Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം...പ്രതിസന്ധിക്ക് അയവുണ്ടാക്കാൻ ആർക്കും കഴിയുന്നില്ല...ഇസ്രായേൽ പലസ്തീൻ അതിർത്തിയിലെ 24 പട്ടണങ്ങളിൽ 15 എണ്ണവും സൈന്യം ഒഴിപ്പിച്ചു...ഹമാസിന്റെ 1290 കേന്ദ്രങ്ങൾ‌‌ ബോംബിട്ട് തകർത്തെന്ന് ഇസ്രായേൽ...

10 OCTOBER 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. പ്രതിസന്ധിക്ക് അയവുണ്ടാക്കാൻ ആർക്കും കഴിയുന്നില്ല. ഇസ്രായേൽ ഹമാസിനെതിരെയുള്ള പ്രത്യാക്രമണത്തിനായി 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെയാണ് അണിനിരത്തിയത്. ഇസ്രായേൽ പ്രതിരോധ സേന ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സൈനികരെ കണ്ടെത്തുന്നത് ആദ്യമായാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹ​ഗാരി പറഞ്ഞു.ഇസ്രായേൽ പലസ്തീൻ അതിർത്തിയിലെ 24 പട്ടണങ്ങളിൽ 15 എണ്ണവും സൈന്യം ഒഴിപ്പിച്ചിട്ടുണ്ടെന്നും സ്ടെറോട്ട് ന​ഗരം മാത്രം ഇപ്പോൾ ഒഴിപ്പിക്കാൻ ചിന്തിച്ചിട്ടില്ലെന്നും ഹഗാരി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഗാസയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനു പിന്നാലെ ​ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.

 

ഹമാസ് ആക്രമണത്തിൽ ഇരുവശങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ‌‌ ബോംബിട്ട് തകർത്തെന്ന് ഇസ്രായേൽ അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. ഡസൻ കണക്കിന് ഇസ്രായേലികളെയാണ് ഹമാസും ഇസ്ലാമിക് ജിഹാദും ഗാസയിൽ തടവിലാക്കിയിരിക്കുന്നത്. സാധാരണക്കാരും സ്ത്രീകളും വൃദ്ധരും കൈക്കുഞ്ഞുങ്ങളും വികലാംഗരും വരെ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്.ഇസ്രായേലിൽ ഹമാസ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് സൂചന. ഇതിനിടെ ഇസ്രായേൽ ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രായേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.ഹമാസിനെതിരെ അമേരിക്കയും യുദ്ധ പ്രഖ്യാപനം നടത്തിയേക്കും.

അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്. അതിനിടെ ഇസ്രയേൽ- ഹമാസ് സംഘർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രയേലികൾക്കും 700 ഗസ്സ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്.ഗസ്സയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം. ഇസ്രയേലിന് അമേരിക്കയുടെ സർവ്വ വിധ പിന്തുണയുണ്ട്. ഇസ്രയേലിനുള്ളിൽ നുഴഞ്ഞെത്തിയ ഹമാസ് ഭീകരർ ഇപ്പോഴും ആക്രണം തുടരുകയാണ്. അവർ ഇപ്പോഴും സജീവമാണ്.ഇസ്രയേൽ ഇന്നലെ അർധരാത്രിയിലും ഇന്നു പുലർച്ചെയുമായി ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ നാലു ബന്ദികൾ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

 

ഹമാസിന്റെ പിടിയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.ഹമാസ് എത്ര പേരെ ബന്ദികളാക്കിട്ടുണ്ട് എന്നതു വ്യക്തമല്ല. എന്നാൽ ഇസ്രയേലിൽനിന്നു നിരവധി ആളുകളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഗസ്സയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗസ്സയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയുമെന്നും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രയേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു. ഇപ്പോൾ ഗസ്സയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവർത്തിച്ചു. 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല.

 

ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രയേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു. അതിനിടെ ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നതിൽ നടുക്കം രേഖപ്പെടുത്തി യുഎഇ. ഇസ്രയേലി ഗ്രാമങ്ങളും നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും റോക്കറ്റുകളുപയോഗിച്ച് ആക്രമിച്ച ഹമാസ് നടപടി സംഘർഷങ്ങളുടെ തീവ്രത കൂട്ടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (6 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (23 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (32 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (46 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (54 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends