Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇസ്രായേൽ-ഹമാസ് യുദ്ധം മുറുകിയാൽ ഇന്ത്യൻ സമ്പദ് ഘടന പ്രതിസന്ധിയിലാകും .. കയറ്റുമതി - ഇറക്കുമതി മേഖലയെ പ്രതികൂലമായി ബാധിക്കും..ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരും; ആഗോള സാമ്പത്തികരംഗത്ത് ആശങ്ക

11 OCTOBER 2023 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇസ്രായേൽ- ഹമാസ് സംഘ‍ർഷം കൊടുമ്പിരി കൊള്ളുമ്പോൾ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകളും ശക്തമാകുകയാണ്. കാരണം ഇന്ത്യയും ഇസ്രയേലും തമ്മില്‍ വലിയ തോതിലുള്ള വ്യാപാരബന്ധമുണ്ട്. സംഘര്‍ഷം തുടരുന്നത് കയറ്റുമതി - ഇറക്കുമതി മേഖലയെ ബാധിക്കും. ഏഷ്യയില്‍ ഇന്ത്യയുമായി ഏററവുമധികം വ്യാപാരബന്ധമുള്ള മൂന്നാമത്തെ രാജ്യമാണ് ഇസ്രയേല്‍. ഗസ്സക്കുമേൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. സമ്പൂർണ ഉപരോധത്തിലമർന്ന ഗസ്സയിലേക്ക്​ കരയാക്രമണത്തിനുളള മുന്നൊരുക്കങ്ങൾ സൈന്യം തുടരുകയാണ്​.

സംഘ‍ർഷത്തിൽ ഇതുവരെ കുറഞ്ഞത് 1500 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ മണ്ണിൽ ഹമാസ് നടത്തുന്ന ഏറ്റവും മോശമായ ആക്രമണങ്ങളിൽ ഒന്നാണിത്. ഇസ്രായേൽ ഔപചാരികമായി യുദ്ധം പ്രഖ്യാപിക്കുകയും പ്രധാനമായ സൈനിക നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണ്.

പശ്ചിമേഷ്യയില്‍ ഉടലെടുത്ത ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം ആഗോളതലത്തില്‍ എണ്ണവില കുതിക്കാന്‍ കാരണമാക്കിയേക്കുമെന്നാണ് പ്രധാന ആശങ്ക. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും ബാധിച്ചേക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇസ്രയേല്‍ എന്നതും ആഗോള വിപണിയില്‍ ക്രൂഡ് വില ഉയര്‍ന്നേക്കുമെന്നും എന്നുള്ളതുമാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ആശങ്ക പരത്തുന്നത്. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ക്രൂഡ് വില 3-4 ശതമാനം വരെ വര്‍ധിച്ചു. അതേ സമയം ഇപ്പോഴുള്ള ക്രൂഡ് വില വര്‍ധന ഹ്രസ്വകാലത്തേക്ക് മാത്രം നിലനില്‍ക്കുന്നതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സംഘര്‍ഷം തുടരുന്നത് കയറ്റുമതി - ഇറക്കുമതി മേഖലയെ ബാധിക്കും

ഇതിനു പുറമെയാണ് തങ്ങള്‍ക്ക് ഇറാന്‍റെ പിന്തുണയുണ്ടെന്ന ഹമാസിന്‍റെ അവകാശവാദം..ഇത് ആഗോള സാമ്പത്തികരംഗത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രധാന എണ്ണ ഉത്പാദക രാജ്യം എന്ന നിലയിൽ ഇസ്രായേലിൽ നിന്ന് ഇറാനിലേക്കും പൊട്ടിപുറപ്പെടാനിടയുള്ള സംഘ‍ർഷങ്ങൾ ഇന്ത്യക്കുൾപ്പെടെ തിരിച്ചടിയാകാൻ ഇടയുണ്ടെന്ന് നിരീക്ഷക‍ർ ചൂണ്ടിക്കാട്ടുന്നു. സംഘർഷം ഇറാനിലേക്കും മിഡിൽ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചാൽ എണ്ണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.. ഉപരോധം നില നില്‍ക്കുന്നുണ്ടെങ്കില്‍ പോലും ഇറാന്‍ പ്രതിദിനം 3 ലക്ഷം ബാരലിലേറെ എണ്ണ ആഗോള വിപണിയിലേക്കെത്തിക്കുന്നുണ്ട്. ചൈന, മലേഷ്യ എന്നിവരാണ് ഇറാന്‍റെ എണ്ണ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ക്രൂഡ് വില വര്‍ധിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.

ഇന്ത്യയും ഇസ്രയേലും തമ്മില്‍ വലിയ തോതിലുള്ള വ്യാപാരബന്ധമുണ്ട്. സംഘര്‍ഷം തുടരുന്നത് കയറ്റുമതി - ഇറക്കുമതി മേഖലയെ ബാധിക്കും. ഏഷ്യയില്‍ ഇന്ത്യയുമായി ഏററവുമധികം വ്യാപാരബന്ധമുള്ള മൂന്നാമത്തെ രാജ്യമാണ് ഇസ്രയേല്‍. ആഗോളതലത്തില്‍ പത്താം സ്ഥാനവും ഇസ്രയേലിനാണ്. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇസ്രയേലിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയില്‍ നിന്ന് പ്രധാനമായും ഡീസലാണ് ഇസ്രയേല്‍ ഇറക്കുമതി ചെയ്യുന്നത്. പോളീഷ് ചെയ്ത രത്നങ്ങളും ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്.

റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ കയറ്റി അയക്കുന്നതും ഇസ്രയേലാണ്.ഇതിനു പുറമേ രത്നങ്ങള്‍, വിലകൂടിയ കല്ലുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വളം, യന്ത്രങ്ങള്‍, എഞ്ചിനുകള്‍, പമ്പ് സെറ്റുകള്‍, കെമിക്കലുകള്‍ എന്നിവ ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നുണ്ട്. ഏതാണ്ട് 25,000 കോടി രൂപ മൂല്യം വരുന്നതാണ് ഇവയുടെ കയറ്റുമതി.

ആഗോള എണ്ണ വിതരണത്തിന്റെ മൂന്നിലൊന്ന് മിഡിൽ ഈസ്റ്റിൽ നിന്നാണ്. സംഘർഷം രൂക്ഷമായതോടെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. അസംസ്കൃത എണ്ണവില ബാരലിന് 3.44 ശതമാനം ഉയർന്ന് 87.49 ഡോളറിലെത്തി. അതേസമയം ഈ പ്രതിസന്ധി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നില്ലെങ്കിൽ, എണ്ണ വിതരണത്തിന് അടിയന്തര ഭീഷണി ഇല്ല. യുദ്ധം വളരെക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ, എണ്ണ വില വീണ്ടും കുതിക്കും. വിവിധ രാജ്യങ്ങളും പണപ്പെരുപ്പം ഉയരാനും ഇത് കാരണമാകും.എണ്ണ വിതരണം തടസപ്പെട്ടാൽ അത് ഇന്ത്യയെയും സാരമായി ബാധിക്കും.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ആഗോള സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയാകുമ്പോഴാണ് ഇസ്രയേലിനെതിരായ ഹമാസിൻെറ അപ്രതീക്ഷിത ആക്രമണം. തുടർന്നുള്ള യുദ്ധ പ്രഖ്യാപനത്തോടെ മിഡിൽ ഈസ്റ്റിൽ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇത് മിഡിൽ ഈസ്റ്റ് ഓഹരി വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇസ്രായേലിൽ യുദ്ധം തുടരുന്നത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെയും സാരമായി ബാധിക്കാം.

യുദ്ധഭൂമിയിൽ നിന്ന് വരുന്ന വാർത്തകൾ ഒട്ടു പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല.. യുദ്ധം അവസാനിക്കുന്നതിന് യാതൊരു സൂചനയും ഇല്ല .
ഗസ്സ ആക്രമണത്തിൽ ഹമാസ്​ മന്ത്രിയും രാഷ്​ട്രീയകാര്യ ബ്യൂറോ അംഗവുമായ ജവാദ്​ അബൂ ശമാല കൊല്ലപ്പെട്ടു. സകരിയ്യ അബൂ മുഅമ്മർ എന്ന ഹമാസ്​ നേതാവിനെയും ഇസ്രായേൽ കൊലപ്പെടുത്തി. രാത്രി നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശു​പത്രികളിലേക്ക്​ നീക്കാൻ പോലും സാധിച്ചില്ലെന്ന്​ ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെൽഅവീവ്​ ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുടർന്നു. അസ്​ദോദ്​, അഷ്​കലോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റോക്കറ്റുകൾ പതിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​.

 

ലബനാനിൽ ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണത്തിന്​ മറുപടിയായി വ്യാപക ഷെല്ലാക്രമണം നടന്നു. സിറിയയിൽ നിന്നും നിരവധി ഷെല്ലുകൾ ഇസ്രായേൽ പ്രദേശങ്ങളിൽ പതിച്ചു. തുടർന്ന്​ സൈന്യം പ്രത്യാക്രമണം നടത്തി. ഇസ്രായേലിനുള്ള എല്ലാ പിന്തുണയും ഉദാരമായി നൽകുമെന്ന്​ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. കഠിനമായ യുദ്ധത്തിൽ ജയം ഇസ്രായേലിന്​ തന്നെയായിരിക്കുമെന്ന്​ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ഫോർഡ്​ യുദ്ധകപ്പൽ മെഡിറ്ററേനിയൻ തീരത്ത്​ നങ്കൂരമിട്ടു. കൂടുതൽ സൈനികോപകരണങ്ങൾ ഉടൻ അമേരിക്ക ഇസ്രായേലിന്​ കൈമാറും. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ നാളെ ഇസ്രായേലിലെത്തും.

രണ്ടു ലക്ഷത്തിലേറെ പേർക്ക്​ ഗസ്സയിൽ വീടുകൾ നഷ്​ടപ്പെട്ടതായി യു.എൻ അറിയിച്ചു. മൂന്നു ലക്ഷത്തി അറുപതിനായിരം റിസർവ്​ സൈനികരെയാണ്​ ഇസ്രായേൽ ഒരുക്കി നിർത്തിയിരിക്കുന്നത്​. ഹമാസ്​ പിടിയിലുള്ള തടവുകാരെ മേചിപ്പിക്കാൻ ഇടപെടുമെന്ന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകി. തടവുകാരിൽ 14 യു.എസ്​ പൗരൻമാരും ഉൾപ്പെടും. യുദ്ധഭീതി കനത്തതോടെ തങ്ങളുടെ പൗരൻമാരെ ഇസ്രായേലിൽ നിന്ന്​ ഒഴിപ്പിക്കാനും രാജ്യങ്ങൾ നീക്കമാരംഭിച്ചു. ഇതിനായി പ്രത്യേക വിമാനം അയക്കണമെന്ന്​ ജർമനി അറിയിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (22 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (41 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (1 hour ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (11 hours ago)

Malayali Vartha Recommends