Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

10,300 അടി ഉയരത്തിൽ എഞ്ചിൻ കവർ പൊട്ടിയടർന്ന് ബോയിംഗ് വിമാനം; അടിയന്തര ലാന്‍റിംഗ് വീഡിയോ വൈറൽ

09 APRIL 2024 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

അടുത്തിടെയായി ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഏറെയാണ്. നിരവധി പരാതികളാണ് ഓരോ തവണയും ഉയരുന്നത്. കഴിഞ്ഞ ദിവസം വിമാനയാത്രക്കാരുടെ ആശങ്കയേറ്റുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. @rawsalerts എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ തെക്കുപടിഞ്ഞാറൻ എയർലൈൻസിന്‍റെ ബോയിംഗ് 737 വിമാനം പറന്നുയരുന്നതിനിടെ എഞ്ചിൻ കവര്‍ തകര്‍ന്ന് പറന്ന് പോകുന്ന ഭീകരദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വിമാനം ഏകദേശം 10,300 അടി (3,140 മീറ്റർ) ഉയരത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍റിംഗ് നടത്തി.

ബോയിംഗ് വിമാനങ്ങളുടെ വ്യോമയാന സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയര്‍ന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ഹൂസ്റ്റണിലേക്ക് പുറപ്പെട്ട വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ തകരുമ്പോള്‍ 135 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഏപ്രിൽ 7 ന് ഡെൻവർ ഇന്‍റർനാഷണൽ എയർപോർട്ടിലാണ് സംഭവം നടന്നത്. വിമാനം 10,300 അടി ഉയരത്തിലെത്തിയപ്പോള്‍ എഞ്ചിൻ കൗലിംഗ് വേർപെട്ടതായി പൈലറ്റുമാര്‍ അടിയന്തര സന്ദേശം അയച്ചു. വീഡിയോയില്‍ അതിശക്തമായ കാറ്റില്‍ വിന്‍റോ സീറ്റ് സമീപത്തെ ചിറകിന് മുന്നിലെ ലോഹ പാളി ഇളകി മാറുകയും കാറ്റില്‍ പറന്ന് പോവുകയും ചെയ്യുന്നത് കാണാം. ഈ സമയം വിമാനം ലാന്‍റിംഗ് ചെയ്യുകയായിരുന്നു.

 

 

സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് ചെയ്തതോടെ ഹൂസ്റ്റണിലേക്കുള്ള വിമാനം ഡെന്‍വറില്‍ തന്നെ അടിയന്തര ലാൻഡിംഗ് നടത്തി. തിരിച്ചിറക്കുന്നതിനിടെ വിമാനത്തിന്‍റെ എഞ്ചിനുകളെ പൊതിഞ്ഞിരുന്ന ലോഹപാളി ശക്തമായ കാറ്റില്‍ പറന്ന് പോകുന്നത് വീഡിയോയില്‍ കാണാം. യാത്രക്കാര്‍ക്ക് പരിക്കുകളില്ല. സൗത്ത് വെസ്റ്റ് എയർലൈൻസിന്‍റെ ബോയിംഗ് 737-800 ഫ്ലൈറ്റ് ഡബ്ല്യുഎൻ 3695/SWA3695 ആണ് ടേക്ക് ഓഫിനിടെ അപകടം സംഭവിച്ചത്. വിമാനം അടിയന്തര ലാന്‍റിംഗ് നടത്തുന്നതിനിടെ ഒരു യാത്രക്കാരൻ ചിത്രീകരിച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ എഫ്ഐ അന്വേഷണം പ്രഖ്യാപിച്ചു.

 

വീഡിയോ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നു. ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെ കുറിച്ച് നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കാള്‍ ആശങ്ക പ്രകടിപ്പിച്ചു. 'ബോയിംഗ് അവരുടെ സിഇഒയ്ക്ക് ശമ്പളം കൂട്ടിക്കൊടുക്കുകയും പകരം അവരുടെ വിമാന സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ബോയിംഗ് വിമാനങ്ങൾ സര്‍വീസ് ഉടൻ നിർത്തണം. ആ വിമാനത്തിൽ കയറുന്നത് പോലും പോടിയാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'എന്താണ് ഇവിടെ സംഭവിക്കുന്നത്. ഈ വിമാനങ്ങൾ എല്ലാം പെട്ടെന്ന് തകരുന്നതെന്ത് കൊണ്ടാണ്. തീർച്ചയായും എന്തോ നടക്കുന്നുണ്ട്!' മറ്റൊരു കാഴ്ചക്കാരന്‍ ആശങ്കാകുലനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (7 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (8 hours ago)

Malayali Vartha Recommends