ഇന്ത്യയുടേയും റഷ്യയുടേയും ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടു.... പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനും പുതുവത്സരാശംസയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനും പുതുവത്സരാശംസയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍. ആഗോളതലത്തിലുള്ള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടേയും റഷ്യയുടേയും ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടുവെന്ന് പുടിന്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാനനേട്ടങ്ങളും പുടിന്‍ ചൂണ്ടിക്കാട്ടി.
ആഗോളതലത്തിലെ പ്രതിസന്ധിക്കിടയിലും റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പുടിന്‍ . അടുത്ത വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടാവും. പരസ്പരം സഹകരിച്ചുള്ള പ്രൊജക്ടുകള്‍ വരും വര്‍ഷത്തില്‍ യാഥാര്‍ഥ്യമാകുമെന്നും വ്യക്തമാക്കി പുടിന്‍.
ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍, ജി20 എന്നിവയുടെ അധ്യക്ഷപദവി വഹിച്ച ഇന്ത്യയെ പുടിന്‍ അഭിനന്ദിച്ചു. മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സുസ്ഥിരതയും ശക്തമാക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് പുടിന്‍.
ഡിസംബര്‍ 28ന് വ്‌ലാഡമിര്‍ പുടിനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നു. ജയശങ്കറിന്റെ റഷ്യ സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
"
https://www.facebook.com/Malayalivartha























