സൂര്യനെ നേരിട്ട് നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാൻ സാധ്യത, അരനൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇനി മണിക്കൂറുകൾ മാത്രം, 4 മിനിറ്റ് 27 സെക്കന്റ് പൂര്‍ണഗ്രഹണം നീണ്ടുനില്‍ക്കും..!!!

അരനൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. ഉച്ചക്ക് സന്ധ്യ പോലെ തോന്നിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്ന്. സൂര്യഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു. ഈ സമയം സൂര്യനെ നേരിട്ട് നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടു തന്നെ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍റ്ററുകളോ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങളോ ഉണ്ടായിരിക്കണം. കാമറ ലെൻസിലൂടെ സൂര്യനെ വീക്ഷിക്കരുത്. ടെലിസ്കോപ്, ബൈനോക്കുലർ തുടങ്ങിയ ഉപകരങ്ങളും ഉപയോഗിക്കരുത്. ഇത് കണ്ണിന് ദോഷകരമായി ബാധിക്കും. മാതാപിതാക്കളുടെ മേൽനോട്ടമില്ലാതെ കുട്ടികളെ സൂര്യഗ്രഹണം കാണാൻ അനുവദിക്കരുത് തുടങ്ങിയവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
100 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകൂ. യുഎസ്, കാനഡ, മെക്‌സിക്കോ, നോര്‍ത്ത് അമേരിക്കയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒൻപതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും. 4 മിനിറ്റ് 27 സെക്കന്റ് പൂര്‍ണഗ്രഹണം നീണ്ടുനില്‍ക്കും.
വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഗ്രഹണം ദ്യശ്യമാകുമെങ്കിലും അമേരിക്കയിലെ ടെക്‌സസ് മുതല്‍ മെയിന്‍ വരെയുളള സംസ്ഥാനങ്ങളില്‍ മാത്രമായിരിക്കും സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകുക. ഇത്തവണ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കണ്ടതിലേക്കും വച്ച് ഏറ്റവും ശ്രദ്ധേയമായ ദൃശ്യവിരുന്നു തന്നെ കാണാനായേക്കുമെങ്കിലും ഇന്ത്യയിൽ രാത്രിയായത് കൊണ്ട് കാണാൻ കഴിയില്ല. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക എന്നാണ് ശാസ്ത്രലോകം പറയുന്നത്.
സൂര്യഗ്രഹണ സമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ഇരുട്ടിലാകുമെന്നും സന്ധ്യയ്‌ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധർ പറയുന്നത്. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന കാനഡയിലേക്കും സമ്പൂർണ സൂര്യഗ്രഹണം വ്യാപിക്കും. നക്ഷത്രങ്ങൾ പോലും ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നഗ്നനേത്രങ്ങൾ കൊണ്ട് ഇവ ദർശിക്കാൻ സാധിക്കും.
ഭൂമിയുടെ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. 100 വർഷത്തിലൊരിക്കൽ മാത്രമാണ് ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുളള അവസരമായി കൂടിയാണ് ഇത്തരം സന്ദർഭങ്ങളെ ശാസ്ത്രജ്ഞര്‍ കാണുന്നത്. അതിനാൽ ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ദിവസം തന്നെയാണ് ഇന്ന്.
https://www.facebook.com/Malayalivartha


























