ഇസ്രായേലിന്റെ തലസ്ഥാനമായ തെൽ അവീവിൽ വൻ അപകടം; ആയിരങ്ങൾ അണിനിരന്ന പ്രതിഷേധറാലിയിലേക്ക് കാർ ഇടിച്ചു കയറ്റി; ഒരാൾ കൊല്ലപ്പെട്ടു

ഇസ്രായേലിന്റെ തലസ്ഥാനമായ തെൽ അവീവിൽ വൻ അപകടം. ആയിരങ്ങൾ അണിനിരന്ന പ്രതിഷേധറാലിയിലേക്ക് കാർ ഇടിച്ചുകയറ്റി. ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന ജനത്തിനിടയിലേക്കാണ് കാർ ഇടിച്ചുകയറ്റിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്നു പ്രതിഷേധക്കാർ. പാഞ്ഞുകയറിയ കാർ നിരവധി പേരെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു.
സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യംചെയ്യുന്നു. വാഹനത്തിലെ മറ്റ് യാത്രക്കാർക്കും സംഭവത്തിൽ പങ്കുണ്ടോ, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യമടക്കം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട് .
ഇസ്രയേൽ ആശയവിനിമയ മന്ത്രി ഷ്‌ലോമോ കാർഹി സംഭവത്തെക്കുറിച്ച് എക്‌സിലൂടെ അറിയിച്ചത് ഇപ്രകാരമാണ് . 'റോഡ് തടസപ്പെടുത്തുന്നതും അക്രമങ്ങൾ അഴിച്ചുവിടുന്നതും അസഹനീയമാണെങ്കിലും എല്ലാവരും സംയമനം പാലിക്കണം'- എന്നായിരുന്നു.
https://www.facebook.com/Malayalivartha























