Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഒരു രാത്രി മുഴുവൻ ഗാസയിൽ ബോംബ് മഴ പെയ്യിച്ച് ഇസ്രായേൽ:- ഗാസ അതിര്‍ത്തിയില്‍ ടാങ്കുകള്‍ കൊണ്ട് 'ഇരുമ്പു മതില്‍' തീർക്കും:- മരണസംഖ്യ ഉയരുന്നു...

10 OCTOBER 2023 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബോംബ് വര്‍ഷം. ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഞങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ കുറിച്ചു. തുടര്‍ച്ചയായ ബോംബ് വര്‍ഷത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു.

മരണസംഖ്യ കുതിച്ച് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രയേല്‍ ഡെപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടിട്ടുണ്ട്. ലെഫ്റ്റനന്റ് കേണല്‍ അലിം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്.

അതിനിടെ ഇസ്രയേലിലേക്ക് തത്കാലം സൈന്യത്തെ അയക്കുന്നില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. 'ഇസ്രയേലിലേക്ക് സൈന്യത്തെ അയക്കാന്‍ യുഎസ് സര്‍ക്കാരിന് ഉദ്ദേശമില്ലെങ്കിലും മേഖലയിലെ യുഎസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും'വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഗാസയില്‍ തുടര്‍ച്ചയായ ബോംബാക്രമണത്തിന് ശേഷം തങ്ങള്‍ യുദ്ധം ആഗ്രഹിച്ചതല്ലെന്ന് നെതന്യാഹു വെളിപ്പെടുത്തി.

 

ഇസ്രയേല്‍ യുദ്ധത്തിലാണ്, ഞങ്ങള്‍ ഇത് ആഗ്രഹിച്ചതല്ല. ഏറ്റവും ക്രൂരമായ രീതിയില്‍ ഞങ്ങള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. ഈ യുദ്ധം തുടങ്ങിവെച്ചത് ഇസ്രയേല്‍ അല്ലെങ്കിലും ഞങ്ങളാകും ഇത് അവസാനിപ്പിക്കുക. യഹൂദ ജനത ഒരിക്കല്‍ രാജ്യരഹിതരായിരുന്നു. പ്രതിരോധമില്ലാത്തവരായിരുന്നു. ഇനി ഒരിക്കലും അങ്ങനെ ആയിരിക്കില്ല. ഞങ്ങളെ ആക്രമിച്ചതിലൂടെ ചരിത്രപരമായ അബദ്ധമാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്ന് ഹമാസ് മനസ്സിലാക്കും.

 വരും ദശാബ്ദങ്ങളില്‍ അവരും ഇസ്രായേലിന്റെ മറ്റ് ശത്രുക്കളും ഓര്‍ക്കുന്ന ഒരു പ്രതിഫലം ഞങ്ങള്‍ നിശ്ചയിക്കും. നിരപരാധികളായ ഇസ്രയേലികള്‍ക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നു, അവരുടെ വീടുകളില്‍ കുടുംബങ്ങളെ കശാപ്പ് ചെയ്യുക, ഒരു ഔട്ട്‌ഡോര്‍ ഫെസ്റ്റിവലില്‍ നൂറുകണക്കിന് യുവാക്കളെ കൂട്ടക്കൊല ചെയ്യുക, അനേകം സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെ പോലും തട്ടിക്കൊണ്ടുപോയി. ഹമാസ് ഭീകരര്‍ കുട്ടികളെ തടങ്കലിലാക്കി കത്തിച്ചു. 

 

അവര്‍ കാട്ടാളന്മാരാണ്. ഹമാസ് ഐഎസ്‌ഐഎസ് ആണ്. ഐഎസിനെ പരാജയപ്പെടുത്താന്‍ സമൂഹ ശക്തികള്‍ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്തുന്നതിന് സമൂഹം ഇസ്രായേലിനെ പിന്തുണയ്ക്കണം. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് യുഎസ് പ്രസിഡന്റ് ബൈഡനോട് നന്ദി അറിയിക്കുന്നു. ഇസ്രയേലിനൊപ്പം നിന്ന മറ്റു ലോക നേതാക്കളോടും നന്ദി പറയുന്നു. ഹമാസിനെതിരെ പോരാടുന്നതില്‍ ഇസ്രായേല്‍ സ്വന്തം ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പ്രാകൃത രീതികള്‍ക്കെതിരെ നിലകൊള്ളുന്ന ഓരോ രാജ്യത്തിനും വേണ്ടി പോരാടുകയാണ്. ഇസ്രയേല്‍ ഈ യുദ്ധത്തില്‍ ജയിക്കുക തന്നെ ചെയ്യും' നെതന്യാഹു പറഞ്ഞു.

തീവ്ര ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളായ ഐഎസ് പോലെയും അൽ-ഖ്വയ്ദ പേലെയുമാണ് ഹമാസ് എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഹമാസ് കിരാതന്മാരെ തുരത്തിയോടിച്ചാൽ മാത്രമാണ് രാജ്യത്ത് സമാധാനം ലഭിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയും രക്തം കലർന്ന അവസ്ഥയാണ്. കടുപ്പമേറിയ ദിനങ്ങളാണ് ഇനിയും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലനിൽപ്പ് ഉറപ്പാക്കാനുള്ള യുദ്ധത്തിന്റെ മൂന്നാം ദിനത്തിലാണ് നാം. നമ്മൾ നിശ്ചയമായും വിജയിക്കും. തികച്ചും വെറുപ്പുളവാക്കുന്ന ശത്രുവാണ് ഈ യുദ്ധത്തിന് പിന്നിൽ. സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും പ്രായമായവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന കാട്ടാളന്മാർ. മാതാപിതാക്കൾ നോക്കി നിൽക്കേ കൊല്ലപ്പെടുന്ന മക്കൾ, നടന്നുപോകുമ്പോൾ പുറകിൽ വെടിയേറ്റ് പിടഞ്ഞ് വീഴുന്ന യുവാക്കൾ അങ്ങനെ നിരവധി മാർഗങ്ങളിലൂടെയാണ് ഹമാസ് സന്തോഷം കണ്ടെത്തുന്നത്.

 

പൗരന്മാർ കൊല ചെയ്യപ്പെട്ട ക്രൂരമായ അവസ്ഥകളെ കുറിച്ച് വിവരിക്കാൻ കഴിയുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് എന്താണെന്നും അവരുടെ ക്രൂരതകൾ എന്താണെന്നും ഞങ്ങളെ പോലെ തന്നെ ലോകത്തിനും അറിയാം. ഇസ്ലാമിക് സ്‌റ്റേറ്റ് പോലെ ഭീകരപ്രവർത്തനം നടത്തുന്ന പിശാചുകളാണ് ഹമാസ് എന്നും അദ്ദേഹം പറഞ്ഞു. ലോകം ഐഎസിനെ പരാജയപ്പെടുത്തിയത് പോലെ ഇസ്രായേൽ ഹമാസിനെ പരാജയപ്പെടുത്തും. അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തെ ഓർത്ത് ഹമാസ് ഭീകരർ വേദനിക്കും-പ്രധാനമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (22 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (31 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (45 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (53 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends