Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

'ഇസ്രയേൽ യുദ്ധക്കളത്തിലാണ്....കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു.... അധികം വൈകാതെ ഇത് അവസാനിപ്പിക്കും' ...നെതന്യാഹുവിന്റെ വെല്ലുവിളി..ഹമാസിനെ തവിട് പൊടിയാക്കും... ഇസ്രയേൽ ജയിച്ചു കഴിഞ്ഞാൽ ലോകജനത ജയിച്ചു എന്നതുതന്നെയാണ് അർത്ഥം...

10 OCTOBER 2023 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

യുദ്ധം ആരംഭിച്ചത് ഇസ്രയേൽ അല്ലെങ്കിലും തീർക്കുന്നത് തങ്ങളായിരിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ''ഇസ്രയേൽ യുദ്ധക്കളത്തിലാണ്. ഞങ്ങൾ ഇത് ആഗ്രഹിച്ചിരുന്നില്ല. ഇസ്രയേലിനെ കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു. അധികം വൈകാതെ ഇത് അവസാനിപ്പിക്കും''- രാജ്യത്തെ അഭിസംബോധന ചെയ‌്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു.''ഇസ്രയേലിനെ ആക്രമിച്ചത് ചരിത്രത്തിലെ തന്നെ വലിയ തെറ്റായിപ്പോയി എന്ന് ഹമാസ് മനസിലാക്കണം. ഇസ്രയേലിനെ ആക്രമിച്ചാൽ എന്ത് വില നൽകേണ്ടിവരുമെന്ന് വർഷങ്ങളോളം ഹമാസും അതുപോലുള്ള ഞങ്ങളുടെ മറ്റുശത്രുക്കളും മനസിലാക്കണം. ഹമാസ് ഐസിസ് തന്നെയാണ്. ഐസിസിനെ തകർക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചതുപോലെ ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് എല്ലാവരും പിന്തുണ നൽകണം.

 

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഞാൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അദ്ദേഹത്തിനും, പിന്തുണ നൽകിയ മറ്റു ലോകനേതാക്കൾക്കും നന്ദി.ഹാമാസുമായുള്ള യുദ്ധം ഇസ്രായേൽ ജനതയ‌്ക്ക് വേണ്ടി മാത്രമുള്ളതല്ല. ബാർബറിസത്തിനെതിരെ നിലകൊള്ളുന്ന എല്ലാ രാജ്യങ്ങൾക്കും കൂടിയുള്ളതാണ് ഈ യുദ്ധം. ഇത് ഞങ്ങൾ ജയിക്കും. ഇസ്രയേൽ ജയിച്ചു കഴിഞ്ഞാൽ ലോകജനത ജയിച്ചു എന്നതുതന്നെയാണ് അർത്ഥം''- നെതന്യാഹു പറഞ്ഞു.അതേസമയം,ഹമാസിനെ തകർക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ, ഗാസ പിടിച്ചെടുക്കാനുള്ള കരസേനാനീക്കം തുടങ്ങി. ഒരു ലക്ഷം പട്ടാളക്കാർ അതിർത്തിയിൽ എത്തി. മുക്കാൽ ലക്ഷത്തോളം പട്ടാളക്കാർകൂടി അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.അയ്യായിരം നാവികരും ഒട്ടേറെ പോർ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാൾഡ് ആർ ഫോർഡ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് നീങ്ങി.

 

മറ്റ് അഞ്ചു യുദ്ധക്കപ്പലുകൾ എത്തിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണങ്ങളിൽ 10 അമേരിക്കക്കാർ കൊല്ലപ്പെട്ടത് അമേരിക്കൻ ഇടപെടലിന് ആക്കം കൂട്ടി. മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കാനാകില്ലെന്ന് റഷ്യ പ്രതികരിച്ചു. വൈദ്യുതി, ഭക്ഷണം, കുടിവെള്ളം, ഇന്ധനം അടക്കം സമ്പൂർണ ഉപരോധത്തിലാണ് ഗാസയെന്ന് ഇസ്രയേലി പ്രതിരോധമന്ത്രി യൊവ് ഗാല്ലന്റ് അറിയിച്ചു.ഗാസയിലെ ഒരു ലക്ഷത്തി ഇരുപതിനായിരം പേർ ഭവന രഹിതരായെന്ന് യു.എൻ. വെളിപ്പെടുത്തി.മൂന്നു ദിവസമായി തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ ഗാസ മേഖലയിൽ 1300 പേർ കൊല്ലപ്പെട്ടു. ഇവരിൽ ബന്ദികളാക്കി വച്ചിരുന്ന നാലു ഇസ്രയേലികളുമുണ്ടെന്ന് ഹമാസ് അറിയിച്ചു. പലരാജ്യക്കാർ അടക്കം ഇസ്രയേലിൽ നിന്നു പിടിച്ചുകൊണ്ടുപോയ നൂറിലേറെപ്പേർ ഇപ്പോഴും ബന്ദികളാണ്.ഹമാസിന്റെ ആക്രമണങ്ങളിൽ ഇതുവരെ എണ്ണൂറുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പല ഭാഗങ്ങളിലും ഹമാസുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും അത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമായി ചുരുങ്ങി.

ഇസ്രയേലിനു നേർക്ക് റോക്കറ്റ് ആക്രമണം തുടരുകയാണ്. ഗാസയ്‌ക്ക് നേർക്കുള്ള മിസൈൽ ആക്രമണങ്ങൾ ഇസ്രയേലും തുടരുകയാണ്. ഇരുപക്ഷത്തുമായി 5,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ 2,200ലധികം പേർ ഇസ്രയേലിലാണ്. 2,700ലധികം പേർ ഗാസയിലും.ബന്ദികളെ മോചിപ്പിക്കാൻ ഖത്തർ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ തടവിലുള്ള പാലസ്തീനികളെവിട്ടുകൊടുത്ത് ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കാനാണ് നീക്കം.ഇസ്രയേൽ അതിർത്തിയിലെ ഫാം ഹൗസിൽ പാർട്ടി നടന്ന സ്ഥലത്ത് നിന്ന് 270 മൃതദേഹങ്ങൾ കണ്ടെടുത്തു.ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ വിമാനവാഹിനി ജെറാൾഡ് ആർ ഫോർഡ്, പടക്കപ്പലായ നൊർമാൻ‌ഡി, മിസൈൽവേധ കപ്പലുകളായ തോമസ് ഹഡ്‌നർ, റാമഗെ, കാർണി, റൂസ്‌വെൽറ്റ് എന്നിവ മെഡിറ്ററേനിയൻ സമുദ്രത്തിൽ.മേഖലയിലെ സൈനിക താവളങ്ങളിലുള്ള വ്യോമസേനയുടെ എഫ്-35, എഫ്-15, എഫ്-16, എ-10 യുദ്ധവിമാനങ്ങൾ സജ്ജം. ഇസ്രയേലിൽ കടന്നുള്ള ഹമാസ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇറാനെന്ന് അമേരിക്കൻ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അടുക്കുന്നത് തടയാൻ ഇറാൻ നടത്തിയ കരുനീക്കമാണിത്. ഇറാൻ റെവലൂഷണറി ഗാർഡിലെ ഉന്നതർ ഹമാസുമായി മാസങ്ങളോളം ചർച്ച നടത്തിയെന്നും ഒക്ടോബർ രണ്ടിന് ആക്രമണത്തിന് ഇറാൻ പച്ചക്കൊടി വീശിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (6 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (23 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (32 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (46 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (54 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends