Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ഇസ്രയേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്ന് ഖത്തർ... ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് വാഷിങ്ടൺ പോസ്റ്റും റിപോർട്ട് ചെയ്തു... ഇതിന് പിന്നാലെ ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്നും 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലേക്ക് മാറ്റി....

20 NOVEMBER 2023 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

തുറന്നു മാസങ്ങൾക്കുള്ളിൽ ചൈനയിൽ പുതുതായി നിർമ്മിച്ച ഹോങ്കി പാലം തകർന്നു; സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു

തുർക്കി സൈനിക കാർഗോ വിമാനം ജോർജിയയിൽ തകർന്നു ; 20 പേർ മരിച്ചു

ഇസ്ലാമാബാദില്‍ ഉഗ്ര സ്‌ഫോടനം !! 12 മരണം ചിതറിയോടി ജനം കൂട്ടനിലവിളി ; കോടതി പരിസരത്തെ പൊട്ടിത്തെറിയില്‍ ഭയന്ന് ഭരണകൂടം; പട്ടാള മേധാവി അസിം മുനീറിന്റെ തലയ്ക്ക് മേലെ വെള്ളിടി !! സൈന്യം ഇറങ്ങി മേഖല വളഞ്ഞു

ആവണക്കിന്റെ കുരുകൊണ്ട് ഇന്ത്യ മുച്ചൂടും മുടുപ്പിക്കും..RICIN സയ്യിദ് RSS ഓഫീസിൽ പയറ്റിയ ജൈവായുധം ..!എന്താണ് RICIN

ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

ഇസ്രയേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്ന് ഖത്തർ. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് വാഷിങ്ടൺ പോസ്റ്റും റിപോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്നും 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലേക്ക് മാറ്റി.

അഞ്ചുദിവസത്തെ വെടിനിർത്തലിന് പകരമായി 70ഓളം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഹമാസ്-ഇസ്രയേൽ കരാർ ചർച്ചൾ അന്തിമഘട്ടത്തിലാണെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപോർട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയിൽ സിഐ.എയുടെ നേതൃത്വത്തിൽ ഇതിനായി ആറ് പേജുള്ള രേഖാമൂലമുള്ള കരാർ തയ്യാറാണെന്നും റിപോർട്ടുണ്ട്.

 

 


ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും ചർച്ചകളിൽ ശുഭപ്രതീക്ഷ പങ്കുവെച്ചു. ചർച്ചകളിൽ ഇനി അവശേഷിക്കുന്ന വെല്ലുവിളികൾ വളരെ ചെറുതാണെന്നും കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നും യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറലുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ഇസ്രയേലും അമേരിക്കയും വെടിനിർത്തൽ കരാറിലെത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, ഇസ്രയേൽ ഭീഷണിയെ തുടർന്ന് ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള 120 രോഗികൾ ഇപ്പോഴും അൽശിഫ ആശുപത്രിയിലുണ്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അടിസ്ഥാനസൗകര്യങ്ങളെല്ലാം നിലച്ചതിനാൽ ഈ മാസം 11-ന് അൽ ശിഫ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) സംഘം 'മരണ മേഖല' എന്നാണ് അൽ ശിഫയെ വിളിച്ചത്.

ഡബ്ല്യു.എച്ച്.ഒ. ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ (യു.എൻ.) ഏജൻസികളുടെ സഹകരണത്തോടെയാണ് കുഞ്ഞുങ്ങളെ ഒഴിപ്പിച്ചതെന്ന് ജീവകാരുണ്യസംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി (പി.സി.ആർ.എസ്.) അറിയിച്ചു. പി.സി.ആർ.എസിന്റെ ആംബുലൻസുകളിലാണ് കുഞ്ഞുങ്ങളെ കൊണ്ടുപോയതെന്ന് ഡബ്ല്യു.എച്ച്.ഒ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് ട്വീറ്റ് ചെയ്തു.

 

 

ഹമാസിന്റെ താവളങ്ങളിലൊന്നാണ് അൽ ശിഫയെന്നുപറഞ്ഞ് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് അവർ വ്യക്തമായ തെളിവുനൽകിയിട്ടില്ല. ആരോപണം ഹമാസ് നിഷേധിക്കുകയുംചെയ്തു. ഇസ്രയേൽസേന ഉള്ളിൽക്കടന്നതോടെ രോഗികളും പരിക്കേറ്റവരും വരെ ആശുപത്രി വിട്ടുപോയി. 120 രോഗികൾ മെഡിറ്ററേനിയൻ കടലോരത്തേക്കു നടന്നുപോകുന്നതു കണ്ടുവെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്തു. ആശുപത്രി ഒഴിയാൻ നിർദേശിച്ചുവെന്ന വാർത്ത ഇസ്രയേൽസൈന്യം നിഷേധിച്ചു.

291 രോഗികളും 25 ആരോഗ്യപ്രവർത്തകരും ഇപ്പോഴും അൽ ശിഫയ്ക്കുള്ളിലുണ്ടെന്ന് സന്ദർശനശേഷം ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. ഈ അറിയിപ്പുവന്ന് മണിക്കൂറുകൾക്കകമാണ് 31 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (4 minutes ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (12 minutes ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (13 minutes ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (20 minutes ago)

SABARIMALA നേതാക്കൾക്കെല്ലാം ഹൃദയസ്തംഭനം ഉണ്ടാവാൻ പോകുന്ന വാർത്ത  (26 minutes ago)

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (1 hour ago)

DELHI പുതിയ വിഡിയോ പുറത്ത്  (2 hours ago)

ഏലൂര്‍ നഗരസഭയില്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് സുഭാഷ്  (2 hours ago)

കൂടിയും കുറഞ്ഞും സ്വർണവില:  (2 hours ago)

ദിലീപ് ചിത്രം ആരംഭിച്ചു... ( D152) ജഗൻ ഷാജി കൈലാസ് സംവിധായകൻ...  (2 hours ago)

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് തുടർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...  (2 hours ago)

കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഒടുവിൽ കേന്ദ്രത്തിനു കത്തയച്ച് സർക്കാർ ;പിഎം ശ്രീ നടപ്പിലാക്കില്ല,തീരുമാനം സിപിഐയു‍ടെ അതൃപ്തിക്ക് പിന്നാലെ  (2 hours ago)

അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...  (2 hours ago)

പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി, ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാൻ നിർദേശം  (3 hours ago)

Malayali Vartha Recommends