Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

ഗാസ ലോകത്തിന്റെ മുറിപ്പാടായ വർഷം...മറ്റു ക്രൂരകൃത്യങ്ങളും ഇസ്രായേൽ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്... ആക്രമണത്തിനിടയിൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ മോഷണവും കൊള്ളയും നടത്തുകയാണെന്ന് റിപ്പോർട്ട്...

31 DECEMBER 2023 03:55 PM IST
മലയാളി വാര്‍ത്ത

ഗാസ ലോകത്തിന്റെ മുറിപ്പാടായ വർഷം. വിറങ്ങലിച്ച കുഞ്ഞുനിലവിളികൾ നെഞ്ച് തറച്ചു കയറിയ വർഷം.ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ, ജീവിതം തുടങ്ങുന്നതിനു മുമ്പ് മരണത്തെ കൺമുപിൽ കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും മാറാത്ത കുഞ്ഞുങ്ങൾ. ഈ വര്ഷം അവസാനിക്കുമ്പോഴും. ലോകം പുതു വർഷത്തെ വരവ് ഏല്ക്കാന് തയ്യാറി നിൽക്കുമ്പോഴും , അവിടെ നിന്നും ഇപ്പോഴും മരണ മണിയുടെ വാർത്തകൾ മാത്രമാണ് ലഭിക്കുന്നത്. 86 ദിവസമായി തുടരുന്ന ഇസ്രായേൽ ആക്രമണം ഗസ്സയിൽ വലിയ നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. 20,000ന് മുകളിൽ ആളുകൾ ഇതുവരെ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 50,000ന് മുകളിൽ എത്തിയിട്ടുണ്ട്.ഗസ്സയിലെ 70 ശതമാനം വീടുകളും ​പകുതിയോളം കെട്ടിടങ്ങളും തകർന്നു കഴിഞ്ഞു. ഇതിന് പുറമെ മറ്റു ക്രൂരകൃത്യങ്ങളും ഇസ്രായേൽ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

 

ആക്രമണത്തിനിടയിൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ മോഷണവും കൊള്ളയും നടത്തുകയാണെന്ന് ജനീവ കേന്ദ്രീകരിച്ചുള്ള യൂറോ-മെഡ് ഹ്യൂമൺ റൈറ്റ്സ് മോണിറ്റർ പറയുന്നു.ഫലസ്തീൻ ജനതയുടെ വീടുകളിൽ നടത്തുന്ന റെയ്ഡിന്റെ മറവിലാണ് ഇസ്രായേൽ സൈന്യം കൊള്ളയുൾപ്പെടെയുള്ള അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. കംപ്യൂട്ടറുകളും സ്വർണവും പണവും ഉൾപ്പെടെ ഫലസ്തീൻ പൗരന്മാരുടെ സ്വത്തുക്കൾ ഇസ്രായേൽ സൈന്യം വ്യവസ്ഥാപിതമായി കൊള്ളയടിക്കുകയാണ്.ഒക്ടോബർ ഏഴിന് ശേഷം വീടുകളിൽ റെയ്ഡ് നടത്തുക, താമസ കേന്ദ്രങ്ങളിൽ അതിക്രമിച്ച് കയറുക, സാധാരണക്കാരെ അറസ്റ്റ് ചെയ്യുക എന്നിവ ഇസ്രായേൽ സൈന്യം വ്യാപകമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വത്തുക്കളാണ് കൊള്ളയടിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.‘തന്നെയും രണ്ട് ആൺമക്കളെയും സൈത്തൂൺ പരിസരത്തുള്ള വീട്ടിൽ നിന്ന് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു,

സൈന്യത്തിലെ അംഗങ്ങൾ വീട്ടിലുണ്ടായിരുന്ന മുഴുവൻ സ്വർണവും പണവും കൊള്ളയടിച്ചു’ -താബെറ്റ് സലീം എന്ന ഫലസ്തീനി യൂറോ-മെഡിനോട് പറഞ്ഞു.‘സൈന്യം കവർന്ന പണത്തിന് 10,000 ഡോളറിലധികം മൂല്യമുണ്ട്. അവർ തന്റെ ഭാര്യയിൽ നിന്നും മൂത്ത മകന്റെ ഭാര്യയിൽ നിന്നും സ്വർണം കവർന്നു’ -സലീം പറഞ്ഞു. ഡിസംബർ ആദ്യം തന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഇസ്രായേൽ സൈന്യം സ്വർണാഭരണങ്ങൾ കവർന്നതായി ഗസ്സ സിറ്റിയുടെ കിഴക്ക് അൽ-ഷുജയ്യക്ക് സമീപം താമസിക്കുന്ന ഉമ്മുമുഹമ്മദ് ഗർബിയ്യ എന്ന സ്ത്രീ പറഞ്ഞു.ഗസ്സയിലെ ജനങ്ങൾക്കും അവരുടെ സ്വത്തുക്കൾക്കും എതിരെ ഇസ്രായേൽ നടത്തുന്ന ഗുരുതര നിയമലംഘനങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ സമഗ്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തണമെന്നും യൂറോ-മെഡ് തയാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.സ്വത്ത് കവരുന്നതിന് പുറമെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽനിന്ന് ഇസ്രായേൽ അവയവങ്ങൾ മോഷ്ടിക്കുന്നതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

ഗസ്സയിലെ ഫലസ്തീൻ ഇൻഫർമേഷൻ സെന്റർ (പി.ഐ.സി) ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.വികൃതമാക്കിയ 80ലേറെ മൃതദേഹങ്ങളാണ് കഴിഞ്ഞയാഴ്ച ഇസ്രായേൽ സൈന്യം കൈമാറിയത്. മൃതദേഹങ്ങളിൽനിന്ന് പ്രധാനപ്പെട്ട അവയവങ്ങളെല്ലാം മോഷ്ടിച്ച നിലയിലായിരുന്നു.ഇസ്രയേൽ ആക്രമണത്തൊൽ ഇതുവരെ, 20,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ജീവൻ നഷ്ടമേയവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും അവശേഷിച്ച ഭൂരിഭാഗം ആളുകളും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. മറ്റു ലോക രാഷ്ട്രങ്ങളുടെ ഇടപെടലിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വീണ്ടും ആക്രമണം തുടരുന്നു കൊണ്ടേ ഇരിക്കുകയാണ് . ഇനി യുദ്ധം അവസാനിച്ചാലും അവിടെ ഉള്ള ബാക്കി ജീവനുകൾക്ക് ഇനി ഒരു പുതുവർഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുമോ എന്നുള്ളത് ഒരു ചോദ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (20 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (29 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (35 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (42 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (56 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends