ്യ അപലപിച്ചിരുന്നു. സ്വതന്ത്ര പാലസ്തീൻ എന്ന ആവശ്യത്തെ യു എസ് അവഗണിക്കുന്നതിൽ റഷ്യ കുറ്റപ്പെടുത്തുകയും ചെയ്തു. യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലിനെ റഷ്യ വിമർശിച്ചു. മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കാനാകില്ലെന്നാണ് റഷ്യ പ്രതികരിച്ചത്.

 

 

 

അതേസമയം, അയ്യായിരം നാവികരും ഒട്ടേറെ പോർ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാൾഡ് ആർ ഫോർഡ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. മറ്റ് അഞ്ചു യുദ്ധക്കപ്പലുകൾ എത്തിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണങ്ങളിൽ 10 അമേരിക്കക്കാർ കൊല്ലപ്പെട്ടതാണ് അമേരിക്കൻ ഇടപെടലിന് ആക്കം കൂട്ടിയത്. ഇസ്രയേലിലേയ്ക്ക് അമേരിക്ക സൈന്യത്തെ അയക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്ന് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇരുവശങ്ങളിലുമായി 1600ഓളം പേരാണ് കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിച്ചത് ഇസ്രയേൽ അല്ലെങ്കിലും തീർക്കുന്നത് തങ്ങളായിരിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ''ഇസ്രയേൽ യുദ്ധക്കളത്തിലാണ്. ഞങ്ങൾ ഇത് ആഗ്രഹിച്ചിരുന്നില്ല. ഇസ്രയേലിനെ കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു. അധികം വൈകാതെ ഇത് അവസാനിപ്പിക്കും''- രാജ്യത്തെ അഭിസംബോധന ചെയ‌്ത് നെതന്യാഹു പറഞ്ഞു. വൈദ്യുതി, ഭക്ഷണം, കുടിവെള്ളം, ഇന്ധനം അടക്കം സമ്പൂർണ ഉപരോധത്തിലാണ് ഗാസ.ഒരു ലക്ഷത്തിഇരുപതിനായിരം പേർ ഗാസയിൽ ഭവന രഹിതരായെന്ന് യു എൻ വെളിപ്പെടുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (6 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (23 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (32 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (46 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (54 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends